"മുരളിക ചൂടും ചൂടും ചൊടിയിൽ
ചെറു ചിരിർ എന്തെ കണ്ണാ
മറു ചിരി എന്തെ കണ്ണാ " യുവജനോൽസവ വേദിയിൽ ഷിംന സ്വയം മറന്നു പാടുകയാണ് ആ കാലത്തിന്റെ ഹരമായിരുന്ന ലളിതഗാനം . സ്വയം ലയിച്ചു പാടുകയാണെങ്കിലും ഷിംനയുടെ നോട്ടം കാണികൾക്കിടയിലിരിക്കുന്ന ശരത്തിന്റെ മുഖത്തേക്കാണ് .
2007ലെ സ്കൂൾ യുവജനോത്സവ വേദി ലളിതഗാനം പാടുന്നത് എന്റെ സുഹൃത് ശരത്തിന്റെ കാമുകി ഞാനും ശരത്തും നേരത്തെ തന്നെ സദ്ദസ്സിൽ ഇടം പിടിച്ചിരുന്നു ആ പ്രണയത്തിനു ഇപ്പൊ രണ്ടു വയസ്സായി പത്താം ക്ലാസ്സിൽ പഠിക്കുന്ന കാലം സ്കൂളിലെ രണ്ടു കുട്ടി രാഷ്ട്രീയ നേതാക്കൾ ഞാനും പിന്നെ ശരത്തും ആ വര്ഷം പുതിയതായി വന്ന ഷിംനയെ ശരത് കാണുന്നത് ആ വർഷത്തെ ആദ്യത്തെ വിദ്യാർത്ഥി സമരത്തിനിടയിലാണ് തലയിൽ ചെഗുവേരയും കാറൽ മാർക്സും കത്തിനിന്ന ശരത് എന്ന വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ നേതാവ് ജനാലക്കിടയിലൂടെ വന്ന ഷിംനയുടെ നോട്ടത്തിൽ ഫ്ലാറ്റ്
"എടാ എനിക്കവളോട് ഒന്നു സംസാരിക്കണം നീ ഒരു വഴി പറ " ശരത് ക്ലാസ്സിലെ ഡെസ്കിൽ ഇരുന്നു എന്നോട് പറഞ്ഞു
ആരുമില്ലാത്ത ക്ലാസ്സിലെ ബെഞ്ചിൽ ഇരുന്നു ഞാൻ തലപുഞ്ഞാലോചിച്ചു ആ ആലോചന ഞാൻ പഠിപ്പിൽ കാണിച്ചിരുന്നെങ്കിൽ ഇന്ന് ജില്ലാ കളക്ടർ ആയേനെ
"മച്ചാ ഇപ്രാവിശ്യത്തെ അംഗത്വ വിതരണം ഇനിയും തുടങ്ങിയിട്ടില്ല നമുക്കവളെ നമ്മുടെ പാർട്ടിയിൽ ചേർക്കാൻ പോവാം " ഇസ്രേൽ പലസ്തീൻ യുദ്ധത്തിന് പരിഹാരം കണ്ട പോലെ അഭിമാനത്തോടെ ഞാൻ പറഞ്ഞു
"അത് കൊള്ളാം നീ ആള് ഭയങ്കരൻ തന്നെ അന്ന് " ശരത് എന്നെ ഒന്ന് പൊക്കി
പിന്നെ ഒരുപാട് പ്ളാനുകളും ആയി ഞങ്ങൾ വീട്ടിലേക്കു മടങ്ങി
കുറച്ചു ദിവസങ്ങൾക്കു ശേഷം ഒരു ഉച്ചയ്ക്ക് ഞങ്ങൾ ഷിംനയെ കണ്ടു ഒരു മെമ്പർഷിപ് എടുക്കണം എന്ന് ആവശ്യപ്പെട്ടുആദ്യം ഒക്കെ വേണ്ട എന്ന് പറഞ്ഞെങ്കിലും എന്റെ മുഖഭാവം കണ്ടിട്ടാവാം പാവം ഒരു രൂപ തന്നു മെമ്പർഷിപ് എടുത്തു സ്വർഗം കയ്യിൽ കിട്ടിയ പോലെ ശരത് , അവന്റെ മുഖം ആകെ ഒരു പ്രസന്നത ഇടക്കിടെ അവളും അവനെ ഒളികണ്ണിട്ടു നോക്കുന്നുണ്ടായിരുന്നു
ആ ദിവസം വൈകുന്നേരം സ്കൂളിന് വെളിയിലെ മതിൽ ഇരുന്നു വായിനോക്കുകയായിരുന്ന ഞങ്ങളെ തേടി ഷിംന വന്നു
"ചേട്ടാ എന്റെ അച്ഛൻ കോൺഗ്രെസ്സ്കാരനാ ഇത് വീട്ടിൽ അറിഞ്ഞാൽ എന്നെ കൊല്ലും " അല്പം പേടിയോടെ അവൾ പറഞ്ഞു
എനിക്ക് ചിരി അടക്കി നിർത്താനായില്ല കാരണം അവരൊക്കെ തന്ന മെംർഷിപ് കാശുകൊണ്ടാണ് കുറച്ചു നേരം മുൻപേ ചിക്കനും പൊറോട്ടയും അടിച്ചത് ഇനി എന്ത് പാർട്ടി എന്ത് പേടി
"അതൊന്നും കുഴപ്പമില്ല ആരും ഒന്നും അറിയില്ല " ശരത് അവളോട് പറഞ്ഞു
പിന്നെ ഒന്നും പറയാതെ ഷിംന താഴോട്ട് നോക്കി നടന്നകന്നു ശരത് അവളെ തന്നെ നോക്കി നിൽപ്പാണ് ബസ്റ്റോപ്പിൽ എത്തി അവൾ ശരത്തിനെ തിരിഞ്ഞു നോക്കി പാവം ശരത് ഇടിവെട്ടി മണ്ടപോയ തെങ്ങു പോലെ ഒറ്റ നിൽപ്പാണ് പ്രേമം ഒരു ബല്ലാത്ത സദനം തന്നെ കോയ !!
ആ പ്രണയം പിന്നീട് പൂത്തുലഞ്ഞു വർഷങ്ങൾ കഴിഞ്ഞു ഇന്നിതാ ഈ യുവജനോത്സവ വേദിയിലെ പാട്ടിലെത്തി . ആ പ്രേമം പിന്നെയും മുന്നോട്ടു പോയി ഞങ്ങൾക്കൊക്കെ വോട്ടേഴ്‌സ് ഐഡി കാർഡ് കിട്ടി ,ഭരണം മാറി, ഞങ്ങളുടെ ഡിഗ്രി കഴിഞ്ഞു ഒടുവിൽ ശരത്തിനു ചെന്നൈയിൽ ജോലി കിട്ടി ഒടുവിൽ ആ സമയം വന്നു അവളുടെ വീട്ടിൽ എല്ലാവരും ശരത്തിനെ കല്യാണം കഴിക്കുന്നതിനു എതിർപ്പ് പ്രകടിപ്പിച്ചു അവൾ മാത്രം ശില പോലെ അവളുടെ തീരുമാനത്തിൽ ഉറച്ചു നിന്നു ഒടുവിൽ അവർ ഒളിച്ചോടാൻ തീരുമാനിച്ചു
ബോബനും മോളിയും കഥയിലെ പട്ടിയെ പോലെ അവരുടെ ജീവിതത്തിലെ ഏറെക്കുറെ ഫ്രെയിമുകളിലും ഞാൻ ഉണ്ടായിരുന്നു ഇതിൽ ഞാൻ ആണ് സൂത്രധാരൻ
റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റഫോമിൽ വച്ച് എന്നോട് യാത്ര പറഞ്ഞു രണ്ടു പേരും പോകുമ്പോൾ എനിക്ക് ഒരു വിശ്വാസം മാത്രമേ ഉണ്ടായിരുന്നുള്ളു അവൻ അവളെയും അവൾ അവനെയും ആത്മാർത്ഥമായി പ്രണയിക്കുന്നെടുത്തോളം കാലം ജീവിതം അവരെ മുന്നോട്ടേക്കു തന്നെ നയിക്കും
എന്റെ ധാരണ തെറ്റിയില്ല ഇന്ന് അവർ ചെന്നൈയിൽ സുഗമായി ജീവിക്കുന്നു അവർക്കു ഒരു മോനും ഉണ്ടായി "കണ്ണൻ എന്ന ആദിദേവ് " അതിനിടെ പലവട്ടം അവർ നാട്ടിൽ വന്നു എല്ലാവരും ഹാപ്പി
"ചായ ചായ കാപ്പി കാപ്പി " എന്ന വിളികളാണ് എന്നെ ചിന്തയിൽ നിന്നും ഉണർത്തിയത് ഞാൻ ഒരു ചെന്നൈ യാത്രയിൽ ആണ് പോകുന്നത് കമ്പനിയുടെ ചില ആവശ്യങ്ങൾക്കു വേണ്ടി ആണെങ്കിലും യാത്രയുടെ ഹൈലൈറ് എന്റെ സുഹൃത്തുക്കളുടെ കൂടെ ഒരു ദിവസത്തെ താമസം ആണ് അതിനാണ് തിങ്കളാഴ്ച്ച ഉണ്ടായിരുന്ന മീറ്റിംഗിന് ശനിയാഴ്ച രാവിലെ പോകുന്നത്
ട്രെയിൻ ചെന്നൈ എത്തി ട്രെയിനിൽ നിന്നിറങ്ങി പ്ലാറ്റഫോമിലൂടെ എം]നടക്കുമ്പോൾ നമ്മിലുണ്ട് എന്റെ കൂട്ടുകാരൻ പഴയ വിപ്ലവ കാലത്തിന്റെ ഓർമപോലെ ഒരു താടി ആ മുഖത്തുണ്ട്
"എന്താ സഖാവെ യാത്ര ഒക്കെ സുഗമായിരുന്നോ??" അവൻ പഴയ എന്റെ സഖവ് തന്നെ ഒരു മാറ്റം ഇല്ല
വീടുവരെയുള്ള യാത്ര മുഴുവൻ ഞങ്ങൾ സംസാരിച്ചു പഴയ ഓർമകളെ വീണ്ടും പൊടിതട്ടി എടുത്തു എന്തോ ഒരു വല്ലാത്ത സുഖം പഴയ സ്കൂൾ കുട്ടികൾ ആയ പോലെ
വീട്ടിലെത്തിയപ്പോൾ കണ്ണൻ സ്കൂളിൽ പോകാനുള്ള തിരക്കിൽ ആണ് ഷിംന അവനെ ഒരുക്കി വിടാനും ക്രാച് നേരത്തെ സംസാരരത്തിനു ശേഷം എനിക്ക് ഒരു ഉമ്മയും തന്നു കണ്ണൻ സ്കൂളിലേക്ക് പോയി ഞങ്ങൾ വീണ്ടും സംസാരിച്ചിരുന്നു പിന്നെ പുറത്തു പോയി വീണ്ടും ഞങ്ങൾ പഴയ കുട്ടികൾ ആയി
ആണ് രാത്രി ഫുഡ് ഒക്കെ കഴിച്ചു ഞങ്ങൾ സോഫയിൽ ഇരിക്കുകയാണ് കണ്ണൻ എന്റെ മടിയിലാണ് അവൻ നാട്ടിൽ വന്ന ഇപ്പോഴും എന്റെ കൂടെ ആണ് നമ്മൾ നല്ല കമ്പനി ആണ്
"ഷിംന ആ പഴയ പാട്ടൂണ് പാടാമോ ? ഒരിക്കൽ കൂടി ആ യുവജനോത്സവ വേദിയിൽ പോവാലോ " ഞാൻ ചോദിച്ചു
"ഏയ് അതൊന്നും സാരി ആവൂല ഒക്കെ മറന്നു പോയി " അവളുടെ സ്വതസിദ്ധമായ മറുപടി
പിന്നെ ഞങ്ങൾ എല്ലാവരും നിർബന്ധിച്ചപ്പോൾ അവൾ സമ്മതിച്ചു അവൾ പാടി തുടങ്ങി
"മുരളിക ചൂടും ചൂടും ചൊടിയിൽ
ചെറു ചിരിർ എന്തെ കണ്ണാ
മറു ചിരി എന്തെ കണ്ണാ " ഞങ്ങൾ യുവജനോത്സവ വേദിയിൽ എത്തി പക്ഷെ ഒരു വ്യത്യാസം മാത്രം അന്നില്ലാത്ത ഒരാൾ ഇന്ന് കൂടെ ഉണ്ട് കണ്ണൻ