അരികിൽ നീ നിൽക്കുമ്പോൾ
പൂക്കളിതെന്തിനു വെറുതെ
കളിത്തോഴി നീ ചിരിക്കുമ്പോൾ
തിരയായ് തീരത്തെ പുണരുന്ന
നൊമ്പരം
ഞാനാണെന്ന് നീ അറിഞ്ഞിരുന്നോ?
മഴയായ് നിന്നെ പുണരുന്ന
കൈകൾ എൻ
പ്രണയമാണ് എന്നും നീ അറിഞ്ഞിരുന്നോ?
സന്ധ്യ മയങ്ങുമ്പോൾ ഉമ്മറത്ത്
ഏഴു തിരിയിട്ടു കൊളുത്തിയ
വിളക്കാണ് നീ
പുലരി പിറക്കുമ്പോൾ എന്റെ
മുന്നിൽ
കണിയായ് ഉണരുന്ന ദേവത
നീ
No comments:
Post a Comment