Monday, June 17, 2013

ബാല്യം




ഇരുൾ വീണു മായുമീ ഇടവഴിക്കപ്പുറം
കുയിലുകൾ പാടും മാന്തോട്ടമുണ്ട്
ഓർമകളിൽ എന്നും നനവാർന്നു നിലക്കുന്ന
ഇനി വരാത്തൊരു കാലമുണ്ട്
എന്റെ ബാല്യ കാലമുണ്ട്
ചരൽ നിറയുമാ തോപ്പിലെ ചെറുകല്ലുകളിൽ
എന്റെ മുട്ട് പൊട്ടി ഒഴുകിയ ചോരയുണ്ട്
ഓർമയിലെ മുറിവുപോൽ നീറുന്ന കാലമുണ്ട്

Friday, June 14, 2013

കവിതേ നീ

കവിതേ ,
ഞാൻ നിന്നെ അത്ര ഏറെ സ്നേഹിച്ചു
ഏകാന്തമായ നിമിഷങ്ങളിൽ നീ
എന്നിൽ നിറഞ്ഞു
എന്റെ  സങ്കടങ്ങളിൽ നീ എന്നിൽ
നിറയുന്ന ആശ്വാസത്തിന്റെ കാറ്റായ്
എന്റെ തൂലിക തുമ്പിൽ നീ
മോഹഭംഗങ്ങളുടെ അക്ഷരങ്ങളായ്‌
പലരും ചോദിക്കുന്നു നിനക്ക് എന്താണ്
ഭ്രാന്താണോ എന്ന്
അവർക്കാർക്കും അറിയില്ല ആത്മാവിൽ നീ
നിറയുന്നതിന്റെ സുഖം
വാക്കുകളിൽ നിന്നോടൊത്തു
അലയുന്നതിന്റെ സുഖം   

Wednesday, June 12, 2013

തലയണ


ബാല്യത്തിന്റെ നിറം മങ്ങിയ ഓർമകളിൽ
ഭയന്ന് വിറച്ച ഇടി വെട്ടുന്ന കർക്കിടക രാവുകളിലും
സ്വപ്നങ്ങൾക്ക് നിറം ചാർത്തുന്ന കൌമാര കാലത്തെ
മോഹങ്ങൾ പൂവിട്ട തണുപ്പുള്ള ഡിസംബർ രാവുകളിലും
പ്രണയം പൂവിടുന്ന യൗവനകാലത്തെ
നിലാവ് പെയ്യുന്ന നീല രാത്രികളിലും
എന്നും നീ തന്നെ ആയിരുന്നു കൂട്ട്
സങ്കടങ്ങളിൽ മുഖം അമർത്തി കരയാനും
സന്തോഷങ്ങളിൽ കെട്ടി പുണർന്നുറങ്ങാനും
നീ മാത്രമായിരുന്നു എന്നും.......

മരണം



നിന്റെ ചിത കത്തി അമരുന്നു
തീ നാളങ്ങളിൽ നീ അലിഞ്ഞില്ലാതാവുന്നു
ഇല്ല, നീ മരിക്കുന്നില്ല ,
നീ എന്റെ കാഴ്ചകളിൽ നിന്നും,
ഓർമകളിലേക്ക് പടരുന്നു എന്ന് മാത്രം

Sunday, June 9, 2013

നീയും അകലുന്നുവോ



നീയും എന്നെ അറിയാതെ പോവുന്നുവോ
സുഹൃത്തേ നീയും എന്നിൽ നിന്നകലുന്നുവോ?
നിന്റെ വാക്കുകളിലും അവഗണനയുടെ
മൂര്ച്ചയുള്ള മുനകൾ വെറുപ്പിന്റെ കയ്പും
ഇനി ഞാൻ എവിടെ പോവും
ഇത്തിരി സ്നേഹത്തിന്റെ മധുരം നുകരാൻ
സൌഹൃദത്തിന്റെ തണലിൽ ഉറങ്ങാൻ 

Wednesday, June 5, 2013

മുറിവ്

നിന്റെ വാക്കുകൾ ശരങ്ങളായ്
എന്റെ നെഞ്ചിൽ തറിക്കുന്നു
ഹൃദയം മുറിഞ്ഞു ചോര
ഒഴുകി എന്റെ കവിൾ തടങ്ങളിലൂടെ
താഴേക്ക്‌ വീണുടയുന്നു
ഇപ്പോഴും ഒരു നൊമ്പരം ബാക്കി
എന്തിനു ഞാൻ നിന്നെ
ഇത്ര ഏറെ സ്നേഹിക്കുന്നു 

നീ



എന്റെ സന്തോഷങ്ങളിൽ
ചിരിക്കാൻ വരുന്നവരെക്കാൾ
എനിക്കിഷ്ടം ഞാൻ കരയുമ്പോൾ
വരുന്ന നിന്നെ ആണ്
നെഞ്ചിൽ ചേർത്ത്
എന്റെ മുടിയിഴകളെ തഴുകുന്ന
നിന്റെ വിരലുകളെ ആണ് 

Tuesday, June 4, 2013

ഒരു വാക്കിൻ മുനമ്പിൽ





നിന്നെ ഏറെ ഇഷ്ടമാണ് എന്ന് പറഞ്ഞു
അവൾ എന്റെ ഹൃദയം വാങ്ങിച്ചു
വിധി നമ്മെ പിരിക്കുന്നു എന്ന് പറഞ്ഞു
എന്നിൽ നിന്നും നടന്നകന്നു
നിന്നെ മറക്കാൻ പറ്റാത്തതിനാൽ
ഞാൻ എന്നെ വെറുത്തു
ലോകം പറയുന്നു ഞാൻ
ഹൃദയമില്ലാത്തവനാണ് എന്ന്
ശരിയല്ലേ എന്റെ ഹൃദയം
അത് നിന്റെ കയ്യിൽ അല്ലെ ???

Monday, June 3, 2013

ലോകം

ലോകം ഇടതു പക്ഷകാരന്റെ കാഴ്ചയിൽ
പോരട്ടങ്ങൾ നിലക്കാത്ത പടക്കളം ആയിരുന്നു
മുതലാളിയും തൊഴിലാളിയും ഇല്ലാത്ത
സുന്ദര സ്വപ്നം ആയിരുന്നു

ലോകം വലതു പക്ഷകാരന്റെ കാഴ്ചയിൽ
കമ്മ്യൂണിസം നശിച്ചു കൊണ്ടിരിക്കുന്ന
ഗാന്ധിയൻ ആശയങ്ങൾ പൂവിട്ടു നില്ക്കുന്ന
അക്രമരാഹിത്യതിന്റെ പൂന്തോട്ടം ആയിരുന്നു

ലോകം ദൈവ വിശ്വാസിയുടെ കാഴ്ചയിൽ
സർവ  ശക്തനായ ദൈവത്തിന്റെ
ഭൂമിക ആയിരുന്നു മന്ത്രോച്ചാരണങ്ങളും കർപൂര-
മണവും നിറഞ്ഞ ആരാധനാലയങ്ങൾ ആയിരുന്നു

പക്ഷെ എന്റെ
കാഴ്ച്ചയിൽ ഇത്
സ്വർഗ്ഗവും നരകവും കൂടികലർന്ന ജീവിതം ആണ്
ഭക്ഷണമില്ലാതെ എന്റെ കൂടെ പിറപ്പുകൾ
വീണു മരിക്കുന്ന നരകം ആണ്
സ്വയം പൊട്ടിച്ചിതറി കുറെ ജീവനുകളും
കവർന്നു പോവുന്ന ക്രൂരതയുടെ യാഗശാലയാണ്
മഞ്ഞും മഴയും പുലര വെയിലും
തീർക്കുന്ന സ്വർഗ്ഗവും ഇതാണ്

പൊയ്മുഖങ്ങൾ



സമാധാനത്തിന്റെ പ്രാവുകളെ
പറത്തിയ കൈകൾ
ചോരയിൽ മുങ്ങി ഉണങ്ങിയവ
ആയിരുന്നു എന്ന് ഞാൻ അറിഞ്ഞില്ല
സമാധാനത്തിന്റെ മാലാഖമാരായ് സംസാരിച്ചവർ
അല്പം മുൻപേ അക്രമത്തിന്റെ അമരക്കാർ
ആയിരുന്നു എന്നും ഞാൻ അറിഞ്ഞില്ല
ഒരു കൈയ്യിൽ സ്നേഹത്തിന്റെ
റോസാ പൂക്കളും മറുകൈയ്യിൽ
ചോര ഉണങ്ങാത്ത ആയുധം ഉണ്ട് എന്ന്
ഞാനറിഞ്ഞപ്പോൾ
ഒരു കൊലവാൾ എന്റെ
കഴുത്തിൽ ചുംബിച്ച് കടന്നു പോയി 

Sunday, June 2, 2013

ഇതിന്റെ പേര് എന്താണ്



അച്ഛൻ മകളെ പ്രാപിക്കുന്നു
അമ്മ മകളെ കാമുകന് കാഴ്ച വെക്കുന്നു
പണത്തിനു വേണ്ടി മകൻ അച്ഛനെ കൊല്ലുന്നു
പിഞ്ചു കുഞ്ഞുങ്ങളെ പിച്ചി ചീന്തുന്നു
കൂട്ടകൊലകൾ,വർഗീയ കലാപങ്ങൾ
നിങ്ങൾ പറയുന്നു മൃഗീയം,പറയൂ
ഇതു മൃഗമാണ് എത്ര ക്രൂരത കാട്ടുന്നത്
നിങ്ങൾ പറയുന്നു പൈശാചികം,പറയൂ
ഏതു പിശാചിന്റെ കഥകളിലാണ്
നിങ്ങൾ ഇത് കേട്ടിട്ടുള്ളത്
ഇത് മനുഷ്യൻ മാത്രം ചെയ്യുന്നതല്ലേ
അപ്പൊ ഇതിന്റെ പേര് എന്താ മനുഷ്യത്വമോ? 

ഒരു പുകവലി വിരുദ്ധ ദിനം




പുകവലി വിരുദ്ധ ദിനം
അയാൾ പുകവലിയുടെ ദൂഷ്യ ഫലങ്ങളെ
പറ്റി ഒരുപാടു പറഞ്ഞു
ഉദാഹരണങ്ങൾ, അനുഭവങ്ങൾ
മാരക രോഗങ്ങൾ,നഷ്ടമാവുന്ന ജീവിതങ്ങൾ
പുകയില വിരുദ്ധ ചിത്രങ്ങൾ,ചലചിത്രങ്ങൾ
ഒടുവിൽ അഞ്ചു മിനുട്ട് ഇടവേള നല്കി
അയാൾ ഒരു സിഗരറ്റിനു തീകൊളുത്തി