Thursday, August 29, 2013

പ്രണയമേ,നിന്നോട് ഒരു ചോദ്യം






ഓർമയുടെ ശരശയ്യയിൽ
മരണവും കാത്തു കിടക്കുമ്പോൾ
വർഷങ്ങൾ നീണ്ട പ്രണയമേ,
നിന്നോട് ഒരു ചോദ്യം
"വിഷാദത്തിന്റെ ആഴങ്ങളിൽ
ഉപേക്ഷിക്കനയിരുന്നെങ്കിൽ നീ
എന്തിനെന്നെ ആ പുൽത്തകിടിയിൽ.
നിന്നും അടർത്തിയെടുത്തു"

Saturday, August 24, 2013

സ്വപ്‌നങ്ങൾ,ജീവിതം,പ്രണയം,മരണം,ഓർമ!!!




സ്വപ്‌നങ്ങൾ
 
രാത്രിയുടെ ഏതോ യാമങ്ങളിൽ
എന്നിൽ വന്നു എന്റെ മനസിനെ ഉണർത്തി
എന്റെ മോഹങ്ങളേ തഴുകിയുണർത്തി
വീണ്ടും എന്നെ ഒറ്റയ്ക്കാക്കി മറയുന്ന
എന്റെ ഏറ്റവും നല്ല സുഹൃത്ത്‌



 

ജീവിതം

സ്വപ്നങ്ങളുടെയും ,യാഥാർത്യങ്ങളുടെയും
നൂൽപാലത്തിൽ
മോഹങ്ങളുടെയും നഷ്ടങ്ങളുടെയും
കനൽകാറ്റിൽ
പ്രണയത്തിന്റെയും വിരഹത്തിന്റെയും
സന്ധ്യകളിൽ
ഒരിക്കലും നിയന്ത്രിക്കാനാവാതെ
ഒഴുകിയകലുന്ന തുഴ പോയ തോണി







പ്രണയം

കാപട്യങ്ങളുടെ കാവൽക്കാരനായി
വേദനകളുടെ ഉറവിടമായി
ചിരി പൊഴിച്ച് നിൽക്കുന്ന മരീചിക
നീ ആ മരീചിക എനിക്ക് തന്ന സഹയാത്രികയും

മരണം

ഒരു മിന്നൽ പോലെ വന്നു
പ്രാണനെയും കവർന്നു പോവുന്ന കള്ളൻ
പേടിയോടെ കാത്തിരിക്കുന്നെങ്കിലും

അവൻ മോചനത്തിന്റെ വഴികാട്ടിയാണ്

ഓർമ

ഓർമയുടെ അലകളിൽ
ഒരു പാഴിലപോലെ
മനസ് അലയുമ്പോൾ
ഞാൻ കൊതിക്കാറുണ്ട്
മറവിയുടെ ഇരുണ്ട
ആഴങ്ങളിൽ മറയാൻ

Sunday, August 18, 2013

ഓർമയുടെ കാറ്റിൽ

ഇരുളിൽ ഉരുകി എരിയും
പ്രണയ മെഴുകുതിരികൾ നാം
വെയിലിൽ വാടി വീഴും
വെറും പൂക്കളാണ് നാം

രാത്രി മുഴുവൻ മഴയായ്
നീ  പെയ്തു തോർന്നുവോ
പകലു മുഴുവൻ വെയിലായ്
നീ ഉരുകിടുന്നുവോ

മഞ്ഞു പെയ്യും രാവും
വെയിലിൽ മായും പകലും
ഓർമകളിൽ നിറയും
മൌനം പോലെ നീയും 

പിരിയുന്നതിനു മുൻപേ ഒരു ചോദ്യം




ഓർമകളെ മൌന സാക്ഷികളാക്കി 
പിരിയുന്നതിനു മുൻപേ ഒരു ചോദ്യം
നീ എന്റെ പാനപാത്രത്തിലേക്ക് പകർന്നത്
പ്രണയത്തിന്റെ ലഹരിയിരുന്നോ ?
അതോ മരണത്തിന്റ വിഷമോ?

Monday, August 12, 2013

നിനക്കായ്‌ മാത്രം

പൗർണമി എന്തിനു വെറുതെ
അരികിൽ നീ നിൽക്കുമ്പോൾ
പൂക്കളിതെന്തിനു വെറുതെ
കളിത്തോഴി നീ ചിരിക്കുമ്പോൾ

തിരയായ്‌ തീരത്തെ പുണരുന്ന നൊമ്പരം
ഞാനാണെന്ന് നീ അറിഞ്ഞിരുന്നോ?
മഴയായ് നിന്നെ പുണരുന്ന കൈകൾ എൻ
പ്രണയമാണ് എന്നും നീ അറിഞ്ഞിരുന്നോ?

സന്ധ്യ മയങ്ങുമ്പോൾ ഉമ്മറത്ത്‌
ഏഴു തിരിയിട്ടു കൊളുത്തിയ വിളക്കാണ് നീ
പുലരി പിറക്കുമ്പോൾ എന്റെ മുന്നിൽ
കണിയായ് ഉണരുന്ന ദേവത നീ