Saturday, February 27, 2016

പുനര്ജനിക്കായ്‌ പൊഴിയുന്ന പൂവ്

ആയിരം വർണങ്ങളിൽ പൂത്തുലഞ്ഞ പൂക്കൾ നിറയുന്ന കോടമഞ്ഞിന്റെ പുതപ്പണിയുന്ന ഈ താഴ്‌വാരത്തിൽ നിന്നും അശാന്തിയുടെ നിലവിളികൾ മുഴങ്ങുന്ന ,അരക്ഷിതമായ് മിഴി നിറയുന്ന കാലത്തിന്റെ മരുഭൂമി നമ്മളെ വലിച്ചടുപ്പിക്കുകയാണ്‌ .തീപന്തങ്ങൾ ജ്വലിപ്പിച്ചു മിന്നുന്ന വാൾതലപ്പുകൾ നമ്മുടെ രക്തതിനായ് നാവു നീട്ടി ചിരിക്കുന്നു .
വരൂ നമുക്കായ് കാത്തിരുന്ന മരണത്തിന്റെ ചിറകിലേറി അകലങ്ങളിലേക്ക് ഓടി ഒളിക്കം കാറ്റിന്റെ കുസൃതിയിൽ ഞെട്ടറ്റു പോയ പൂക്കൾ പോലെ സ്വപ്നങ്ങളോട്‌ വിടപറയാം.ആയിരം നക്ഷത്രങ്ങൾ ജീവിക്കുന്ന ആകാശത്ത് രണ്ടു നക്ഷത്രങ്ങൾ ആയി കൈകള ചേർത്ത് പിടിച്ചു അനതതകളിലേക്ക് നീങ്ങാം പുതിയ ഒരു ആകാശഗംഗയും  തേടി.

Saturday, February 20, 2016

അറിയാത്ത നമ്മൾ



മൌനത്തിന്റെ ശവക്കല്ലറകളിൽ
നമ്മുടെ സൌഹൃദം ഉറങ്ങുകയാണ്
നിന്നോട് സംസാരിക്കാൻ വേണ്ടി
ജനിക്കേണ്ട വാക്കുകൾ
നിന്റെ കണ്ണിലെ അഗ്നിയാൽ
ഭ്രൂണഹത്യ ചെയപ്പെടുന്നു
പൂർണമാകാത്ത ഒരു വാക്കിൽ
നമ്മളെ തിരയുകയാണ് നാം 

Monday, February 8, 2016

എന്നിൽ നിന്നും നാസ്തികനിലേക്ക്

കണ്ണ് നിറഞ്ഞപ്പോൾ എല്ലാം
എന്നെ വാരിയെടുത് മാറോടു ചേർത്ത്
കണ്ണ് തുടച്ചു പകരം ചിരി തന്ന
നിന്നെ നിരാകരിച്ചു ഞാൻ എങ്ങനെ
നാസ്തികൻ ആവും ??

അച്ഛനെ പോലെ ശാസിച്ച
അമ്മയെ പോലെ താലോലിച്ച
വിശന്നു വന്നപ്പോൾ അന്നം തന്ന
കരഞ്ഞു വന്നപ്പോൾ എന്നെ ചേർത്ത് പിടിച്ച
നിന്റെ അസ്‌തിത്വം
ഞാൻ എങ്ങനെ ചോദ്യം ചെയും??