കൂട്ടുകാരന്റെ ഭാര്യ പ്രസവിച്ച വിവരം നവീൻ അറിഞ്ഞത് ബാംഗ്ലൂർ-കണ്ണൂർ യാത്രക്കിടയിലാണ് . നാട്ടിൽ എത്തി ആദ്യം നവീൻ പോയത് ആശുപത്രിയിലേക്കാണ് നവീനിനെയും കാത്തു കൂട്ടുകാരൻ ആശുപത്രിയുടെ ഗേറ്റിൽ തന്നെ ഉണ്ടായിരുന്നു
"കൊച്ചു കള്ളാ അച്ഛൻ ആയി അല്ലെ?" നവീൻ കുസൃതിയോടെ കൂട്ടുകാരനോട് ചോദിച്ചു
"ഇന്നലെ നൈറ്റ് ആയിരുന്നു പെണ്കുഞ്ഞാണ് രണ്ടു പേരും സുഖമായിരിക്കുന്നു" ചിരിയോടെ കൂട്ടുകാരന്റെ പറഞ്ഞു
"വാ കുഞ്ഞിനെ കാണണ്ടേ ?"
"വരുന്നെടാ നിന്റെ ജൂനിയറിനെ കാണാതെ പിന്നെ "
ആശുപത്രിയുടെ ലിഫ്റ്റിൽ അഞ്ചാമത്തെ നിലയിൽ ചെന്ന് അവർ റൂമിലേക്ക് നടന്നു റൂമിന്റെ വാതിൽ തുറന്നപ്പോൾ ഒരു മൂന്ന് നാല് പെൺകുട്ടികൾ അവൾക്കു ചുറ്റും ഉണ്ട് അവളുടെ കൂട്ടുകാരികൾ ആണ് അവർ കുഞ്ഞിനെ തന്നെ നോക്കി ഇരിപ്പാണ്
"അവളുടെ കൂടെ പഠിച്ചവർ ആണ് " അവരെ നോക്കി നവീനിനോട് കൂട്ടുകാരൻ പറഞ്ഞു .
നവീൻ ആകെ കണ്ടത് രണ്ടു കൺമഷി ഇട്ട കണ്ണുകൾ മാത്രമാണ് . പിന്നെ ഒരു പുഞ്ചിരിയും
"ഡാ മോളെ കാണണ്ടേ " ആ ചോദ്യമാണ് നവീനിന്റെ കണ്ണുകളെ ആ മുഖത്തു നിന്നും മറ്റൊരിടത്തേക്ക് നോക്കാൻ പ്രേരിപ്പിച്ചത്
"അപ്പൊ ഞങ്ങൾ ഇറങ്ങട്ടെ " കൂട്ടത്തിൽ ഒരു പെൺകുട്ടി ചോദിച്ചു
"എന്താ ഇത്ര തിരക്ക് മെല്ലെ പോയ പോരെ "
"അല്ലെടി പോയിട്ട് വരാം "
"ദിവ്യയെ നിനക്കും എപ്പോ പോകണോ ? കുറച്ചു കഴിഞ്ഞു പോകാം "
"കുഴപ്പം ഇല്ല ചേച്ചി ഞാൻ ഇവിടെ നിൽക്കാം "
യാത്ര പറഞ്ഞു ആ ഗ്രൂപ്പ് പോയി റൂമിൽ നവീനും കൂട്ടുകാരനും അയാളുടെ ഭാര്യയും ദിവ്യയും പിന്നെ കുഞ്ഞും മാത്രം ആയി
നവീൻ കുഞ്ഞിന്റെ അടുത്തേക്ക് ചെന്നു കുഞ്ഞിനെ എടുക്കാതെ നവവൻ കുഞ്ഞിനെ തന്നെ നോക്കി നിന്നു
"എന്താടാ എന്റെ മോളെ എടുക്കുന്നില്ലേ"
"ഇല്ലടാ എനിക്ക് പേടിയാ എനിക്കറിയില്ല എങ്ങനെയാ കുഞ്ഞുങ്ങളെ എടുക്കേണ്ടത് എന്ന് " ആ വാക്കുകൾ ആ മുറിയിൽ ചിരി പടർത്തി
നവീനും കൂട്ടുകാരനും സംസാരിച്ചിരിക്കവേ കൂട്ടുകാരന്റെ ഭാര്യ അയാളെ വിളിച്ചു
"അതെ ദിവ്യക്കു പോണം നിങ്ങൾ അവളെ ഒരു ഓട്ടോ പിടിച്ചു കയറ്റി വിടണേ"
"എന്തിനാ ഓട്ടോയിൽ കയറ്റി വിടുന്നെ നവീൻ ആ വഴിക്കല്ലേ നീ ഡ്രോപ്പ് ചെയ്യില്ലെടാ "
നവീനിന്റെ മനസ്സിൽ ലഡ്ഡു പൊട്ടി രോഗി ഇച്ഛിച്ചതും വൈദ്യൻ കല്പിച്ചതും പാല്
"അതിനെന്താടാ ഞാൻ വിടാം ,ദിവ്യക്കു എവിടെയാണ് പോകേണ്ടത് "
"എന്നെ കൃഷ്ണന്റെ അമ്പലത്തിന്റെ അടുത്തു ഇറക്കിയാൽ മതി "
"ശരി അപ്പൊ നമുക്ക് ഒരുമിച്ചു പോവാം " നവീൻ പറഞ്ഞു
തിരിച്ചറിയാനാവാത്ത ഒരു ചിരി ദിവ്യയുടെ ചുണ്ടിലും ഉണ്ടായിരുന്നു
റൂമിൽ നിന്നും ഇറങ്ങി ലിഫ്റ്റിലേക്കു നടക്കുമ്പോൾ നവീൻ ചോദിച്ചു "ദിവ്യ എന്ത് ചെയ്യുന്നു "
" എൽ പി സ്കൂളിൽ ടീച്ചർ ആണ് ചേട്ടൻ എന്താ ചെയ്യുന്നേ "
"എനിക്ക് ടൗണിൽ ഒരു കട ഉണ്ട് അർച്ചന ടേസ്റ്റൈൽസ്"
"ഹ്മ്മ് ഞാൻ വന്നിട്ടുണ്ട് "
അവർ നടന്നു കാറിന്റെ അടുത്തെത്തി കാർ സ്റ്റാർട്ട് ചെയ്തു ആശുപത്രിയുടെ ഗേറ്റ് കടന്നു
"എനിക്ക് ചേട്ടനെ മുൻപേ അറിയാം "
"അതെപ്പോ ??"
"അവരുടെ കല്യാണത്തിന് ഞാൻ ചേട്ടനെ കണ്ടിട്ടുണ്ട് "
അവർ സംസാരിച്ചു കൊണ്ടിരുന്നു വണ്ടി പതിയെ മുന്നോട്ടോടിക്കൊണ്ടിരുന്നു ഒടുവിൽ കൃഷ്ണന്റെ അമ്പലത്തിന്റെ അടുത്തെത്തിയപ്പോൾ നവീൻ കാർ നിർത്തി
"നിനക്കിറങ്ങേണ്ട സ്‌ഥലം എത്തി "
ദിവ്യ കാറിൽ നിന്നും ഇറങ്ങി എന്നിട്ടു നവീനിന്റെ അടുത്ത് വന്നു
"താങ്ക്യു "
"ഇനി എപ്പോഴാ തന്നെ കാണുക " നവവൻ ഒരു ചിരിയോടെ ചോദിച്ചു
"ഇവിടെ തന്നെ ആണ് എന്റെ വീട് എന്നും രാവിലെ ഞാൻ ആ ബസ്റ്റോപ്പിൽ ബസ് കയറാൻ വരും കൃത്യം 8 .30"
അത്രയും പറഞ്ഞു അവൾ നടന്നകന്നു നവവൻ അവളെത്തന്നെ നോക്കി ഇരുന്നു ഒടുവിൽ ആ വഴിയുടെ പാതി നടന്നു അവൾ തിരിഞ്ഞു നോക്കി നവീൻ മനസ്സിൽ ഉറപ്പിച്ച നാളെ രാവിലെ കൃത്യം 8 .30

No comments:
Post a Comment