Sunday, April 28, 2013

ആത്മഹത്യ


പോകട്ടെ ഞാൻ എന്റെ സ്വപ്ന തീരം തേടി
നിലാവിൽ കുളിച്ചു നില്ക്കുന്ന ഈ രാത്രി
നാളെയുടെ ജീവിത വെയിൽ എന്റെ
സ്വപ്ന തുഷാരങ്ങളെ ഉരുക്കുന്നതിൻ മുൻപ്
ഞാൻ മോഹിച്ച വസന്തത്തെ
മറ്റാരോ സ്വന്തമാക്കിയിരിക്കുന്നു
ഇനി എനിക്ക് കാണാൻ സ്വപ്ങ്ങൾ
ഒന്നും തന്നെ ബാക്കിയില്ല
എഴുതാൻ തൂലിക തുമ്പിൽ ഇനി
നിന്റെ ചിരിയുടെ അക്ഷരങ്ങള ഇല്ല
നിന്റെ ഓർമകളാം താളുകളിൽ
മറവിയുടെ മഷി വീണു പടരും മുൻപേ
ഞാൻ നടന്നകലട്ടെ
നീ അറിയുക അല്ല നീ മാത്രം അറിയുക
ഇത് ഒരു ആത്മഹത്യ അല്ല
നഷ്ട സ്വപ്നങ്ങളുടെ തടവറയിൽ
മരണത്തിനെ കാത്തു കിടക്കുന്ന മനസ്സിന്
ആ ഇരുട്ടറയിൽ നിന്നുമൊരു  ഒരു മോചനം മാത്രം
നീ എന്നും പറയാറുള്ള പോലെ
ജീവിക്കനല്ലേ പ്രയാസം...

Thursday, April 25, 2013

ചുടല പറമ്പിലെ പൂക്കൾ


സ്വപ്നങ്ങളും മോഹങ്ങളും രഹസ്യങ്ങളും
ഉറങ്ങുന്ന ചുടലപറമ്പിൽ
തഴച്ചു വളരുന്ന ചെടികളിൽ
നിറയെ പൂക്കൾ
ഇന്നലെ ഈ ഭൂമിയില ജീവിച്ച
ഇന്നു ഇവിടെ ഉറങ്ങുന്ന
ആരുടെ ഒക്കെയോ മോഹങ്ങൾ ആവാം
പലനിറത്തിൽ പൂത്തു നില്ക്കുന്നത്
പൂവണിയാത്ത മോഹങ്ങൾ
ഞാൻ ഓർത്തു നാളെ നീയും
എവിടെ ഒരു പൂവായി വിരിയുമായിരിക്കം
എന്റെ ശവകല്ലറക്ക് അരികെ
നഷ്ട സ്വപ്നത്തിന്റെ
ഒരു വെളുത്ത നാലുമണി പൂവായ്

Tuesday, April 16, 2013

ഒരിക്കൽ ഞാൻ


നീ എന്റെ സ്വപ്നങ്ങളിൽ
മോഹത്തിന്റെ വർണങ്ങൾ
വാരി വിതറിയപ്പോൾ ഞാനറിഞ്ഞില്ല
അത് സങ്കടത്തിന്റെ ഒരു
പെരുമഴക്കാലം
സമ്മാനിക്കുവാൻ ആയിരുന്നു എന്ന്

നീ എന്റെ നെഞ്ചിൽ ഉറങ്ങിയപ്പോൾ
ഞാൻ അറിഞ്ഞിരുന്നില്ല
നീ മറ്റാരയോ
സ്വപ്നം കാണുകയായിരുന്നു എന്ന്

ഒടുവിൽ ഒരുവാക്ക് പോലും പറയാതെ
നീ പടിയിറങ്ങി പോയപ്പോൾ
നിന്നെയും കാത്തിരുന്ന ഞാൻ
ഒരിക്കലും തിരിച്ചറിഞ്ഞില്ല
ഈ കാത്തിരിപ്പ്‌ മരണത്തിലേക്കാണ് എന്ന്

Tuesday, April 9, 2013

പൂത്തുമ്പിയും കാറ്റും


ഓണ പൂത്തുമ്പി തേടുവതാരെ പകലിന്റെ തിരി താഴും നേരം
ചന്ദ്രക്കല മാനത്തു തെളിയുന്ന നേരം ഈ സന്ധ്യ മയങ്ങുന്ന നേരം
അകലത്തു മെല്ലെ പാടുന്നതാരോ കിന്നാരം ചൊല്ലുന്ന കാറ്റോ
കവിളത്ത് മെല്ലെ തഴുകുന്ന കാറ്റേ തേടി നടന്നത് നിന്നെ

ഇന്നലെ സന്ധ്യക്ക് ആരും കാണാതെൻ കവിളിൽ
മുത്തം തന്നു മറഞ്ഞ നിന്നെ തേടി നടപ്പൂ ഞാൻ
എന്തിനു വെറുതെ എന്നെ തേടി അലഞ്ഞിടുന്നു തുമ്പി
അഴിഞ്ഞ നിന്നുടെ കരിമുടി തഴുകി അടുത്തിരിപ്പുണ്ടിവിടെ

കാടും മേടും കടന്നു പോവും കള്ളനാമെൻ കാറ്റേ
അകന്നു പോയാൽ എന്നെ പറ്റി മറന്നിടുമോ നീ
അകന്നു പൂവാനാവില്ലിനി മരിച്ചു പോയാൽ പോലും 
എന്തിനു വെറുതെ മിഴി നിറയുന്നു എന്നോമൽ പൂത്തുമ്പി

മഥുരയിലെ ഗോപാലികൻ


മൌലിയിൽ നീ ചൂടും മയിൽ പീലിയകുവാൻ
മോഹിച്ചിരുന്നു ഞാൻ കണ്ണാ
ഏറെ മോഹിച്ചിരുന്നു ഞാൻ കണ്ണാ
മൌനമായ് പാടിയ പാട്ടുകളൊക്കെയും
നിന്നെ കുറിച്ചാണ് കണ്ണാ
നിന്റെ ലീലകളാണ് കണ്ണാ

വെണ്ണകള്ളാ കണ്ണാ ഗോപാലികനാം ദേവ
ഗോപലികയുടെ ഉടയാടകളും 
കവന്നെടുത്തത് നീയെ
നിൻ ഓടക്കുഴലിലെ പാട്ടായ് മാറാൻ
മോഹമുണ്ടേ കണ്ണാ
മണ്ണും വിണ്ണും ലയിച്ചു നില്ക്കും
വേണു ഗാനമാവാൻ മോഹമുണ്ടേ കണ്ണാ

നന്ദന വൃന്ദാവനത്തിലും കാളിന്ദീ തീരത്തും
ഗോപ ബലാൻമാരുടെ  കൂടെ
ലീലകൾ അടിയതും നീയെ
നിൻ കാൽ പതിഞ്ഞൊരു വൃന്ദാവനിയിൽ
പുൽക്കൊടിയായി തളിർക്കാൻ
എനിക്ക് മോഹമുണ്ടേ കണ്ണാ
രാധകൃഷ്ണ ലീലകൾ കാണാൻ മോഹമുണ്ടേ കണ്ണാ  

നഷ്ട മോഹങ്ങളുടെ ഗാനം


മോഹന രാഗത്തിൽ എഴുതും ഞാൻ
പ്രണയിനി എൻ പ്രേമ ഗാനം
മോഹമായ് നീ വന്ന നേരം ഞാൻ
പ്രാണനിൽ എഴുതിയ ഗാനം

പിച്ചക പൂക്കളാൽ ഒരു പൂമാല ഞാൻ
നിനക്കായ്‌ തോഴി കൊരുത്തിരുന്നു
നീ വരുമെന്നോർത്തു വഴിയരികത്തു ഞാൻ
എന്നും നിന്നെയും കാത്തിരുന്നു
എന്തേ ഒരിക്കലും വന്നില്ല നീ
ആ പിച്ചക പൂമാല കണ്ടില്ല നീ

വസന്തം വന്നിട്ടും ലതകൾ തളിർത്തിട്ടും
പൂക്കാമരമായ് ഞാനോമനെ
വിടരാൻ കൊതിക്കും എൻ മോഹമലരുകൾ
മൊട്ടുകൾ ആയി തന്നെ ഉറങ്ങിടുമ്പോൾ
ഇലകളില്ലാത്ത ജീവിത ചില്ലയിൽ
വസന്തമായ്‌ നീ പോരുകില്ലേ

Tuesday, April 2, 2013

പെണ്‍കുഞ്ഞ്


അതൊരു തണുത്ത പ്രഭാതം ആയിരുന്നു
പത്രം വായിച്ചിരുന്ന അയാളുടെ  അരികിൽ
വന്ന ഭാര്യ തെല്ലു നാണത്തോടെ പറഞ്ഞു
നിങ്ങൾ ഒരച്ചനാവാൻ പോവുന്നു
സന്തോഷത്തോടെ അയാൾ
അവളെ വാരി പുണർന്നു
സുഹൃത്തുക്കള്ക്ക് മധുരം നല്കി
അയാൾ തന്റെ സന്തോഷം അറിയിച്ചു
പിറ്റേന്ന് അവർ ഒരു ഡോക്ടറെ കണ്ടു
ആകാംഷ അടക്കാനാവാത്ത അവർ
പിറക്കാൻ പോവുന്ന കുഞ്ഞു ആണോ പെണ്ണോ
എന്നറിയാൻ ഒരു സ്കാൻ നടത്തി
സ്കാൻ റിസൾട്ട്‌ കണ്ട അയാളുടെ മുഖം വാടി
അയാൾ ഭാര്യയെ വിളിച്ചു
ഇത് നമുക്ക് വേണ്ട
ഭാര്യ കരഞ്ഞു ആ കണ്ണുനീര അയാളെ
വീണ്ടും സങ്കടത്തിൽ ആഴത്തി
എങ്കിലും തീരമാനം മാറിയില്ല
ആശുപത്രിയിലെ ഇരുണ്ട മുറിയിൽ
ആ കുഞ്ഞു മരിച്ചു...
കരഞ്ഞു കൊണ്ട് അമ്പലത്തിന്റെ
മുന്നില് നിന്ന അയാളുടെ ചുണ്ടുകൾ മന്ത്രിച്ചു
"മാപ്പ് തരൂ മകളെ നീ
ഈ അച്ഛനു വയ്യ നിന്നെ
ഈ ലോകം കടിച്ചു കീറുന്നത് കാണാൻ "