Tuesday, August 21, 2012

കാലം മായ്ക്കാത്ത മുറിവ്



ഇന്നലെ രാവില്‍  ഞാന്‍ 
കിളിവാതിലിലൂടെ അമ്പിളി 
പൂവിനെ നോക്കി നില്‍ക്കെ 
വിരഹിണിയാമൊരു  കുയിലിന്റെ
പാട്ട് രജനിക്ക് കൂട്ടായ് നിന്ന നേരം 
ഓമനേ നിന്നെകുറിചോര്‍ത്തു പോയ്‌
നിന്റെ പുഞ്ചിരി മുന്നില്‍ തെളിഞ്ഞു പോയ്‌  
ഇടനാഴിയില്‍ നിന്റെ കാലൊച്ച 
കേള്‍ക്കാതെ വിരഹാര്‍ദ്രമാം 
പകലുകള്‍ മാഞ്ഞു പോയ്‌ 
പ്രണയാര്‍ദ്രമാം നിന്റെ ചുംബന 
മില്ലാതെ പാതി മയക്കമായ്  
രാത്രികള്‍ വന്നു പോയ്‌ 
കളമൊഴി കവിതയായ് 
നീയെന്റെ കണ്ണുകളില്‍ 
മെല്ലെ നിറഞ്ഞു പോയ്‌ 
ഒടുവില്‍ നിലവില്‍ ഞാന്‍ 
നിന്നെ കുറിച്ചോര്‍ത്ത 
നിമിഷങ്ങള്‍ ഒക്കെയും 
നഷ്ട സ്വപ്നങ്ങളായ്
എവിടെ പിരിഞ്ഞാലും
ഓമനേ നിന്നെ ഞാന്‍ 
ഓര്‍മയുടെ ഇരുളില്‍ കളയുകില്ല
പ്രണയം തളിരിട്ട സുന്ദര രാവുകള്‍ 
തന്നൊരു നിര്‍വൃതി നെഞ്ചിലേറ്റി
മറ്റൊരു ജന്മത്തില്‍ ഒന്നാകുവാനായ് 
നിന്നെയും ഓര്‍ത്ത് എന്നും 
ഞാന്‍ ഇരിക്കും


Wednesday, August 15, 2012

ചെഗുവേര



ചെഗുവേര വിപ്ലവത്തിന്റെ 
ആകാശത്ത് നിറഞ്ഞു നില്‍ക്കുന്ന 
അനശ്വരനായ വിപ്ലവ സൂര്യന്‍ 
അര്‍ജെന്റീനയില്‍ ജനിച്ചു 
ക്യുബയുടെ പ്രിയപ്പെട്ടവനായ് 
ബോളിവിയയില്‍ പിടഞ്ഞു വീണ 
വിപ്ലവത്തിന്റെ അനശ്വര നക്ഷത്രം 

യൌവനത്തിന്റെ ആരംഭത്തില്‍ 
ലോകത്തിന്റെ സത്യം തേടി 
ഒടുവില്‍ മാനവ മോചനത്തിനായ്‌ 
ഒരു സായുധ പോരാട്ടം 
പിന്നെ അധികാരങ്ങളുടെ ഇടനാഴികള്‍ 
പെട്ട് പോവാതെ അതിന്റെ ലഹരി നുരയാതെ 
പുതിയ പോരാട്ടങ്ങളിലേക്ക്‌ 
ഒടുവില്‍ അനശ്വര നക്ഷത്രമായ്‌ 
വിപ്ലവത്തിന്റെ ചരിത്രത്തില്‍  നീ 
ആരൊക്കെ എത്രയൊക്കെ പറഞ്ഞാലും 
നിന്റെ സൂര്യ തേജസ്സിന് മങ്ങലെല്‍ക്കില്ല 
പക്ഷെ കാലം നിന്നെ 
ഒരു വെറും ചിത്രമായ്‌ ചെരുപ്പുകളില്‍ 
അണിയുമ്പോള്‍ വസ്ത്രങ്ങളില്‍ 
നീ ഒരു ചിത്രമായ്‌ മാറുമ്പോള്‍ 
പ്രിയ സഖാവെ എന്റെ 
മനസ്സ് നീറുകയാണ് 
നീ തോറ്റുപോവുകയാണോ ??


Monday, August 6, 2012

കടല്‍ തീരത്തെ സന്ധ്യ


സാഗര തീരത്ത് മണല്‍  തിട്ടയില്‍
ദിവാകരനെ നോക്കി ഞാനിരിന്നു
കടലിലേക്കലിയുന്നതും നോക്കി ഞാനിരുന്നു
കമിതക്കാളുണ്ട് സുഹൃത്തുക്കളുണ്ട് പിന്നെ
കരയുന്നവരും ഉണ്ട്  കടപ്പുറത്ത്
ഭൂമിക്കു ചന്ദ്രനെ കാവലും നിര്‍ത്തി
സൂര്യന്‍ മറയുന്നതിനു സാക്ഷിയാവാന്‍
ഒരുപാട് പേരുണ്ട്  കടപ്പുറത്ത്
മിഴികളില്‍ അഴലിന്റെ നീര്‍മണി മുത്തുമായ്
ഭൂമിക്കു കൂട്ടായി ഞാനിരിക്കെ
നീട്ടിയ കൈയ്യുമായ് എന്റെ മുന്നിലൂടൊരു
തെരുവിന്റെ പുത്രന്‍ കടന്നുപോയി
കരയുവാന്‍ പോലും കഴിയാത്ത ബാല്യം
അന്നത്തെ അന്നം തിരക്കുവാനായ്‌
അല്‍പ ദൂരം അകലെ മധു നുകരുന്നൊരു 
വേദിയിലേക്ക് കടന്നു ചെന്നു
തെറി പറഞ്ഞോടിക്കുവാന്‍ നോക്കി അവര്‍
പിന്നെ കൈകള്‍ ഉയര്‍ത്തി നോക്കി
പാവം വിശപ്പാല്‍  കരയുന്നതല്ലാതെ
ഓടുവാന്‍ കഴിയാതെ നിന്ന നേരം
കൂട്ടത്തിലൊരു നഗര പുത്രന്‍ അവന്റെ
ഒഴിഞ്ഞ മധുപാത്രം ബാലന്റെ തലയിലുടച്ചു
ചോര ചീറ്റി താഴെ വീണ ബാലനെ നോക്കാതെ
അവര്‍ ഇരുട്ടിന്റെ മറവിലെക്കോടി മാഞ്ഞു
കണ്ടു നിന്ന എന്‍ കണ്ണുകള്‍ ആര്‍ദ്രമായ്‌
കടല്‍ തിരകള്‍ ബാലനെ മെല്ലെ
പുണര്‍ന്നു ഒരു അമ്മയെ പോലെ
കടല്‍ക്കാറ്റിന്റെ ഇരമ്പലുകളില്‍
അവന്റെ കരച്ചില്‍ മെല്ലെ അലിഞ്ഞു പോയ്‌

Thursday, August 2, 2012

രാഷ്ട്രീയകാരന്‍


ഞാന്‍ ഒരു രാഷ്ട്രീയകാരന്‍ ആയിരുന്നു
ജീവനേക്കാള്‍ ആശയത്തെ സ്നേഹിച്ചയാല്‍
കൊടിയുടെ നിറം നോക്കി സത്യത്തിനെ
മാറ്റി എഴുതാന്‍ എനിക്ക് മടി ഇല്ലായിരുന്നു
എന്റെ ആശയത്തെ എതിര്‍ത്തവര്‍
എന്നും എനിക്ക് ശത്രുക്കള്‍ ആയിരുന്നു
ആശയത്തെ എതിര്‍ക്കുന്നവനെ
ആശയം കൊണ്ടുതന്നെ നേരിടുമായിരുന്നു
അല്ലെങ്കില്‍ ആയുധം കൊണ്ട്
എന്റെ കൈകളില്‍ ചോരപുരണ്ടിട്ടുണ്ട്
ഞാന്‍ എനിക്ക് വേണ്ടി കൊന്നിട്ടില്ല
എല്ലാം എന്റെ ആശയത്തിനു വേണ്ടി
ഒരു രാത്രി ഞാന്‍ എന്റെ സ്വപ്നത്തില്‍
ചോരമണക്കുന്ന താഴ്വരങ്ങളിലൂടെ
ആയുധങ്ങള്‍ ഇല്ലാതെ ഏകനായ് നടന്നു
എന്റെ കാതുകളില്‍ മരണത്തിന്റെ
നിശബ്ധത മാത്രം കണ്ണുകളില്‍
മോഹഭംഗങ്ങളുടെ കൂരിട്ടു മാത്രം
കാലുകള്‍ തളര്‍ന്നു ഞാന്‍ വീണു പോയപ്പോള്‍
ഒരമ്മയുടെ കരച്ചില്‍ കേട്ടു
മകനെ കാണാതെ കരയുന്ന
അമ്മയുടെ വിലാപം
ഒരു കുഞ്ഞിന്റെ തേങ്ങല്‍ കേട്ടു
അച്ഛനെ നഷ്ടപെട്ട കുഞ്ഞിന്റെ തേങ്ങല്‍
ഒരു പെണ്ണ് അവളുടെ താലിച്ചരട്
എനിക്ക് പൊട്ടിച്ചു തന്നു
ആ കണ്ണുകള്‍ കത്തുകയായിരുന്നു
ഞെട്ടി ഉണരന്നു പോയ ഞാന്‍
പിന്നെ ഉറങ്ങിയിട്ടെയില്ല
അപ്പോള്‍ പുറത്തു അടക്കി പിടിച്ചു
ആരോ സംസാരിക്കുന്നു
"ഇന്ന് വിടരുത് പിന്നെ അവനെ കിട്ടില്ല "

ഇതിന്റെ പേരാണ് സമത്വം


പണ്ട് ഭര്‍ത്താവു മരിച്ചാല്‍ ഭാര്യ
ഭര്‍ത്താവിന്റെ ചിതയില്‍ 
ചാടി ആത്മഹത്യാ ചെയ്യാറുണ്ടായിരുന്നു 
സതി, നമ്മള്‍ കണ്ണീരോടെ 
കണ്ടുന്നിന്ന ദുരാചാരം 
ഒടുവില്‍ നീണ്ട നാളത്തെ പ്രയത്നത്താല്‍ 
അത് നാം തുടച്ചു മാറ്റി 
എന്നാല്‍ ഇന്ന് 
ഭാര്യ കാമുകന്റെ കൂടെ 
ഒളിചോടിപോയാല്‍ ഭര്‍ത്താവിനെ 
സമൂഹം വാക്കുകള്‍ കൊണ്ട് കൊല്ലുന്നു
ഇതിനെ എന്ത് വിളിക്കണം ?
സതി നിര്‍ത്തലാക്കാന്‍ രാജാറാം മോഹന്‍ റോയ് പോലെ 
ഇത് നിര്‍ത്തലാക്കാന്‍ ആരുണ്ട്‌?