വിരൽ തൊടുമ്പോൾ അറിയാതെ
നീ പൂത്തുലയാറുണ്ട്
വസന്തം തഴുകിയ താഴ്വാരം
പോലെ
ഞാൻ നിന്റെ മാറിൽ തല ചായ്ക്കുമ്പോൾ
മഴ പോലെ നീ പെയ്തോഴിയരുണ്ട്
ഒരു പിണക്കം നാം മറക്കുമ്പോൾ
വേനൽ പോലെ നീ എരിയാറുണ്ട്
നാം പിണങ്ങുന്ന നിമിഷങ്ങളിൽ
കാറ്റു പോലെ തെന്നി മാറി
നീ ദൂരേക്ക് പോവാറുണ്ട്
എന്റെ കുസൃതിക ളിൽ നിന്നും നീ
എന്നിട്ടന്തേ ഇന്നു ഒരു
മഞ്ഞുകാലം പോലെ
നിർവികാരയായി ഇന്നു നീയിരിക്കുന്നു
ഒരുവാക്കും മിണ്ടാതെ?
എന്നെ ഒന്ന് നോക്കാതെ ?
No comments:
Post a Comment