Wednesday, December 25, 2013

നിന്റെ പ്രണയത്തിന്റെ ലഹരി

charm, couple, destination, friend, girl, happiness


ഇത്ര നാളും അനുഭവിക്കതൊരു
സ്വപ്നമാണെനിക്കിന്നന്റെ ജീവിതം
അത്രമേൽ ഞാൻ മോഹിച്ചിരുന്നു
ഇത്തിരി സ്നേഹ മഴയത് നില്ക്കുവാൻ
തച്ചുടക്കട്ടെ ഞാൻ ഈ മധുപാത്രം നുകരട്ടെ
ഞാൻ നിന്റെ പ്രണയത്തിന്റെ ലഹരി
ഇനി നിന്റെ പ്രണയത്തിന്റെ ലഹരി 

Tuesday, December 24, 2013

ഞാനും പ്രണയവും




കാലം ഏറ്റുവാങ്ങിയ പ്രണയങ്ങൾ
ചരിത്രം കുറിച്ചിട്ട പ്രണയകാവ്യങ്ങൾ
അത് പോലെ ഒന്നാവാൻ ഞാൻ മോഹിച്ചു
നിന്നെ പ്രണയിച്ചു
പക്ഷെ എന്റെ പ്രണയത്തിനു സ്ഥാനം
ചരിത്രത്തിന്റെ ചവറ്റു കുട്ടയിലായിരുന്നു
ഞാൻ നിശബ്ദതയുടെ ചങ്ങാതിയായി
ഓർമ്മകൾ ഉറങ്ങുന്ന ചുടലപറമ്പിലും 

Monday, December 23, 2013

എന്റെ മഴ




ചുടല പറമ്പിന്റെ കോണിൽ
തീക്കനലുകൾക്കിടയിൽ എന്നെ ഉപേക്ഷിച്ചിട്ട്
മൌനം മാത്രം ബാക്കിയാക്കി
പ്രിയപെട്ടവരെല്ലാം നടന്നകന്നപ്പോഴും
എനിക്കായ് മാത്രം വന്നവൾ
സ്നേഹത്തിന്റെ തീർത്ഥം കൊണ്ട്
കനലുകളെ അണച്ച്
പാതി കത്തി തീർന്ന എനിക്ക് കൂട്ടിരുന്നവൾ
പ്രാണനോളം ഞാൻ സ്നേഹിച്ച എന്റെ മഴ 

Wednesday, December 18, 2013

മഴ

city, hands, hope, inspiration, lost, rain

അവസാന തുള്ളി മഴയും എന്നെ തഴുകി
കടന്നു പോവുന്നത് വരെ മഴ നനയണം
എന്നായിരുന്നു എന്റെ ആഗ്രഹം
പക്ഷെ മഴ പെയ്തു പകുതിയവും മുൻപേ
ആരോ കുടയും കൊണ്ട് വന്നു
വീണ്ടും മഴ നനയാൻ മോഹിച്ചപ്പോൾ
ഞാൻ മരുഭൂമിയിൽ ആയിരുന്നു
മഴ ഒരു നഷ്ട മോഹം പോലെ പിന്നെയും
പെയ്തു കൊണ്ടേയിരിക്കുന്നു

Tuesday, December 17, 2013

An evening at seashore

Red Sunset Evening Nature Sky Sea Sun Horizon Lake Countryside Beautiful Serene Night Beauty

സന്ധ്യയുടെ ചക്രവാളത്തിൽ നിന്നും 
സൂര്യൻ കടലിലേക്ക്‌ 
കാലുതെറ്റി വീണതാവാം
ഈ സായന്തനം ഇത്ര ചുവന്നിരിക്കുന്നത്  

Thursday, December 12, 2013

Thunder storm (A tragic love story)


വാടിവീഴുന്നതിൻ മുൻപേ പൂവ്
കാറ്റിനോട് ഒരു ചുംബനം ചോദിച്ചു
വാടി പോയ ദളങ്ങളിൽ
ചുംബിക്കാനായ് പുണർന്ന കാറ്റിന്റെ കൈകളിൽ
നിന്നും പൂവ് മരണത്തിലേക്ക് പതിച്ചു
പ്രിയയുടെ നഷ്ട വേദനയിൽ
കാറ്റു അലറികരഞ്ഞു കൊണ്ട് വീശിയടിച്ചു
ഒടുവിൽ ഇരുൾ വീണു തുടങ്ങുന്ന താഴ്വാരങ്ങളിൽ
അവനും ഇല്ലാതെയായി
അതാണത്രേ നാം കാണുന്ന കൊടുങ്കാറ്റ്

Wednesday, December 11, 2013

Waves!! The mysterious story

തിരമാലകൾ നിഗൂഢമായ രഹസ്യം ആണ് 
ശാന്തമായ നീലകടലിൽ നിന്നും  
കാറ്റിന്റെ കൈകളിൽ 
കരയിലേക്ക് പാഞ്ഞു വരും 
തീരത്ത്‌ ഉപേക്ഷിച്ച ശംഖിനെയും തേടി 
ഒടുവിൽ തീരത്തെ കല്ലുകളിൽ 
തലയടിച്ചു വിലപിച്ചു കരയും 
പിന്നെ ശാന്തനായ് മടങ്ങും 
ഒരു ഭ്രാന്തനെ പോലെ 

Tuesday, December 10, 2013

A mysterious hug


ഇങ്ങനെ പ്രണയാതുരരാവൻ
ഈ ലോകത്ത് മറ്റാർക്കും ആവില്ല 
കോടമഞ്ഞിനും കാറ്റാടിക്കുമല്ലാതെ
പ്രാണന്റെ ഓരോ തുടിപ്പിലും സ്വയം 
മറന്നു ഇങ്ങനെ ആലിംഗനം ചെയ്യാനും 
വേറെ ആർക്കു പറ്റും 

ഓർമയിലെ മല്ലിപൂക്കൾ


അന്ന് എന്റെ സ്നേഹത്തെ നീ മറച്ചതു നിനക്ക് 
പ്രിയപ്പെട്ട ചുവന്ന പുസ്തകത്തിനുള്ളിൽ ആയിരുന്നു 
ഇന്നു എന്റെ പ്രണയത്തെ നീ മറയ്ക്കുന്നത് 
സീമന്ത രേഖയിൽ നീ വരച്ച സിന്ദൂരത്തിലാണ്
എന്നും നിന്നെ ഞാൻ സ്നേഹിച്ചുകൊണ്ടിരിക്കുന്നു  
ഒരിക്കലും തിരിച്ചു കിട്ടില്ല എന്നറിഞ്ഞിരുന്നിട്ടും

A imperceptible love story



പ്രകൃതിയുടെ ചായപാത്രം മറിഞ്ഞു വീണ 
ഈ താഴ്വാരങ്ങളിൽ
തണുപ്പിന്റെ പുതപ്പു മാറ്റി 
വസന്തം പൂവിരിക്കുന്ന ഏതോ തണുത്ത പുലരികളിൽ
വിരിയാൻ തുടങ്ങുന്ന പൂമൊട്ടു 
കഴിഞ്ഞു പോയ രാത്രിയുടെ ഓർമ്മകളിൽ 
ഒരു നവ വധുവെന്നോണം 
കാറ്റിന്റെ മാറിൽ ഉറങ്ങുകയാവും 

Sunday, December 8, 2013

എന്റെ മൌനം തെറ്റായിരുന്നോ?





നിനക്കായ്‌ പൂത്ത ഈ ചെമ്പക പൂക്കളെ
നീ ഒരിക്കലും കണ്ടില്ല
നിനക്ക് പ്രിയം മുള്ള് നിറഞ്ഞ പനിനീര് പൂക്കളല്ലോ
നിന്നെ നോക്കി ചിരിച്ച തുമ്പയും മുക്കുറ്റിയും
പിഴുതെറിഞ്ഞു നീ നട്ടത് ഓർക്കിഡ് ചെടികളെ
ജീവനോളം നിന്നെ സ്നേഹിച്ച എന്നെ
അറിയാതെ നീ പോയത്
ഒരു രാത്രിക്ക് വേണ്ടി നിന്നെ മോഹിച്ചവനോപ്പം .
ഇനി നീ പറയൂ.
എന്റെ മൌനം തെറ്റായിരുന്നോ?

Thursday, December 5, 2013

എഴുതാനാവാത്ത കവിത

Woman about to write on a recycle black paper Stock Photo - 9441010


ഒരു കവിത പേനത്തുമ്പിൽ നിന്നും
മറവിയിലേക്ക് മറയുന്നു
എഴുതാൻ ഞാൻ എടുത്ത കടലാസുകളിൽ
ഒരു പിടി നഷ്ടസ്വപ്നങ്ങളുടെ
ശൂന്യത മാത്രം ബാക്കി
എന്റെ മനസ്സ് പോലെ ..

Monday, December 2, 2013

തിരയെയും കാത്തു



കടലിന്റെ ആഴങ്ങളിൽ നിന്നും
കരയുടെ മനോഹാരിത കാണാൻ
തിരയുടെ കൈകളിൽ ഏറിവന്ന 
ഒരു ശംഖു തീരത്ത് അടുത്ത
തിരയും കാത്തിരിക്കുന്നു ...
ഒരു മടക്ക യാത്രക്ക് ഞാൻ 
മരണത്തെയും കാത്തിരിക്കുന്ന പോലെ 

അപ്പൂപ്പൻതാടികൾ




ഏതോ പുൽമേടുകളിൽ പിറന്നു
പൂവായ്,കായയായ്, കാറ്റിന്റെ കൈകളിൽ
പാറിനടന്നു എവിടേയോ വീണു മുളക്കാൻ
ശ്രമിക്കുന്ന അപ്പൂപ്പൻതാടികൾ
അത് നമ്മൾ തന്നെ അല്ലെ ?
ഒരു മനോഹര തീരത്ത് പിറന്നു
വിധിയുടെ കൈകളിൽ പറന്നു
മണൽക്കാടുകളിൽ വീണു
മുളക്കാൻ ശ്രമിക്കുന്ന നാം തന്നെ ?

Sunday, December 1, 2013

The definition of martyr


 



ഓരോ രക്തസാക്ഷിയും അനശ്വരന്മാർ ആവുന്നു
ഓരോ ബലിദാനിയും അജയ്യനാവുന്നു
ഓരോ ഷഹീദിനും സ്വര്ഗം ലഭിക്കുന്നു
പക്ഷെ മാതാപിതാക്കൾക്കും പ്രിയപെട്ടവര്ക്കും
അവൻ എന്നും കണ്ണുനീർ മാത്രം
നഷ്ടസ്വപ്നങ്ങളുടെ നൊമ്പരം മാത്രം