Tuesday, April 25, 2017

അച്ഛന്റെ ചങ്കിലെ പൂവിറുക്കുമ്പോൾ

Image result for married girl going out father sadപറയാനാവാത്ത ഒരായിരം മൗനനൊമ്പരങ്ങളുടെ
അണയാത്ത നെരിപ്പോടാണ് അച്ഛൻ
സുമംഗലിയായ്  നീ പടിയിറങ്ങുമ്പോൾ
കണ്ണിൽ നിറഞ്ഞ കണ്ണുനീരാണ്
അച്ഛന്റെ സ്നേഹം
പിശുക്കന്റെ പുറത്തുകാണിക്കാത്ത നിധി 

Friday, August 12, 2016

A secret letter to my secret pain

ഇതെന്റെ ഹൃദയം നിനക്കായ് എഴുതുന്ന ചോരയിൽ കുതിർന്ന വാക്കുകളാണ്

എന്റെ ജീവിതം പരാജയങ്ങളുടെ ഘോഷയാത്ര ആയിരുന്നു
അതിലെ അവസാന പരാജയം അത് നീ
നിറങ്ങളുടെ ഉത്സവം സ്വപ്നം കണ്ടവന്
കിട്ടിയത് കരിപുരണ്ട ഓർമ്മകൾ മാത്രം

ജനൽചില്ലിനപ്പുറം പ്രണയത്തിന്റെ മഞ്ഞു പൊഴിയുന്നു എന്ന് നീ പറഞ്ഞു
ഞാൻ കണ്ടതൊക്കെ വെയിലേറ്റു വാടിവീണ പൂക്കളാണ്
തൊടിയിലെ മരത്തിൽ കുയിൽ പാടുന്നു എന്ന് നീ
ഞാൻ കേട്ടത് ആരുടെയൊക്കെയോ പരിഹാസങ്ങൾ മാത്രം

ഞാൻ വിശ്വസിച്ചു നീ എന്നെ പ്രണയിക്കുന്നു
എന്റെ നിറം നിനക്കിഷ്ടമല്ല എന്ന് ഞാൻ ഓർത്തതുപോലുമില്ല
ഞാൻ കരുതി നമ്മൾ പ്രണയസല്ലാപത്തിൽ ആണെന്ന്
ഞാൻ നിനക്കൊരു തമാശ ആണെന്ന് അറിഞ്ഞില്ല

കറുപ്പും വെളുപ്പും രണ്ടു നിറങ്ങൾ തന്നെ
പകലും രാത്രിയും പോലെ പരസ്പരം അറിയാത്തവർ
പുച്ഛത്തോടെ എന്റെ മുഖത്തേക്ക് നോക്കരുത്
നിന്നെ ഹൃദയത്തിൽ നിറച്ചവന്റെ അപേക്ഷയാണ് 

Wednesday, April 13, 2016

Burn huanting Memories


പല്ലിയുടെ വാല് മുറിഞ്ഞു 
പുതിയത് മുളക്കുന്ന പോലെ 
വേദന പേറുന്ന മനസ്സ് 
മുറിഞ്ഞു വീണു-
വീണ്ടും വളർന്നെങ്കിൽ 

Break upനിന്നോട് പറയാൻ ഇനി 
ഒന്നും ബാക്കിയില്ല 
വെറുതെ കേട്ട കഥ പോലെ 
നിനക്ക് എല്ലാം മറക്കമെങ്കിൽ
കണ്ടിട്ടില്ലാത്ത സ്വപ്നം പോലെ 
നിന്നെ ഞാനും മറന്നോളം 

Helpless!!!


പെരുമഴയത് കണ്ണ് തുറന്ന സൂര്യൻ
കണ്ണടച്ച് വീണ്ടും ഉറക്കമായ്
വെയിൽ കണ്ടു വെളിയിലിറങ്ങിയ
ഞാൻ പെരുവഴിയിൽ മഴയത്തും

മാധ്യമധർമം


ഇരയുടെ അവസാന പിടച്ചിലും ചേർത്ത്
അന്നത്തെ വാർത്തയ്ക്കു മാറ്റുകൂടാൻ
ക്യാമറയുമായ് ഓടുകയാണ്
ദാഹനീരിനു കേഴുന്ന,മുറിവേറ്റ മൃഗത്തിന്റെ
വേദനക്കൾക്ക് പിന്നാലെ

രാജാവ്

അവസാനത്തെ പോരാളിയും
വീണു കഴിയുമ്പോൾ മാത്രമാണ്
രാജാവിന്റെ ദൈര്യം
ലോകം അറിയുന്നത്

ഒന്നും അറിയാത്തവർ


സുന്ദരമായ ഈ കമ്മലിടാൻ
നീ സഹിച്ച വേദന
നിന്നെ വിമർശിക്കുന്നവർ
ഒരിക്കലും അറിയുന്നെ ഇല്ല

Saturday, February 27, 2016

പുനര്ജനിക്കായ്‌ പൊഴിയുന്ന പൂവ്

ആയിരം വർണങ്ങളിൽ പൂത്തുലഞ്ഞ പൂക്കൾ നിറയുന്ന കോടമഞ്ഞിന്റെ പുതപ്പണിയുന്ന ഈ താഴ്‌വാരത്തിൽ നിന്നും അശാന്തിയുടെ നിലവിളികൾ മുഴങ്ങുന്ന ,അരക്ഷിതമായ് മിഴി നിറയുന്ന കാലത്തിന്റെ മരുഭൂമി നമ്മളെ വലിച്ചടുപ്പിക്കുകയാണ്‌ .തീപന്തങ്ങൾ ജ്വലിപ്പിച്ചു മിന്നുന്ന വാൾതലപ്പുകൾ നമ്മുടെ രക്തതിനായ് നാവു നീട്ടി ചിരിക്കുന്നു .
വരൂ നമുക്കായ് കാത്തിരുന്ന മരണത്തിന്റെ ചിറകിലേറി അകലങ്ങളിലേക്ക് ഓടി ഒളിക്കം കാറ്റിന്റെ കുസൃതിയിൽ ഞെട്ടറ്റു പോയ പൂക്കൾ പോലെ സ്വപ്നങ്ങളോട്‌ വിടപറയാം.ആയിരം നക്ഷത്രങ്ങൾ ജീവിക്കുന്ന ആകാശത്ത് രണ്ടു നക്ഷത്രങ്ങൾ ആയി കൈകള ചേർത്ത് പിടിച്ചു അനതതകളിലേക്ക് നീങ്ങാം പുതിയ ഒരു ആകാശഗംഗയും  തേടി.

Saturday, February 20, 2016

അറിയാത്ത നമ്മൾമൌനത്തിന്റെ ശവക്കല്ലറകളിൽ
നമ്മുടെ സൌഹൃദം ഉറങ്ങുകയാണ്
നിന്നോട് സംസാരിക്കാൻ വേണ്ടി
ജനിക്കേണ്ട വാക്കുകൾ
നിന്റെ കണ്ണിലെ അഗ്നിയാൽ
ഭ്രൂണഹത്യ ചെയപ്പെടുന്നു
പൂർണമാകാത്ത ഒരു വാക്കിൽ
നമ്മളെ തിരയുകയാണ് നാം 

Monday, February 8, 2016

എന്നിൽ നിന്നും നാസ്തികനിലേക്ക്

കണ്ണ് നിറഞ്ഞപ്പോൾ എല്ലാം
എന്നെ വാരിയെടുത് മാറോടു ചേർത്ത്
കണ്ണ് തുടച്ചു പകരം ചിരി തന്ന
നിന്നെ നിരാകരിച്ചു ഞാൻ എങ്ങനെ
നാസ്തികൻ ആവും ??

അച്ഛനെ പോലെ ശാസിച്ച
അമ്മയെ പോലെ താലോലിച്ച
വിശന്നു വന്നപ്പോൾ അന്നം തന്ന
കരഞ്ഞു വന്നപ്പോൾ എന്നെ ചേർത്ത് പിടിച്ച
നിന്റെ അസ്‌തിത്വം
ഞാൻ എങ്ങനെ ചോദ്യം ചെയും??

Tuesday, December 29, 2015

നന്ദി,ജീവിതമേ നന്ദി

എന്നെ ഞാൻ ആക്കി മാറ്റിയ
എന്റെ ദുഖങ്ങളെ
നിങ്ങള്ക്ക് നന്ദി

നിസ്വാര്‍ത്ഥമായ സ്നേഹം
എനിക്ക് നല്കിയ
സൗഹൃദങ്ങളെ നന്ദി

അതിരില്ലാത്ത സ്നേഹം
എന്നിലേക്ക്‌ ചൊരിഞ്ഞ
എന്റെ സ്നേഹസ്വരൂപനെ
നിനക്ക് നന്ദി

വേദനയിലും ,വിഷമത്തിലും
എനിക്കായ് എരിഞ്ഞ
മാതൃത്വമേ ,എനിക്ക് ജന്മം
തരാൻ കാരണമായ
പ്രിയ പിതാവേ
നിങ്ങളുടെ അനശ്വര സ്നേഹത്തിനും നന്ദി

അവസാനിക്കാത്ത ആവേശമായ്‌
എന്റെ പ്രാണനിൽ പടർന്ന
എന്റെ വിപ്ലവകരിയാം
സഖാവെ ,നിനക്കും നന്ദി 

Wednesday, November 18, 2015

Secret of that tear
തേന്മാവു കരഞ്ഞത് അതിന്റെ തടിയിൽ
മഴു വീണപ്പോഴല്ല
തന്നിൽ പടർന്ന മുല്ലവള്ളിയെ
പറിച്ചു മാറ്റിയപ്പോഴാണ്‌

Friday, September 18, 2015

പോരാളിയുടെ വാക്കുകൾ
വിധിയുടെ വാൾ മുനകൾ ഇനി
എന്നെ തന്നെ തേടിവരുമാവാം
കാലം എന്നെ തടവുകാരനാക്കുമാവാം
ഇല്ലെങ്കിൽ  ഒരു പക്ഷെ ഞാൻ ഇവിടെ
അവസാനിക്കേണ്ടി വന്നേക്കാം
എങ്കിലും പിന്നോട്ടില്ല
ചരിത്രം പിൻതുടരുന്നവർക്ക് ഉള്ളതല്ല
അത് തിരുത്തി എഴുതുന്നവരുടെതാണ് 

നാം കാണാതെ പോയവർപടയിൽ തോറ്റു പോയ പേരറിയാത്ത
അനേകം പടയാളികളുടെ ജീവിതങ്ങളിൽ നിന്നാണ്
സാമ്രാജ്യങ്ങൾ പടുത്തുയർത്തപെടുന്നത്  

പ്രണയിച്ചു പരാജയപെട്ടുപോയ ,
പ്രണയതീയിൽ ചിറകറ്റു പോയവരുടെ
ചോര പൊടിയുന്ന വാക്കുകളിൽ നിന്നാണ്
ലോകം പ്രണയത്തെ അറിയുന്നത് 

Sunday, September 6, 2015

Secret of that suicide

എല്ലാവരും നിന്റെ മുടിയെ പറ്റിയും
കണ്ണുകളെ പറ്റിയും
മനോഹരമായ ചലനങ്ങളെ പറ്റിയും
വാചാലരായപ്പോൾ
എനിക്കേറെ ഇഷ്ടമായത് നിന്റെ മനസ്സാണ്
അനാഥനു അന്നം നല്കിയ മനസ്സ്

എന്തെന്നറിയാതെ നിന്ന എന്റെ മുന്നിലേക്ക്‌
നീ എന്നും നല്ല വഴികാട്ടി ആയിരുന്നു
പ്രണയിക്കാൻ അർഹനെല്ലെങ്കിലും
പറയാത്ത ഒരു മോഹം എന്നിൽ
ഞാൻ അറിയാതെ വളർന്നിരുന്നു

ഒരു പേപ്പറിൽ നാല് വരികവിത എഴുതിയിട്ട്
നീ ഉറക്ക ഗുളികകൾക്കൊപ്പം
അനന്തമായ ഉറക്കം സ്വീകരിച്ചപ്പോഴും
നിന്നെ വിമർശിച്ചവരോട്എനിക്ക് സഹതാപം ആണ്
എനിക്കേറെ ഇഷ്ടമായതും നിന്നെ തന്നെ ആണ്
ശരീരം ഒരാൾക്കും മനസ്സ് മറ്റൊരാൾക്കും
പങ്കുവയ്ക്കാൻ ആവില്ലെന്ന നിന്റെ വാക്കുകൾ ആണ് 

Wish of a hopelessനിങ്ങൾ എന്റെ ഉള്ളിലേക്ക് കടന്നു ചെല്ലുക
എന്റെ രക്തത്തിലൂടെ എന്നിൽ പടർന്നു കയറുക
എന്നെ മെല്ലെ ഉറക്കത്തിന്റെ
നിലയില്ലാ കയങ്ങളിലേക്ക് വലിച്ചിടുക
ചുഴികളിൽ പിടഞ്ഞു
ആഴങ്ങളിലെ ഇരുട്ടിൽ എത്തുമ്പോൾ
ഒരുപാട് സ്വപ്നങ്ങളെ സൂക്ഷിച്ച പ്രാണനെ
എന്നിൽ നിന്നും അടർത്തിമാറ്റുക
പ്രാണനില്ലാത്ത ശരീരത്തെ
ജലോപരിതലത്തിൽ അലയാൻ വിടുക
പറിച്ചെടുത്ത പ്രാണനെ
കാലത്തിന്റെ മുഖത്തേക്ക് വലിച്ചെറിയുക
എന്റെ സ്വപ്നം മുഴുവൻ പറിച്ചെടുത്ത
നീതിമാനായ കാലത്തിനു നേരെ
സ്വപ്ന നഷ്ടങ്ങളുടെ  കണക്കു പുസ്തകത്തിലെ
അവസാനത്തെ പേര്
അത് ഞാൻ ആവട്ടെ .........

Monday, July 20, 2015

അനാഥമാവുന്നു പ്രണയംഅവർക്കിടയിൽ പ്രണയം മൊട്ടിട്ടത്
അന്ന് ഞാനും അറിഞ്ഞിരുന്നു
കലാലയ ഇടനാഴികളിലൂടെയും
രാത്രികളിലെ നീണ്ട സംസാരത്തിലൂടെയും
അത് വളരുന്നതും എനിക്കറിയാമായിരുന്നു
ഇരുട്ടിന്റെ മറയുള്ള ഏതോ മുറികളിൽ
കാമം  പ്രണയത്തെ ജയിച്ചപ്പോൾ
നഗ്ന ചിത്രങ്ങൾ ആളുകളിലേക്ക്‌ പടർന്നപ്പോൾ
ഇന്നലെ പ്രണയം റെയിൽ പാലത്തിൽ
മരിച്ചു കിടക്കുന്നതും ഞാൻ കണ്ടു