Tuesday, December 29, 2015

നന്ദി,ജീവിതമേ നന്ദി

എന്നെ ഞാൻ ആക്കി മാറ്റിയ
എന്റെ ദുഖങ്ങളെ
നിങ്ങള്ക്ക് നന്ദി

നിസ്വാര്‍ത്ഥമായ സ്നേഹം
എനിക്ക് നല്കിയ
സൗഹൃദങ്ങളെ നന്ദി

അതിരില്ലാത്ത സ്നേഹം
എന്നിലേക്ക്‌ ചൊരിഞ്ഞ
എന്റെ സ്നേഹസ്വരൂപനെ
നിനക്ക് നന്ദി

വേദനയിലും ,വിഷമത്തിലും
എനിക്കായ് എരിഞ്ഞ
മാതൃത്വമേ ,എനിക്ക് ജന്മം
തരാൻ കാരണമായ
പ്രിയ പിതാവേ
നിങ്ങളുടെ അനശ്വര സ്നേഹത്തിനും നന്ദി

അവസാനിക്കാത്ത ആവേശമായ്‌
എന്റെ പ്രാണനിൽ പടർന്ന
എന്റെ വിപ്ലവകരിയാം
സഖാവെ ,നിനക്കും നന്ദി 

Wednesday, November 18, 2015

Secret of that tear




തേന്മാവു കരഞ്ഞത് അതിന്റെ തടിയിൽ
മഴു വീണപ്പോഴല്ല
തന്നിൽ പടർന്ന മുല്ലവള്ളിയെ
പറിച്ചു മാറ്റിയപ്പോഴാണ്‌

Friday, September 18, 2015

പോരാളിയുടെ വാക്കുകൾ




വിധിയുടെ വാൾ മുനകൾ ഇനി
എന്നെ തന്നെ തേടിവരുമാവാം
കാലം എന്നെ തടവുകാരനാക്കുമാവാം
ഇല്ലെങ്കിൽ  ഒരു പക്ഷെ ഞാൻ ഇവിടെ
അവസാനിക്കേണ്ടി വന്നേക്കാം
എങ്കിലും പിന്നോട്ടില്ല
ചരിത്രം പിൻതുടരുന്നവർക്ക് ഉള്ളതല്ല
അത് തിരുത്തി എഴുതുന്നവരുടെതാണ് 

നാം കാണാതെ പോയവർ



പടയിൽ തോറ്റു പോയ പേരറിയാത്ത
അനേകം പടയാളികളുടെ ജീവിതങ്ങളിൽ നിന്നാണ്
സാമ്രാജ്യങ്ങൾ പടുത്തുയർത്തപെടുന്നത്  

പ്രണയിച്ചു പരാജയപെട്ടുപോയ ,
പ്രണയതീയിൽ ചിറകറ്റു പോയവരുടെ
ചോര പൊടിയുന്ന വാക്കുകളിൽ നിന്നാണ്
ലോകം പ്രണയത്തെ അറിയുന്നത് 

Sunday, September 6, 2015

Secret of that suicide

എല്ലാവരും നിന്റെ മുടിയെ പറ്റിയും
കണ്ണുകളെ പറ്റിയും
മനോഹരമായ ചലനങ്ങളെ പറ്റിയും
വാചാലരായപ്പോൾ
എനിക്കേറെ ഇഷ്ടമായത് നിന്റെ മനസ്സാണ്
അനാഥനു അന്നം നല്കിയ മനസ്സ്

എന്തെന്നറിയാതെ നിന്ന എന്റെ മുന്നിലേക്ക്‌
നീ എന്നും നല്ല വഴികാട്ടി ആയിരുന്നു
പ്രണയിക്കാൻ അർഹനെല്ലെങ്കിലും
പറയാത്ത ഒരു മോഹം എന്നിൽ
ഞാൻ അറിയാതെ വളർന്നിരുന്നു

ഒരു പേപ്പറിൽ നാല് വരികവിത എഴുതിയിട്ട്
നീ ഉറക്ക ഗുളികകൾക്കൊപ്പം
അനന്തമായ ഉറക്കം സ്വീകരിച്ചപ്പോഴും
നിന്നെ വിമർശിച്ചവരോട്എനിക്ക് സഹതാപം ആണ്
എനിക്കേറെ ഇഷ്ടമായതും നിന്നെ തന്നെ ആണ്
ശരീരം ഒരാൾക്കും മനസ്സ് മറ്റൊരാൾക്കും
പങ്കുവയ്ക്കാൻ ആവില്ലെന്ന നിന്റെ വാക്കുകൾ ആണ് 

Wish of a hopeless



നിങ്ങൾ എന്റെ ഉള്ളിലേക്ക് കടന്നു ചെല്ലുക
എന്റെ രക്തത്തിലൂടെ എന്നിൽ പടർന്നു കയറുക
എന്നെ മെല്ലെ ഉറക്കത്തിന്റെ
നിലയില്ലാ കയങ്ങളിലേക്ക് വലിച്ചിടുക
ചുഴികളിൽ പിടഞ്ഞു
ആഴങ്ങളിലെ ഇരുട്ടിൽ എത്തുമ്പോൾ
ഒരുപാട് സ്വപ്നങ്ങളെ സൂക്ഷിച്ച പ്രാണനെ
എന്നിൽ നിന്നും അടർത്തിമാറ്റുക
പ്രാണനില്ലാത്ത ശരീരത്തെ
ജലോപരിതലത്തിൽ അലയാൻ വിടുക
പറിച്ചെടുത്ത പ്രാണനെ
കാലത്തിന്റെ മുഖത്തേക്ക് വലിച്ചെറിയുക
എന്റെ സ്വപ്നം മുഴുവൻ പറിച്ചെടുത്ത
നീതിമാനായ കാലത്തിനു നേരെ
സ്വപ്ന നഷ്ടങ്ങളുടെ  കണക്കു പുസ്തകത്തിലെ
അവസാനത്തെ പേര്
അത് ഞാൻ ആവട്ടെ .........

Monday, July 20, 2015

അനാഥമാവുന്നു പ്രണയം



അവർക്കിടയിൽ പ്രണയം മൊട്ടിട്ടത്
അന്ന് ഞാനും അറിഞ്ഞിരുന്നു
കലാലയ ഇടനാഴികളിലൂടെയും
രാത്രികളിലെ നീണ്ട സംസാരത്തിലൂടെയും
അത് വളരുന്നതും എനിക്കറിയാമായിരുന്നു
ഇരുട്ടിന്റെ മറയുള്ള ഏതോ മുറികളിൽ
കാമം  പ്രണയത്തെ ജയിച്ചപ്പോൾ
നഗ്ന ചിത്രങ്ങൾ ആളുകളിലേക്ക്‌ പടർന്നപ്പോൾ
ഇന്നലെ പ്രണയം റെയിൽ പാലത്തിൽ
മരിച്ചു കിടക്കുന്നതും ഞാൻ കണ്ടു 

Tuesday, June 30, 2015

ഇരയുടെ മനസ്സ്

സമയം ആവും മുൻപേ എന്നെ
ഗര്ഭപാത്രം പുറം തള്ളി
എന്റെ വികലതകളെ
നിങ്ങൾ ചിരിയാക്കി
മുറിഞ്ഞ മനസ്സും
മുഴുവൻ വളരാത്ത
ശരീരവുമായ് ഞാൻ
നിങ്ങൾ എന്നോട് പറയുന്നു
സഹജീവികളോട് അനുകമ്പ കാട്ടാൻ
എനിക്ക് കിട്ടാത്തതൊന്നും
ഞാനും ആര്ക്കും കൊടുക്കില്ല
എനിക്ക് കിട്ടാത്ത നീതി
ഞാൻ എങ്ങനെ കൊടുക്കും ??

Thursday, June 11, 2015

നീയില്ലാത്ത ജീവിതത്തിലേക്ക്

വഴി തെറ്റി വന്നതാണ്‌ ഞാൻ
മഴവില്ലിന്റെ ഈ താഴ്വാരത്തിലേക്ക്
മണ്ണും വിണ്ണും, മഞ്ഞും പൂവും
അലിഞ്ഞു ചേരുന്ന വശ്യതയിലേക്ക്
സ്വപ്നത്തിന്റെയും ജീവിതത്തിന്റെയും
മദ്ധ്യേ ഇവിടെ ഒഴുകുന്ന കറ്റാവാൻ
എനിക്കും മോഹമുണ്ടായിരുന്നു
ഇനി നീയില്ലാത്ത ഈ താഴ്വാരവും
എന്നിൽ നിന്നും അകലുകയാവം
വീണ്ടും എന്നെ തമോഗര്ത്തങ്ങളിലേക്ക്
തള്ളിയിടുകയും ആവാം 

Salvation a new meaning

Lets break the bonds,
And fly away to Immortality
We break the walls of religion,
The barricade of language,
And the strong  bonds of relation
We live in the "Garden of Eden"
Sleep on clouds,play in rain
There we will reclaim the innocence-
we lost in earth
All believe suicide is a stupid
Form of escapism,
But its another form of salvation 

ആരും അറിയാതെ




വഴി തെറ്റി വന്ന വസന്തം
സ്വപ്ന മലരുകളെ വിരിയിച്ചു മടങ്ങുന്നു
മടങ്ങിയെത്തിയ വേനലിൽ
വാടിവീഴുന്നു പാതിവിരിഞ്ഞ മൊട്ടുകൾ
കരയിൽ വീണ മീൻ പോലെ
പിടയുന്നു എന്റെ ചേതന
നിനക്കിപ്പോഴും പുഷ്പശയ്യയിൽ
സ്വപ്നങ്ങളോടൊപ്പം സുഖനിദ്ര

Friday, May 15, 2015

അശാന്തതയുടെ ഓര്മ

മഞ്ഞുമഴ പെയ്യുന്ന തണുത്ത രാവുകളിൽ
മരചില്ലയിലെ കൂട്ടിൽ  ഇണക്കിളികൾ
കൊക്കുരുമ്മി പ്രണയിക്കുമ്പോൾ
ഓർമകളിൽ പോലും വേനൽ ചൂടിന്റെ
അശാന്തതയായ് നിന്റെ മുഖം
മഷി കടലാസില്ലെന്നപോലെ-
പടർന്നു കയറുമ്പോൾ
ഒന്ന് വിശ്രമിക്കാൻ ഞാൻ
കടലിന്റെ ഇരുണ്ട ആഴങ്ങളെ
മോഹിക്കാറുണ്ട് 

Tuesday, April 14, 2015

The one who died, Before born are the luckiest







Life is an oasis
You may see many colours
But in fact life is colourless
The one who died,
Before born are the luckiest

Monday, April 13, 2015

A lonely man






Now I realize the depth of your words
The last words before you give up
Yes, I am quite alone in the universe,
and extremely in the dark
I know I am a strange man for all
I was always alone even though,
I belong to a crowd

Friday, March 27, 2015

മരണമില്ലാത്ത ഇരുമ്പ് പാളങ്ങൾ




എനിക്ക് മുൻപേ  മരണം എന്ന മോചനം
തേടി മറഞ്ഞു പോയ എന്റെ സഹയാത്രികർ
അവരുടെ ഓർമ്മകൾ മരിക്കാത്ത
അന്തന്തയുടെ തീവണ്ടി പാളങ്ങൾ
വിശ്രമമില്ലാതെ കാലത്തെയും പേറി
ചരിത്രത്തിലേക്കുള്ള പാതകൾ
ഇരുമ്പ് പാളങ്ങളിൽ കാതോർത്താൽ
കേള്ക്കാം ജന്മാന്തരങ്ങൾക്ക് അപ്പുറം നിന്നും
ഒരുപാട് രോദനങ്ങൾ
നഷ്ടസ്വപ്നങ്ങളുടെ,പ്രണയത്തിന്റെ
കൊതി തീരാത്ത വിലാപങ്ങൾ
അനന്തതയിലേക്ക് നമ്മെയും
ക്ഷണിക്കുന്ന പോലെ 

Thursday, February 12, 2015

ഒരു Feb-14ന്റെ ഓർമ്മക്കായ്




ഒരു പൂവ് കൊഴിഞ്ഞാൽ
ഒരായിരം പൂക്കൾ വേറെ വിടരും
പക്ഷെ അവയൊന്നും മതിയാവില്ല
കൊഴിഞ്ഞ പൂവിനു പകരമാവാൻ
നിങ്ങൾ ആ പൂവിനെ ആത്മർതമായ്
സ്നേഹിച്ചിരുന്നുവെങ്കിൽ.....