Tuesday, February 26, 2013

പ്രവാസി



ദേശാടന കിളികള്‍ നമ്മള്‍
എവിടെയും കൂടുകൂട്ടത്തവര്‍ നമ്മള്‍
ലോകം ചുറ്റി പറയുന്നൊരു
ജീവിതം നഷ്ടമാക്കുന്നവര്‍  നമ്മള്‍
പേറ്റു നോവ് ഏറ്റ അമ്മക്ക് വേണ്ടി
നോക്കി വളര്‍ത്തിയ അച്ഛന്നു വേണ്ടി
കൂടെ പിറപ്പുകളുടെ ചിരിക്കുവേണ്ടി
പാതിമെയ്യുടെ മോഹങ്ങള്ക്കുവേണ്ടി
സ്വപ്നങ്ങള്‍ ഒക്കെ മറന്നവര്‍ നാം
വേനല്‍ ചൂടിലും മരണ തണുപ്പിലും
ചിരിക്കാന്‍ മാത്രം വിധിക്കപെട്ടവര്‍
വെറും പ്രവാസികള്‍ നമ്മള്‍
മറ്റുള്ളവരുടെ സ്വപ്നം തളിര്‍ക്കാന്‍
സ്വന്തം സ്വപ്നങ്ങളെ മറന്നവര്‍ നാം
ഒരു ജീവിതം മറ്റുള്ളവര്‍ക്കായ്
കൊടുത്തവര്‍ ഞങ്ങള്‍

Friday, February 22, 2013

ഓര്‍മയിലെ ഗ്രാമം


സ്വപ്നം പോലെ ഇന്നലെ രാവില്‍
ഓര്‍മ്മകള്‍ ഓടിയണഞ്ഞു
സ്വര്‍ഗം പോലെ സുന്ദരമാം എന്‍ 
നാടിന്‍ ഓര്‍മകള്‍ വന്നു
അരയാല്‍ തറയും ആമ്പല്‍ കുളവും
ഭംഗി വരുത്തും നാട്
ഓണപ്പാട്ടും തുമ്പപ്പൂവും
ചന്തം ചാര്‍ത്തും നാട്
എന്നിലെ എന്നെ ഞാന്‍ ആയി മാറ്റിയ
നന്മകള്‍  നിറയും നാട്
നാട്ടിലുണ്ട് ആമ്പല്‍ പൂ പോല്‍ 
നാണം ചൂടും പെണ്ണ് 
നാട്ടുപാട്ടിന്‍ വരികള്‍ മൂളും
സുന്ദരിയായൊരു പെണ്ണ്
കാത്തുവച്ച ഓര്‍മയില്‍ ആകെ
പൂത്തു നില്‍ക്കും പെണ്ണ്
കല്‍വിളകിന്‍ തിരികള്‍ കൊളുത്തി
ഒളികണ്ണെറിയും പെണ്ണ്

Wednesday, February 20, 2013

കൊയ്ത്തു കാലം



കതിരു കൊയ്യും കാലമായ്‌ കിളിയേ
എന്‍റെ മനസിന്നുള്ളില്‍ കൂടുവച്ച കിളിയേ
നെല്‍ക്കതിരുകള്‍ പൂത്തു നില്‍ക്കും വയലില്‍
നെല്‍കതിരു കൊയ്യാന്‍ നീയും വായോ കിളിയെ

കൊയ്ത്തുകാലം കഴിയുന്ന നേരം
എന്‍റെ നെല്ലറകള്‍ നിറയുന്ന കാലം
നിന്നെ എന്‍റെ സ്വന്തമാക്കാന്‍ പെണ്ണെ
താലി മാലയോന്നു തീര്‍ക്കുന്നുണ്ട് ഞാനും

വെയില് മാറി മഴ വരുന്ന കാലം നമ്മള്‍
ഒരു പുതപ്പില്‍ കനവു നെയ്യും നേരം
വയലിലെതോ നാട്ടു പാട്ട് കേള്‍ക്കും
പണ്ട് നമ്മള്‍ പാടിയ പാട്ട് കേള്‍ക്കും

Wednesday, February 13, 2013

പ്രണയം എന്ന ചോദ്യത്തിന് ഒരു ഉത്തരം


ഉത്തരമില്ലാത്ത ഒരായിരം ചോദ്യങ്ങള്‍ക്ക് 
ഉത്തരം തേടുന്നു നിത്യവും നമ്മള്‍ 
കൂട്ടത്തില്‍ ഏറ്റവും വലിയൊരു ചോദ്യം 
ഉത്തരമില്ലാതെ നില്‍ക്കുന്നു "പ്രണയം" 

കൃഷ്ണനും രാധയും തേടിയ ചോദ്യം 
രാമനും സീതയും തേടിയ ചോദ്യം 
നളദമയന്തിമാ തേടിയ ചോദ്യം 
ഒടുവില്‍ നമ്മളും തേടിയലഞ്ഞു 
ഉത്തരം കിട്ടാതെ പിരിഞ്ഞ ചോദ്യം 

ഒടുവിലീ കാലത്തിന്‍ ബന്ധങ്ങളിലൂടെ 
തേടി അലഞ്ഞു ഞാന്‍ നേടി ഒരു ഉത്തരം 
മനസ്സില്‍ ചിറകിടും മാംസ  ദാഹം 
ശമിപ്പിക്കാന്‍ അണിയുന്ന നിറമുള്ള 
കപട മുഖപടം മാത്രമേ പ്രണയം 

ഇനി ഒരു പക്ഷെ ബാക്കി ഉണ്ടാവാം 
എന്റെ ചുമലില്‍ നിന്‍ നഖം 
കോരിയ മുറിവിന്റെ പാടുകള്‍ 

ഇനി ഒരു പക്ഷെ ബാക്കി ഉണ്ടാവാം 
എന്റെ മനസ്സില്‍  മുറിവായ്‌
നിന്‍ കണ്ണുനീര്‍ ചാലിട്ട വഴികള്‍ 

ഇനി ഒരു പക്ഷെ ബാക്കി ഉണ്ടാവാം 
എന്‍റെ ശയന കിടക്കയില്‍ 
നിന്‍റെ നിണത്തിന്റെ പാടുകള്‍ 

അകലെയെങ്കിലും നിന്നെ ഞാന്‍ കാണുമ്പോള്‍ 
അരികില്‍ എത്തി നീ എന്നെ  നോക്കുമ്പോള്‍ 
പ്രണയം എന്നില്‍ തുടിക്കുന്ന നൊമ്പരം 


Tuesday, February 12, 2013

ഒരു കാലത്തിന്റെ ഓര്‍മക്കായ്‌


നിദ്രയെന്നെ മറന്ന രാവൊന്നില്‌ ദേവി നിന്നെ ഞാന്‍ കണ്ടു 
നാം നെയ്ത സ്വപ്നങ്ങളും പിന്നെ നിന്‍ കണ്ണീരും കണ്ടു 
മനസിന്റെ മാനത്ത് മഴ മേഘമായ് ഓര്‍മകള്‍ ഓടിയണഞ്ഞു 
അറിയാതെ ഞാനും നിന്റെ ഓര്‍മയുടെ കൂടെ നടന്നു 
പ്രണയ സ്വപ്നങ്ങളില്‍ നമ്മള്‍ രണ്ടു ചിത്രശലഭങ്ങള്‍ അല്ലോ 
ഒരുമിച്ചു പൂക്കളില്‍ നിന്നും തേന്‍ നുണയുകയായിരുന്നല്ലോ 
താഴ്വാരമാകെ ചുറ്റി പറന്നു ചിറകുകള്‍ തളരുന്ന നേരം 
പൂമരകൊമ്പിലെ ചില്ലയില്‍ മെയ് ചേര്‍ത്ത് നീയും ഞാനും മയങ്ങും 
ആകാശഗംഗയില്‍ നമ്മള്‍ രണ്ടു പ്രേമനക്ഷത്രങ്ങള്‍ ആവും 
പതിയെ പതിയെ നാം ഒരു പുതിയ വാല്‍നക്ഷത്രമാവും 
ആകാശഗംഗയെ ചുറ്റി നമ്മള്‍ ഒരുപാട് കാലം കറങ്ങും 
ഒടുവില്‍ ഒരുനാളില്‍ നമ്മള്‍ തമോഗര്‍ത്തത്തിലേക്ക്  മറയും 
പ്രണയത്തെ സ്നേഹിക്കും ലോകം എന്നും നമ്മെ കുറിച്ചോര്‍ക്കും 
പ്രണയിച്ച കാലത്ത് നമ്മള്‍ രണ്ടു തീവണ്ടികള്‍ ആയിരുന്നു 
ഒന്ന് തൊടാന്‍ പോലുമാവാതെ ജീവിച്ച ദുഖങ്ങള്‍ ആയിരുന്നു 
മംഗല്യം മോഹിച്ച കാലത്ത് നാം അഗ്നി പര്‍വതങ്ങള്‍ ആയിരുന്നു
പൊട്ടിത്തെറിച്ചു ഒന്ന്  ചേരാന്‍ മോഹിച്ച ദാഹങ്ങള്‍ ആയിരുന്നു 
നമ്മുടെ ആയുസ്സില്‍ വര്‍ഷങ്ങള്‍ ചേര്‍ത്ത് കാലം പിന്നെയും  ഓടിടുന്നു 
ഒഴുകി പരക്കാന്‍  മോഹിച്ച പ്രണയം കരളില്‍ കടലായി മാറിടുന്നു 
എന്ന് ഇവിടെ നമുക്ക് നാം തന്നെ സ്വന്തം ചിതകള്‍ ഒരുക്കുന്നു  
ഒടുവില്‍ ഒരുനാളില്‍ നമ്മള്‍ പരസ്പരം തീ നല്‍കി ഇല്ലാതെയാവും 
പിന്നെയീ ഭൂമിയില്‍ നമ്മള്‍ വെറും വ്യര്‍ത്ഥ സ്വപ്‌നങ്ങള്‍ മാത്രം 
സൂര്യനു നല്‍കുവാന്‍ ചുംബനം സൂക്ഷിച്ച സൂര്യകന്തിയെ പോലെ
ഈ ഭൂമിയില്‍ നമ്മള്‍ ഇനിയും പിറക്കുകയെങ്കില്‍
ശിവപാര്‍വതിയെ പോലെ ഒന്നായ്  പിറക്കാം
നളദമയന്തിയെ പോലെ അനുരാഗലോലരാവം




Thursday, February 7, 2013

നീ ഓര്‍മകളില്‍


ദേവതാരു പൂത്തുലഞ്ഞ സായം സന്ധ്യയില്‍ 
കല്‍വിളക്കില്‍ തിരിതെളിച്ച മോഹസുന്ദരി 
കറുകനാമ്പുകള്‍ നിറഞ്ഞ വഴിയിലൂടെ നീ 
എവിടെ മെല്ലെ മാഞ്ഞുപോയ് മഞ്ഞുതുള്ളി പോല്‍ 

വെയിലില്‍ വാടി വീണു പോയ സൂര്യകാന്തികള്‍
കണ്ണില്‍ നിന്നും പെയ്തൊഴിഞ്ഞ നിന്റെ ഓര്‍മ്മകള്‍ 
വെയില് മാറി മഴ വരുന്ന വര്‍ഷ കാലമേ നീ 
പിന്നെയും വിരുന്നു വന്നു എന്റെ ജീവനില്‍ 

ഒരു പകല്‍ കിനാവ് പോല്‍ മറഞ്ഞുപോയ നീ 
പിടയുംഎന്റെ മാനസത്തെ തൊട്ടു ഉണര്തിയോ
തിരയില്‍ അലയും ജീവനൗക കരയില്‍ അണയുമ്പോള്‍
കറപുരണ്ട എന്റെ  ചുണ്ടില്‍ ചിരിവിടര്‍ന്നുപോയ്