Sunday, July 29, 2012

ആരാച്ചാര്‍


അയാള്‍ ഒരു ആരാച്ചാര്‍ ആയിരുന്നു
ന്യായാധിപന്റെ വിധി നടപ്പിലാക്കുന്ന
ഒരു വെറും ദിവസ ശമ്പളക്കാരന്‍
തൂക്കുന്ന ആളിന്റെ മുഖത്തേക്ക്
അയാള്‍ ഒരിക്കലും നോക്കാറേയില്ല
നോക്കിയാല്‍ അയാള്‍ക്ക് പിന്നെ
അതൊരിക്കലു ചെയ്യാന്‍ പറ്റുമായിരുന്നില്ല
മുഖത്ത് കറുത്ത തുണി മൂടുമ്പോള്‍
അയാള്‍ ആ കറുത്ത തുണി കൊണ്ട്
തന്റെ മനസിനെയും മൂടുമായിരുന്നു
കഴുത്തില്‍ കയര്‍ മുറുകി പിടയുമ്പോള്‍
അയാളുടെ മനസ്സും പിടയാറുണ്ട്
ശവശരീരം കണ്ടു ബന്ധുക്കള്‍ കരയുമ്പോള്‍
ആയാലും ആരും കാണാതെ കരയാറുണ്ട്
ഒരിക്കല്‍ തീവ്രവാദിയായ സ്വന്തം മകനെ
വിചാരണ ചെയ്യാതെ കൊന്ന അയാള്‍
ജീവിതത്തില്‍ ആദ്യമായി കരയാതെ ഒരാളെ കൊന്നു
അയാള്‍ക്ക്‌ വേണ്ടി രാജ്യത്തിന് വേണ്ടി
ഒടുവില്‍ കൊലമരത്തിന് മുന്നില്‍
നില്‍ക്കുമ്പോളാണ് അയാള്‍ അറിഞ്ഞത്
മരണം സുഖമുള്ള മോചനം ആണ് എന്ന്

Thursday, July 26, 2012

പ്രണയം


ഏതോ തണുത്ത കൌമാര പുലരിയില്‍
മനസ്സില്‍ വന്നു വീണ മഞ്ഞുതുള്ളി
തണുത്തു നിര്‍മലമായ മഞ്ഞുതുള്ളി
അതായിരുന്നു ആദ്യ പ്രണയം

പിന്നെ നിലവില്‍ കുളിച്ച നീലരത്രികളില്‍
പാലപൂവിന്റെ നറുമണം പോലെ
ഇണക്കുയിലിന്റെ പാടുപോലെ
ഒഴുകി അണഞ്ഞിരുന്നു അനുരാഗം

വസന്തത്തിനും ഹേമന്തത്തിനും അപ്പുറം
ജീവിതമെന്ന കൊടും വേനലില്‍
ഉരുകി തീര്‍ന്നുപോയ മെഴുകുതിരി
മാത്രമായിരുന്നു പ്രണയം
ഒരിക്കലും തമ്മില്‍ ചേരാനാവാത്ത
രണ്ടു രേഖകള്‍ പോലെ പിന്നെയും
നീളുന്നു നമ്മുടെ ജീവിതം

Monday, July 23, 2012

മകളെ നീ


അയാള്‍ ഒരു സാധാരണക്കാരനായിരുന്നു
എല്ലാവരെയും പോലെ ജീവിക്കുന്ന ഒരാള്‍
നമ്മള്‍ക്കിടയില്‍ നമ്മെ പോലെ അയാളുണ്ട്
അയാള്‍ക്കൊരു പെണ്‍കുഞ്ഞു പിറന്നു
എന്നറിഞ്ഞപ്പോള്‍ അയാള്‍ വളരെ സന്തോഷവാനായി
ആ സന്തോഷത്തില്‍ അയാള്‍ പുതിയ ഒരു
സമ്പാദ്യ പദ്ധധിയില്‍ അംഗമായ്
തന്റെ മകള്‍ക്കുവേണ്ടി
അന്നുമുതല്‍ അയാള്‍ തന്റെ ശമ്പളത്തിന്റെ
ഒരുഭാഗം അതിനായ് നീക്കിവച്ചു
എല്ലാമാസവും അവള്‍ക്കു പുതിയ
കളിപ്പാട്ടങ്ങള്‍ വാങ്ങി കൊടുത്തു
അയാളുടെ പുതിയ  സിനിമ കാണുക എന്ന
ശീലം അതിനായ് ത്യജിച്ചു
അവള്‍ക്കു കേക്ക് കൊടുക്കാന്‍
അയാള്‍ അയാളുടെ റൊട്ടികഷ്ണങ്ങളെ മറന്നു
അവളെ അണിയിച്ചോരുക്കാന്‍ അയാള്‍ തന്റെ
കീറിയ പഴയ കുപ്പായങ്ങളില്‍ മാത്രം ഒതുങ്ങി
അയാള്‍ പട്ടിണി കിടന്നിട്ടും അവള്‍ക്ക്
ചായ പെന്‍സിലുകള്‍ വാങ്ങികൊടുത്തു
അവള്‍ക്കു ഉല്ലാസയാത്ര പോവാന്‍ അയാള്‍
തന്റെ ഭാര്യയുടെ കെട്ടുതാലി പണയത്തിലാക്കി
ഇരുപതു വര്‍ഷങ്ങള്‍ അയാള്‍ മകളെ
കഴുകനില്‍ നിന്നും കാക്കയില്‍ രക്ഷിച്ചു
അയ്യാള്‍ ഏറെ ക്ഷീണിച്ചു പോയെങ്കിലും
അവള്‍ സുന്ദരി ആയിരുന്നു
ഒടുവില്‍ തന്റെ മുഴുവന്‍ സമ്പാദ്യവും
കൂട്ടിവച്ചു അയാള്‍ അവക്കൊരു
കല്യാണം സ്വപ്നം കണ്ടു
പക്ഷെ അവള്‍ പേരറിയാത്ത ആര്‍ക്കൊപ്പമോ
ഒന്നും മിണ്ടാതെ ഇറങ്ങി പോയി
ആശുപത്രിയിലെ തണുത്ത മുറിയില്‍
അല്‍പപ്രാണനായി  കിടക്കുമ്പോഴും
അയാളുടെ ചുണ്ടുകള്‍ മന്ത്രിച്ചത്
അവളുടെ പേര് മാത്രം
അയാളുടെ വിരലുകള്‍ തേടിയത്
അവളുടെ കൈകള്‍ക്ക്  വേണ്ടി മാത്രം
ഒടുവില്‍ ഐസ് പെട്ടിയില്‍ കിടക്കുമ്പോഴും
ആ മുഖത്ത് മകളെ കുറിച്ചുള്ള
നൊമ്പരങ്ങള്‍ മാത്രം

Sunday, July 22, 2012

ഓര്‍മയിലെ ബാല്യകാലം



ഓര്‍ത്തു പോകുന്നു ഞാന്‍ നിറയുന്ന മിഴിയോടെ 
ഓര്‍മയില്‍ കുളിരായ ബാല്യകാലം 
അക്ഷര മലരിലെ വിദ്യയാം തേനുണ്ട്
പൂതുമ്പിയെ പോല്‍ പറന്ന കാലം 
പൊട്ടക്കുളത്തിലെ തവളക്കുഞ്ഞിനെ
കൌതുകത്തോടെ നോക്കിയനാള്‍
കണ്ണാടിപുഴയുടെ മാറില്‍ നീന്തിത്തുടിച്ചു 
നടന്ന കാലം എന്റെ ബാല്യകാലം 
മുണ്ടകന്‍ പാടം പൂത്തൊരു കാലം 
വയലില്‍ ഞാറ്റുവേലപ്പട്ടുയര്‍ന്ന കാലം 
തുള്ളിയായ് പെയ്തൊരു കര്‍ക്കിടക മഴയില്‍ 
ഭൂമിയും ഞാനും നനഞ്ഞിരുന്നു 
പാടത്ത് തവളകള്‍ പാടുന്ന പാട്ടിന്നു 
ചെവിയോര്‍ത്തു ഉറങ്ങാതെ ഇരുന്നിരുന്നു 
കര്‍ക്കിടം മഞ്ഞു ചിങ്ങം പിറന്നപ്പോള്‍ 
പൂപ്പോലി പാട്ടുകള്‍ കേട്ടിരുന്നു 
ചെക്കിയും തുമ്പയും ചെമ്പരത്തി പിന്നെ 
മുക്കുറ്റി പൂവും കൈകോര്‍ത്തിരുന്നു  
അവര്‍ മുറ്റത്ത്‌ പൂക്കളം തീര്‍ത്തിരുന്നു 
നമ്മള്‍ മാവേലിയപ്പന് കാണുവാനായ്
ഓണം കഴിഞ്ഞു വസന്തം മറഞ്ഞു 
പിന്നെ തണുത്ത മകരമാസമായ് 
പാഴിലകള്‍ കൂടിയിട്ടു തീകാഞ്ഞ
മൂടല്‍ മഞ്ഞിന്റെ കാലമായ്
വയലില്‍ കൊയ്ത്തു കഴിയുന്ന കാലത്ത് 
മഞ്ഞ കണിക്കൊന്ന പൂക്കുന്ന കാലത്ത് 
വേനലവധി തുടങ്ങുന്നകാലം 
വിഷു വന്നണയുന്ന നല്ലകാലം 
തൊടിയിലെ മാവിന്റെ ചോട്ടില്‍ 
കൂട്ടുകാരൊത് കളിച്ച നേരം 
ഒരു ചിരട്ടയില്‍ മണ്ണുവാരി
മണ്ണപ്പം ചുട്ടു വിളമ്പിയ ഓര്‍മ്മകള്‍ 
തെയ്യം കണ്ടു നടന്നൊരു നാളുകള്‍ 
ചെണ്ടയുടെ താളം അറിയുന്ന നാളുകള്‍ 
ഇതെല്ലാം കളഞ്ഞു ഞാന്‍ ഇവിടെ 
ജീവിക്കുമ്പോള്‍ നഷ്ടമാവുന്നതെന്‍ ബാല്യം 
എനിക്കിഷ്ടമാണ് എന്നുമെന്‍ ബാല്യം 



കളഞ്ഞുപോയ സത്യങ്ങള്‍


എവിടെ കളഞ്ഞുപോയ് ഞാനെന്റെ
ഓര്‍മയിലെ നിറമാര്‍ന്ന കുഞ്ഞുകിനാക്കളല്ലാം
എവിടെ കളഞ്ഞുപോയ് ഞാനെന്റെ
നെഞ്ചിലെ വിടരാന്‍ കൊതിച്ച സ്വപ്നങ്ങളും
സ്വപ്നങ്ങളൊക്കെയും തുണിസഞ്ചിയില്‍ കെട്ടി
പഥികനായ് യാത്ര തുടരുമ്പോഴും
ഒരു പിന്‍വിളിക്കായ്  കൊതിച്ചിരുന്നെന്നും
വിടചൊല്ലി പിരിയുന്ന നേരത്തിലും
കാലം കല്പിച്ച കാനന വാസത്തില്‍
കണ്ണുനീര്‍ തുള്ളികള്‍ കൂട്ടുകാരായ്
പിന്നെ മുറിവേറ്റ നിന്നോര്‍മകള്‍
കവിതയ്ക്ക് നിറമാര്‍ന്ന സത്യങ്ങളായ്
എവിടെ കളഞ്ഞുപോയ് ഞാനെന്റെ
ഹൃദയത്തില്‍ സൂക്ഷിച്ച മഞ്ചാടി മണികളെല്ലാം
ഒരുമയില്‍ പീലിപോല്‍ ആരാരും കാണാതെ
സൂക്ഷിച്ച പ്രണയാര്‍ദ്രമം ചുംബനവും
തിരികെ പറന്നെന്റെ കൂടണയാന്‍
എന്നുമെന്‍ ഹൃദയം തുടിച്ചിടുന്നു
ഈ പുക ചുരുളുകള്‍ക്കുള്ളില്‍ ഞാന്‍
എന്നെ കാലത്തിനായി സമര്‍പ്പിക്കവേ
അകലെ പ്രതീക്ഷയുടെ  തിരിനാളമായ്‌
നീ എന്തിനോ വെറുതെ എരിഞ്ഞിടുന്നു
എവിടെ കളഞ്ഞുപോയ് ഞാനന്ന് പാടിയ
ഈരടികവിതയിലെ നാലക്ഷരം
ഹൃദയത്തിനെട്ടൊരു മുറിവുകളൊക്കെയും
കവിതയായ് മുന്നില്‍ പെയ്തൊഴിഞ്ഞു
നീ മാത്രമിന്നും മനസിന്റെ മാനത്ത്
പെയ്യാത്ത മേഘമായ് കാത്തുനില്‍പ്പൂ
ഞാനെന്ന വേഴാമ്പല്‍ ഹൃദയതന്ദ്രികള്‍  മീട്ടി
നഷ്ട സ്വപ്നത്തിന്റെ പാടു പാടി
എന്നിട്ടുമെന്തേ പെയ്തൊഴിയുന്നില്ല നീ
ചിരിമാഞ്ഞു പോയൊരെന്‍ കണ്ണുനീരായ്

Thursday, July 19, 2012

മനസ്സില്‍ പെയ്യുന്ന മഴ


പുറത്തു കര്‍ക്കിടക മഴ തകര്‍ത്തു പെയ്യുകയാണ്
ആകാശം കറുത്തിരുണ്ട് നില്‍ക്കുന്നു
എന്റെ മനസ്സ് പോലെ
മഴയ്ക്ക് എല്ലാം അറിയാം എല്ലാം
നിന്നെ ആദ്യമായ് കണ്ടനാള്‍ കൂടെ മഴയുണ്ടായിരുന്നു
പിന്നെ ഇഷ്ടം അറിയിച്ചതും അവനൊപ്പം
അന്ന് അവന്‍ എന്റെ കൂടെ ചിരിച്ചിരുന്നു
നീ നിന്റെ മനസ്സ് തന്നപ്പോ
ചുറ്റിലും അവന്‍ പെയ്യുന്നുണ്ടായിരുന്നു
നീ ആദ്യ ചുംബനം തന്ന സന്ധ്യയിലെ
ഏകസാക്ഷി അവനായിരുന്നു
നീ നിന്നെ എനിക്ക് തരുമ്പോള്‍
ഒരു ജനാലക്കപ്പുറം അവനുണ്ടായിരുന്നു
നീ എന്നെ വെറുക്കുന്നു എന്ന് പറഞ്ഞ ദിവസം
അവന്‍ എന്റെ കൂടെ കരഞ്ഞിരുന്നു
എപ്പോള്‍ എല്ലാ വേദനകള്‍ക്കും അവസാനം
എവിടെ ഞാന്‍ തളര്‍ന്നുറങ്ങുമ്പോള്‍
പുറത്തു അവന്‍ പെയ്യുന്നുണ്ട്
അവന്‍ ചിരിക്കുകയാണോ ?
കരയുകയാണോ?

ഒരു പ്രണയ കഥ




അവന്റെ ചുണ്ടിലെ എരിയുന്ന സിഗരറ്റു മാറ്റി
പകരം പുഞ്ചിരി വച്ചത് അവളാണ്
അവന്റെ മധു പാത്രങ്ങള്‍ തച്ചുടച്ച്
ഈ ലോകത്തിന്റെ സൌന്ദര്യത്തെ കാണാന്‍
അവനെ പഠിപിച്ചതും അവളാണ്
അവന്റെ രാത്രികളെ ഉറക്കാമില്ലാതാക്കിയതും
സ്വപ്നങ്ങളില്‍ പ്രണയം നിറച്ചതും അവളാണ്
കടല്‍ത്തിര പോല്‍ അലയടിച്ച രാത്രികളില്‍
അവനെ ശാന്തനാക്കിയും,
തണുത്ത മകരമഞ്ഞില്‍ ചൂടേകിയും
അവന്റെ ജീവിതത്തെ അവള്‍ മാറ്റി മറച്ചു
ജീവിക്കണം എന്നകൊതി അവനില്‍ വളര്‍ത്തി
അവനെ സമ്പന്നന്‍ ആക്കിയതും അവള്‍
അലസനയിരുന്ന അവനില്‍
അവള്‍ നിറച്ച ഉന്മേഷത്തിന്റെ പേരായിരുന്നു പ്രണയം
ഒരിക്കല്‍ ഇനി പുതിയ മേച്ചില്‍ പുറങ്ങള്‍ തേടാന്‍
നമുക്ക് പിരിയാം എന്ന് പറഞ്ഞതും അവള്‍
പക്ഷെ അതിലും നല്ലത് മരണമാണ് എന്ന്
തീര്‍മാനിച്ചത് അവനാണ്
ഒടുവില്‍ അവളെ കഴുത് ഞെരിച്ചു കൊന്ന്‌
അവനും വിഷം കഴിച്ചു
ഇതിന്റെ പേരായിരിക്കുമോ പ്രേമം?
ഇതാണോ പ്രണയം ?





എന്റെ നഷ്ടപ്പെട്ട് പോയ പ്രണയം



കാര്‍മുകിലെ നീ കരയുന്നുവോ
 മഴയായ് പൊഴിയുന്നുവോ 
ഓര്‍മകളില്‍ ഒരു വേദനയായ്‌
നീ പുഴയായ് അകലുന്നുവോ 

പിരിയുമ്പോഴെന്തിനു പുതിയ വസന്തമായ്‌   
ഹൃദയത്തിലോമനെ കൂടൊരുക്കി
പൊഴിഞ്ഞു പോയൊരെന്‍ പ്രണയത്തിന്‍ പൂക്കളെ
പെറുക്കി എടുത്തൊരു മാലയാക്കി

പറഞ്ഞു തീരാത്ത പ്രണയസ്വപ്‌നങ്ങള്‍
ഉറങ്ങാത്ത രാത്രികളില്‍ ദുഖമവും
പിരിഞ്ഞനിന്നോര്‍മകള്‍ തകര്‍ന്നൊരെന്‍ ഹൃദയത്തില്‍
മരണം വരെയും വസന്തമവും

മഞ്ഞു തുള്ളി പോലെ



പുലരെ ഒരു കറുകനാമ്പില്‍ നിന്നും
താഴേക്ക് ഊര്‍ന്നു പോയ മഞ്ഞു തുള്ളി
താഴെ മണ്ണില്‍ വീണുടഞ്ഞു പോയ്‌ നീ
നഷ്ട മോഹങ്ങള്‍ ബാക്കിയാക്കി
മന്ദമാരുതന്‍ നിന്നെ തഴുകിയില്ല
സൂര്യ രശ്മികള്‍ നിന്നെ തൊട്ടുമില്ല
പിന്നെ എന്തിനു വീണുടഞ്ഞു പോയ്‌ നീ
വര്‍ണ മോഹങ്ങള്‍ ബാക്കിയാക്കി
നിന്നിലെത്തി മഴവില്ല് തീര്‍ക്കാന്‍
കാത്തിരുന്നൊര രശ്മിയെ കാണാതെ
സ്നേഹിച്ചു മതിവരാത്ത കറുകനാമ്പിനെ ഏകനാക്കി
മരണത്തിന്‍ അഗാതമാം ആഴത്തിലേക്ക്
നീ ഊര്‍ന്നു പോയ എന്തിനു മൂകയായ്‌
എങ്കിലും ഹിമ ബിന്ദു നീയെത്ര ധന്യ
ക്ഷണികം ആണെങ്കിലും നിന്‍ ജന്മം ധന്യം
നിന്നമ്മയെ കാപാലികര്‍ കൊല്ലുന്ന കാണാതെ
നിന്‍ സഹോദരനെ തിന്നുന്ന കാണാതെ
മരണമാം മറയിലേക്ക് മായുന്നു നീ
നിന്‍ ക്ഷണികമാം ജീവിതം കാണുമ്പോള്‍
എന്‍ മനസിലൊരു മോഹം
നിന്നെ പോലെ ക്ഷനികമായ് അടരുവാന്‍ മോഹം
ഈ ദുഃഖ സത്യങ്ങളെ അറിയാതെ
പിരിയുവാന്‍ മോഹം

ഒരു രാഷ്ട്രീയ കൊല കൂടി


"അമ്മേ എന്നച്ചനെവിടെ"
പിഞ്ചു പൈതലിന്‍ ദീനാമം രോദനം
കുഞ്ഞിന്നു നല്കുവനുതരമില്ലാതെ
നിറകണ്ണുമായ് നില്പൂ അമ്മ
വരിപുണര്‍ന്നു മാറോടു ചേര്‍ത്തവള്‍
തേങ്ങി കരഞ്ഞു പറഞ്ഞു
ഉള്ളിലെരിയുന്ന അഗ്നിയുടെ ചൂടവള്‍
മകനെ അറിയിക്കാതെ മെല്ലെ പറഞ്ഞു
വരും മോനെ കൈയ്യില്‍ കളിപ്പാട്ടവുമായ്
വൈകാതെ തന്നെ വന്നണയും നിന്റെ അച്ഛന്‍
സത്യം അവള്‍ക്കറിയാം എനിവരില്ലോരിക്കലും
പ്രിയതമന്‍ തന്നെയും തേടി
കൊന്നു കളഞ്ഞവര്‍ കുഞ്ഞിന്റെ അച്ഛനെ
രാഷ്ട്രീയ കോമര പിത്തലാട്ടത്തിന്റെ
അവസാന ബലിയാണ് ഇന്നലെ നടത്തിയത്
നാളെ മറ്റൊരമ്മയുടെ കണ്ണുനീര്‍
വീഴ്ത്തുവാന്‍ ഇന്നേ അവര്‍ കോപ്പുകൂട്ടുന്നു
സമയം സന്ധ്യയായ് വെളിച്ചം മറയുകയായ്
ശവശരീരം വീട്ടിലെത്തി
ചുറ്റിലും നേതാക്കള്‍ കപട്യവുമയ് ചെന്നായ്
പോലിന്നു നില്‍ക്കെ
"കൊല്ലും ഞാന്‍ എന്നച്ചനെ കൊന്നവരെ "
നിരമിഴിയായ് ചൊല്ലി ബാലന്‍
കൂട്ടതിലപ്പോഴൊരു നേതാവിന്റെ ചുണ്ടില്‍
മെല്ലെ വിരിഞ്ഞു ക്രൂരമാം പുഞ്ചിരി
ഇനിയും ഒരു അറവു മാടിനെ കാണുന്ന
വില്പനക്കാരനെ പോലെ

Wednesday, July 18, 2012

വിരഹത്തിന്‍ ആഴങ്ങളില്‍


പറഞ്ഞില്ല എന്തെ പറഞ്ഞില്ല നീ എന്നെ
ഇഷ്ടമാല്ലെന്നെന്തേ പറഞ്ഞില്ല നീ
അറിഞ്ഞില്ല ഒന്നും അറിഞ്ഞില്ല ഞാന്‍ നിന്റെ
ഇഷ്ടം എന്താണെന്നും അറിഞ്ഞില്ല ഞാന്‍

മഴപൊഴിയുന്നൊരാ  വഴി അരികില്‍ നിന്നും
സുഹൃത്തേ നിന്നെ ഞാന്‍ കുടയിലേറ്റി
സ്വയം നനഞ്ഞ മറന്നിട്ടും ഒരു തുള്ളി നനക്കാതെ
കുടയില്‍ നിന്നെ ഞാന്‍ ചേര്‍ത്ത് നിര്‍ത്തി

മഴ പൊഴിഞ്ഞകന്നപ്പോള്‍ മനസിന്റെ കുടകീഴില്‍
പ്രിയയെ നിന്നെ ഞാന്‍ കണ്ടതില്ല നിറമുള്ള കുട
തേടി നീ പോയെന്നറിയുവാന്‍ എന്തെ ഞാനിന്നും വൈകി
 പോയി എന്റെ മനസാം കുടയും തകര്‍ന്നു പോയി

പ്രേയസിക്കൊരു പാട്ട്


പൂര്‍ണേന്ദു പൊഴിയുന്ന പൂനിലാവില്‍
നിന്റെ പദസരസ്വരം ഞാനറിഞ്ഞു
അറിയാതെ അന്നെന്റെ ആത്മവിലാധ്യമായ്
പ്രണയത്തിന്‍ മുകുളങ്ങള്‍ പൂത്തുലഞ്ഞു

ഒഴുകുന്ന പുഴയിലെ ഓള ത്തിലാദ്യമായി
പ്രനയാര്‍ദ്രയാം  നിന്നെ ഞാനറിഞ്ഞു
കാര്‍വണ്ട് പൂവിനെ ചുംബിച്ചപോലന്നു
മധുരമാം നിന്‍ ചൊടി ഞാന്‍ മുകര്‍ന്നു

ഒരുനുള്ളു കുംകുമം നെറുകയില്‍ ചാര്‍ത്തിയെന്‍
പ്രിയസഖി നിന്നെയെന്‍ സ്വന്തമാക്കും
ആരും കൊതിക്കുന്ന പൂങ്കൊടി നിന്നെ
ഞാന്‍ തലിച്ചരടിനാല്‍ എന്റെതാക്കും

വന്നണയാത്ത വസന്തം


പാരിജാത പൂമലോരോ നീ നീലരാവിലെ  പൂനിലാവോ
നാട്ടുമാവിന്റെ പൂത്ത ചില്ലയില്‍ പട്ടു പാടുന്ന പൂങ്കുയിലോ
രാത്രിമഴയുടെ താളവുമായ് ഏകാനയിരിക്കുമെന്റെ
ഓര്‍മകൂടിലെക്കെന്നു പൈങ്കിളി രാഗര്‍ദ്രായം നീ വന്നണയും

പടിതീരാത്ത ഗാനമാണോ നീ കണ്ടു തീരാത്ത സ്വപ്നങ്ങളോ
പണ്ട് പാടിയ വിരഹകഥയിലെ   നോവുണങ്ങത്ത നയികയോ
എത്ര പൂക്കാലം വന്നു പോയെങ്കിലും  നമ്മളിന്നും അകലയെല്ലോ
എത്ര മഴയുടെ കൂടെ നമ്മള്‍ വിരഹവേനലായ്‌  മഞ്ഞുപോയി

ഇലകൊഴിയുന്ന ശൈത്യങ്ങളില്‍ നമ്മള്‍ മഴപൊഴിയുന്ന ചില്ലകളില്‍
നെഞ്ചിലുരുകുന്ന പ്രണയത്തിന്‍ തീയുമായ്‌ പുതിയ പുലരിയെ കാത്തിരിപ്പൂ
പുതിയ പുലരിക്കു നരുമണമായി എന്റെ കാത്തിരിപ്പിന്റെ ശൂന്യതയില്‍
പൂത്ത വാകതന്‍  തളിരു ചില്ലയില്‍ പട്ടു പാടുവാന്‍ വന്നണയു

പ്രണയിനീ നിനക്കായ്‌ (ഒരു ഫെബ്രുവരി 14 ന്റെ ഓര്‍മയ്ക്ക് )


സ്നേഹിച്ചു പോയി ഞാന്‍ നിന്നെയെന്നോമനെ
പ്രാണരാഗത്തിന്റെ താളമേകി
ചോരച്ചുവപ്പര്‍ന്ന ചെമ്പനീര്‍ പൂവുകള്‍
ചഞ്ഞ്ജാടിയാടുന്ന പൂവടിപോല്‍
ഗ്രീഷ്മ കാലത്തിന്റെ ഓര്‍മയാണെന്നും നീ
തീരാത്തോരെന്‍ മോഹസ്വപ്നങ്ങളില്‍
കുയിലിന്റെ പാട്ടുപോല്‍ മധുരതരം നീ
മയിലിന്റെ നര്‍ത്തന ചുവടുപോലെ
പൊട്ടിയ തന്ദ്രികള്‍ ചേര്‍ത്തുവച്ചിന്നു  ഞാന്‍
മുഗ്ദമാം ഗാനമോന്നാലപിക്കെ
തൊടിയിലെ ചെടികളില്‍ മഞ്ഞിന്റെ നീര്‍കണം
പൂവിന്റെ കവിള്‍ത്തടം മുകര്‍ന്നിടുന്നു
അകലെ ആകാശത്ത് മോഹര്‍ദ്രനാം ചന്ദ്രന്‍
ആമ്പല്‍ പൂവിനെ നോക്കി  നില്‍ക്കും
അരികത്തു വന്നു നീ മാറില്‍ അണയുവാന്‍
എന്നും ഞാന്‍ നിന്നെ കാത്തു നില്‍ക്കും
ഞാനും നീയും നെയ്തൊരു സ്വപ്‌നങ്ങള്‍
മഴ മേഘമയെന്റെ മുന്നില്‍ നില്പൂ
ഇനിയെന്ന് കാണുമെന്നറിയാതെ ഞാനുമെന്‍
മിഴിനീര്‍ തുള്ളിയും കാത്തിരിപ്പൂ 

ആദ്യ കാഴ്ച (നിന്റെ ഓര്‍മ്മക്കായി )


ഡിസംബറിലെ മൂടല്‍ മഞ്ഞുള്ള ഒരു പ്രഭാതം
സൂര്യ രശ്മികള്‍ മഞ്ഞുതുള്ളിയില്‍ മഴവില്ല് തീര്‍ത്തു നില്‍ക്കുന്ന ,
വിരിഞ്ഞു നില്‍ക്കുന്ന നാലുമണി പൂവിന്റെ കവിളില്‍ പൂമ്പാറ്റ മുത്തം നല്‍കുന്ന,
പൂവിന്റെ കാതില്‍ കാറ്റു കിന്നാരം പറയുന്ന ആ  പ്രണയാര്‍ദ്രമായ
പ്രഭാതത്തില്‍   കുന്നിന്റെ മോളിലെ ഭഗവതിക്കാവിന്റെ
നടവഴിയില്‍  ആദ്യമായ് ഞാന്‍ അവളെ കണ്ടു ...
ഈറന്‍ മുടിയില്‍ നീ തിരുകിയ ആ തുളസിക്കതിര്‍ ഞാനായിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചു പോയ്‌
നിന്റെ കൈയ്യിലെ കരിവളകള്‍ എന്നോടെന്തോ പറയുന്നുണ്ടായിരുന്നു
മുള്ളില്‍ ഉടക്കിയ നിന്റെ ദാവണി വലിച്ചു നീ നടന്നു മറയുമ്പോള്‍ ഞാന്‍ പാടുകയായിരുന്നു
ഹൃദയത്തിന്റെ കവിത,പ്രണയത്തിന്റെയും .............. 

മഴ വീണ്ടും പൊഴിയുന്നു


കവിതയുടെ താളം മയങ്ങുന്ന മണ്ണില്‍
എന്റെ പ്രണയസങ്കല്‍പം ഉറങ്ങുന്ന മണ്ണില്‍
വളരെ നാളിന്റെ ഓര്‍മയും പേറി
ഞാന്‍ വ്രണിത ഹൃദയനായ് കാത്തിരിപ്പൂ
എന്റെ പ്രിയതമ നിന്നെയും ഓര്‍ത്തിരിപ്പൂ
എന്നും ഓര്‍ക്കുന്നു നിന്നെ ഞാന്‍
എന്റെ ഓര്‍മയെയും ധന്യമാക്കുന്നു നീ
തകര്‍ത്തു പെയ്തെന്റെ മനസിന്റെ ഭാരവും
എരിഞ്ഞ നോവും കഴുകി മാറ്റുന്നു നീ
നിന്‍ മണിനീര്‍ത്തുള്ളികള്‍ തൊട്ടും തലോടിയും
പിന്നെ ആകെ നനഞ്ഞും
തണുത്തു വിറച്ച്‌ നിന്നെ ശപിച്ചും
കടന്നു പോയതാണെന്റെ ബാല്യം
അന്നെന്റെ ആദ്യ പ്രണയത്തിന്‍ മധുരം
ഞാനും നീയും ചേര്‍ന്ന് പങ്കുവച്ചു
പിന്നെ എന്റെ മിഴിനീര്‍ തുള്ളിയും
ആരുമറിയാതെ നീയെടുത്തു
എന്റെ മനസിന്‌ കുളിരായ്
എന്‍ ഓര്‍മയ്ക്ക് നിറമായ്‌
തുള്ളി മധുരമായ് നീയണഞ്ഞു
നിന്റെ തരളമാം ഭാവവും മാഞ്ഞു പോയ്‌
നീ പൊഴിയുന്നു വിഷത്തിന്റെ ചൂരുമായ്
നീ വിതക്കുന്നു നാശത്തിന്റെ വിത്തുകള്‍
വയ്യെനിക്കിന്നു നിന്നെ കാണാന്‍
നിന്റെ പുതിയ ഭാവം കാണുവാന്‍
എന്റെ ഹൃദയത്തില്‍ നീയുണ്ട്
നിന്റെ മനോഹര ചിത്രങ്ങള്‍ ഉണ്ട്
പണ്ട് എന്നെയും എന്റെ പുസ്തകങ്ങളെയും
നനച്ച സായന്തനത്തിന്റെ കൂട്ടുകാരാ
ഓര്‍മകളില്‍ പോലും വിഷാദത്തിന്റെ
ബീജങ്ങള്‍ കലരുന്നോരീ രാവില്‍
മടങ്ങുന്നു ഞാന്‍ നിന്‍ ഓര്‍മകളിലേക്ക്
ഏകനായ് അനാഥനായ്‌
മരണം മണക്കുന്ന നരക തീരത്തേക്ക്

കോമാളി


അയാള്‍ ഒരു കോമാളി ആയിരുന്നു
സര്‍ക്കസ്സിലെ ഏറ്റവും മിടുക്കനായ കോമാളി
അരങ്ങില്‍ എന്നും പൊട്ടിച്ചിരിയുടെ
അമിട്ടുകള്‍ വാരിവിതറുന്ന അയാള്‍
തിരശീലക്കു പിന്നിലെ കണ്ണീര്‍ പുഷ്പമായിരുന്നു
എത്ര ചായം തേച്ചു മിനുക്കിയാലും ആ കണ്ണുകളില്‍
നൊമ്പരത്തിന്റെ നിഴല്പാട് ഒളിച്ചിരുന്നു
ജീവിതം അയാള്‍ക്ക് ഒരു പരാജയ നാടകം മാത്രമായിരുന്നു
എന്നും തോറ്റു പോയ പാവം മനുഷ്യന്‍
സ്കൂളിലെ കൂട്ടുകാര്‍ക്കിടയിലെ മണ്ടന്‍ ആയിരുന്നു
അമ്മയൊഴികെ എല്ലാവരും അയാളെ
പൊട്ടന്‍ എന്നാണ് വിളിച്ചിരുന്നത്‌
അയാള്‍ എന്ത് പറഞ്ഞാലും അത്
വെറും മണ്ടത്തരം മാത്രം ആയിരുന്നു
പക്ഷെ അയാളുടെ ഹൃദയത്തില്‍
ഒരു വൃന്ദാവനം ഉണ്ടായിരുന്നു
പൂക്കളും പക്ഷികളും അരുവികളും
നിറഞ്ഞ വൃന്ദാവനം
അവിടെ അയാള്‍ തന്റെ പ്രിയയോടൊപ്പം
പാട്ട് പാടാറുണ്ടായിരുന്നു സ്വപ്നങ്ങളില്‍ മാത്രം
പകല്‍ അയാള്‍ക്കെന്നും ഒരു ശാപമായിരുന്നു
രാത്രികള്‍ പ്രിയപ്പെട്ട കൂട്ടുകാരും
ഓര്‍മകളിലെ കറുപ്പ് മനസിനെ
മൂടാന്‍ തുടങ്ങിയപ്പോള്‍ ആണ് അയാള്‍
സ്വയം ഒരു കോമാളി ആയി മാറിയത്
ഒരിക്കല്‍ ഒരു തണുത്ത ഡിസംബര്‍ പുലരിയില്‍
വെളിച്ചം കടന്നു ചെല്ലാത്ത കറുത്ത മലകള്‍ക്കപ്പുറം
അയാള്‍ ഒരു കുടില്‍ കെട്ടി
പിന്നെ അങ്ങോട്ട്‌ പോയി
കണ്ടുനിന്ന കാഴ്ചക്കാര്‍ അയാളെ
ഭ്രാന്തന്‍ എന്ന് വിളിച്ചെങ്കിലും ആ ലോകത്ത്
അയാള്‍ ശാന്തനായിരുന്നു
ഒരിക്കല്‍ ഒരു ട്രിപ്പീസില്‍ സ്വയം കൈവിട്ടു
നിലത്തു പതിച്ചപ്പോള്‍ കണ്ടവര്‍ക്ക് അത്
ഒരപകട മരണം ആണെങ്കിലും
അയാള്‍ക്ക് അതൊരു മോചനമായിരുന്നു

Tuesday, July 17, 2012

ദൈവത്തിന്റെ സ്വന്തം നാട്


ഒരുദിവസം അമ്മപ്രവ് കുഞ്ഞിനെ
പറക്കാന്‍ പഠിപ്പിക്കുകയായിരുന്നു
ആകാശത്തെ പറ്റിയും അതിന്റെ
ചതിക്കുഴികളെ പറ്റിയും പറഞ്ഞു കൊടുത്തു
പെട്ടന്ന് എങ്ങുനിന്നോ ഒരു കഴുകന്‍
പറന്നു വന്നു ചുവന്ന കണ്ണും കൂര്‍ത്ത കൊക്കുമുള്ള
ആ ജീവി അമ്മകിളിയുടെ രണ്ടു ചിറകും
ചിറകും അറിഞ്ഞു മാറ്റി
താഴെ വീണ അമ്മയുടെ മുന്നില്‍ നിന്ന്
കഴുകന്‍ കുഞ്ഞു പ്രാവിനെ കൊത്തികീറി
കരഞ്ഞു കരഞ്ഞു അമ്മ മരണത്തെ പുല്‍കി
പാവം കുഞ്ഞു കരഞ്ഞു കരഞ്ഞു അതിനു വട്ടും ആയി
ഒടുവില്‍ ഈ സംഭവം ദൈവത്തിന്റെ
കോടതിയില്‍ വിചാരണക്കെടുത്തു
പ്രതികൂട്ടില്‍ കഴുകന്‍ ചിരിയുമായ് നിന്നു
പ്രാവ് നിറകണ്ണും കുനിഞ്ഞ സിരസ്സുമായ്
അപമാനിതയായി നിന്നു
ഒടുവില്‍ വാദം തുടങ്ങി
കഴുകന് വേണ്ടി കുയിലിന്റെ പാട്ടുണ്ടായിരുന്നു
മയിലിന്റെ നര്‍ത്തനം ഉണ്ട്
പഞ്ചവര്‍ണ്ണ കിളിയുടെ പുഞ്ചിരി ഉണ്ട്
ഒടുവില്‍ കണ്ണുകെട്ടിയ ന്യായാധിപന്‍
കഴുകനെ കുറ്റവിമുക്തനാക്കി
പ്രാവിനെ ഉപദേശിച്ചു ഇനിയെങ്കിലും
നല്ല രീതിയില്‍ ജീവിക്കാന്‍
ഒടുവില്‍ കഴുകന്‍ ചിരിച്ചു കൊണ്ട് പുറത്തേക്കു പറന്നു 
അടുത്ത പ്രാവിനെയും തേടി

Thursday, July 12, 2012

ഓളങ്ങളുടെ മരണം ഓര്‍മയുടെയും


നീര്‍ചാലുപോലോഴുകി  അകലുന്ന സത്യമേ
നീയെന്റെ കരളിന്റെ മുറിവറിഞ്ഞോ
അഴുക്കുചാലായി മാറുന്ന പുണ്യമേ
നീയെന്റെ പ്രാണന്റെ നോവറിഞ്ഞോ
ഓര്‍മയില്‍ മാത്രം മരിക്കാതൊഴുകുന്ന
നിത്യ നിര്‍വൃതിയാണ് നീയെനിക്ക്
നിന്നോര്‍മ്മയില്‍ വീണു  ഉറങ്ങുമ്പോള്‍
ഞാന്‍ എന്റെ ബാല്യത്തിടുന്നു
നിന്റെ തീരത്ത് കളിവീട് തീര്‍ത്തിടുന്നു
കണ്മുന്നിലൂടെ നീ പതഞ്ഞു ഒഴുകാതെ
ഞാനെങ്ങനെ ജീവിതഗന്ധിയാം പാടു പാടും
കാതില്‍ നിന്‍ മോഹന താളങ്ങളില്ലാതെ
എന്‍ വേദന എങ്ങനെ കവിതയാവും
മണലൂറ്റിയൂറ്റി ഈ വേദന തിന്നു നീ
മരണത്തിലേക്ക് മറിഞ്ഞിടുമ്പോള്‍
നേരിയ നിലവില്‍ നീയന്നു പാടിയ
പാട്ടെന്റെ നെഞ്ചില്‍ ഉടുക്ക് കൊട്ടും
അത് മെല്ലെ മെല്ലെ നിന്നെ പോലെ
ഇരുളിലേക്ക് മെല്ലെ മാഞ്ഞു പോവും
ഇനിയും പിറക്കുവാന്‍ കഴിയുമെങ്കില്‍
എവിടെ ഇനിയും ജീവിക്കുവാനാകുമെകില്‍
നിന്റെ ഒന്നിച്ചു മറ്റൊരു ജീവിതം
ഇനിയെനിക്കീശ്വരന്‍ തന്നുവെങ്കില്‍....
പോവുകയാണ് ഞാന്‍ യന്ത്ര മുരള്‍ച്ചകള്‍
മാത്രമുയരുന്ന നാട്ടിലേക്കു
കോണ്‍ഗ്രീറ്റ് കാടുകളില്‍ ഇനിയുള്ള
ജീവിത വനവാസ കാലമായി മാറ്റിടാം ഞാന്‍