"ഏട്ടാ നമുക് ഒരു ചായ കുടിയ്ക്കാൻ പോയാലോ ?" ആമിയുടെ ചോദ്യം
ഞാൻ ക്ലോക്കിലേക്കു നോക്കി രാത്രി 12 മണി കഴിഞ്ഞിരിക്കുന്നു. ഇതെന്തു പറ്റി പെണ്ണിന് ?.പതിവില്ലാത്ത ഒരു ആഗ്രഹം
"പോവാം ഞാൻ റെഡി" ആമി എന്റെ കൈയിൽ പിടിച്ചു വലിച്ചു .
"ശരി വാ പോവാം " ഞാൻ എഴുന്നേറ്റു കാറിന്റെ താക്കോൽ എടുത്തു
"ഇപ്പൊ ഇതു വേണ്ട ഇത് മതി " എന്നും പറഞ്ഞു അവൾ എനിക്ക് ബുള്ളറ്റിന്റെ കീ തന്നു
ഈ പെണ്ണിനിതെന്തു പറ്റി എനിക്ക് ആകെ സംശയം ആയി , പണ്ടൊക്കെ ഒരിക്കൽ പോലും ചായ കുടിക്കാത്ത പെണ്ണാ ഇപ്പൊ എന്നേക്കാൾ കൂടുതൽ ചായ അവൾ കുടിക്കുന്നുണ്ടോ എന്നാണ് ഡൌട്ട്
"ഞാൻ ജാക്കറ്റ് എടുക്കട്ടേ പുറത്തു നല്ല തണുപ്പുണ്ടാവും " ഷെൽഫിൽ നിന്ന് ഒരു ജാക്കറ്റ് എനിക്കും ഒന്ന് അവൾക്കും എടുത്ത് കൊണ്ട് ഞാൻ പറഞ്ഞു
"പോവാം വേഗം വാ " ആമിക്ക് ഭയങ്കര തിരക്ക്
" എടാ ഒരു മിനിറ്റ് പേഴ്സും ഫോണും എടുക്കട്ടേ"
ആമി വാതിൽ തുറന്നു പുറത്തെ തണുത്ത കാറ്റു ഉള്ളിലേക്ക് അടിച്ചു ഞങ്ങൾ പുറത്തിറങ്ങി അവൾ വാതിൽ അടച്ചു കീ പോക്കറ്റിൽ വച്ച് എനെറെ അടുത്തേക്ക് വന്നു
"എന്താ നിനക്കു പറ്റിയെ ഇപ്പൊ ഒരു ചായ ?"
"എന്റെ കണ്ണാ നീ വാ " അവൾ എന്റെ കൈയിൽ പിടിച്ചു വലിച്ചു
ഞങ്ങൾ താഴെ എത്തി ബൈക്ക് സ്റ്റാർട്ട് ചെയ്തു
"എവിടാ നമ്മൾ പോകുന്നെ ചായ കുടിക്കാൻ ?"
"നമ്മുടെ കോഫി ഡേ വേറെ എവിടാ " അവൾ ചിരിച്ചോണ്ട് പറഞ്ഞു
ഞാൻ ബൈക്ക് മുന്നോട്ടെടുത്തു അവൾ എന്നെ ചുറ്റി പിടിച്ചിരുന്നു ബൈക്ക് ഒരല്പം വേഗത അധികമായപ്പോൾ അവളുടെ സ്ഥിരം ഐറ്റം കിട്ടി ,എന്റെ വയറിൽ ഒരു നുള്ളു
"എന്തിനാ എത്ര വേഗത മെല്ലെ പോയ മതി " എന്ന ശാസനയും
ഞാൻ ബൈക്കിന്റെ വേഗത കുറച്ചു നല്ല തണുപ്പ് കാരണം എനിക്ക് നന്നായി വിറക്കുന്നുണ്ടായിരുന്നു. ഞാൻ കോഫി ഡേയിലെ ഒരു ടാബ്ലിളിൽ ഇരുന്നു അവൾ കാപ്പിയും ഓർഡർ ചെയ്തു വന്നു എന്റെ മുന്നിൽ ഇരുന്നു
"എന്താടാ എന്താ ഇത്ര സന്തോഷം ?"
"ഒന്നും ഇല്ല ചുമ്മാ " അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു
അപ്പോഴേക്കും കോഫി റെഡി ആയി അവൾ രണ്ടു കോഫിയും കൊണ്ട് വന്നു
"ഹേ അപ്പൊ പോവാം ?'"
"കോഫി കുടിക്കണ്ടേ ?"
"അതൊക്കെ നമുക്ക് കുടിക്കാം മാഷെ എണീറ്റ് വാ" രണ്ടു കോഫി ഗ്ളാസ്സുമായി അവൾ നടന്നു പിന്നാലെ ഞാനും
"എവിടെ പോണം ഈ കാപ്പി കുടിക്കാൻ ?"
"നമുക് ഫ്ലൈഓവറിന്റെ മുകളിൽ പോവാം "
ഞാൻ കിക്ക് സ്റ്റാർട്ട് ചെയ്തു ഫ്ലൈ ഓവർ ഭാഗത്തേക്ക് ഓടിച്ചു ഫ്ലൈഓവറിന്റെ മുകളിൽ ബൈക്ക് നിർത്തി
"ഇനി ഇവനെ സെൻട്രൽ സ്റ്റാൻഡിൽ ഇട്"
ഞാൻ ബൈക്ക് സെൻട്രൽ സ്റ്റാൻഡിൽ ഇട്ടു അവൾ കോഫി ഗ്ലാസ്സുകൾ എനിക്ക് നേരെ നീട്ടി . ഞാൻ അത് രണ്ടും വാങ്ങി അവൾ ബൈക്കിന്റെ മുകളിൽ കയറി ഇരുന്നു
"വാ ഇവിടെ ഇരിക്ക് " എന്നെയും അടുത്തിരുത്തി
"എന്ത് പറ്റി ആമി ഇന്ന് ഭയങ്കര സന്തോഷത്തിൽ ആണല്ലോ " അവളുടെ അലസമായ പാറിവീണ മുടി ഇഴകൾ ഒതുക്കി കൊണ്ട് ഞാൻ ചോദിച്ചു
ആദ്യം അവൾ കുറച്ചു കാപ്പി കുടിച്ചു പിന്നെ എന്റെ നെഞ്ചിലേക്ക് ചേര്ന്നു പിന്നെ എന്റെ ഒരു കൈ അവളുടെ വരവിന്റെ മുകളിൽ എടുത്തു വച്ച്
"കണ്ണാ നമുക് ഒരു കുഞ്ഞി കണ്ണൻ വരാൻ പോവുന്നു "
അതിരുകളില്ലാത്ത ആനന്ദം എന്റെ മിഴികൾ നിറച്ചു ഞാൻ അവളുടെ നെറ്റിയിൽ ചുംബിച്ചു
"ഇനി പഴയ കുട്ടി കളിയൊന്നും പറ്റില്ല നമ്മൾ അച്ഛനും അമ്മയും അവൻ പോകുന്നു "
ഞങ്ങളുടെ സന്തോഷത്തിൽ പങ്കു ചേരാൻ എന്ന പോലെ ചന്ദ്രൻ ഞങ്ങളെ നോക്കി ചിരിച്ചു ..

No comments:
Post a Comment