പുറത്ത് മഴ തകർക്കുകയാണ് ജനൽ ചില്ലിൽ മഴ വരച്ച ചിത്രങ്ങൾ മിന്നലിൽ തിളങ്ങുന്നു. ഒരു കുഞ്ഞിനെ പോലെ എന്റെ നെഞ്ചിലെ ചൂടിൽ, പുതപ്പിൻ പതുപതുപ്പിൽ ഉറങ്ങുകയാണ് ആമി.
അപ്രതീക്ഷതമായി വന്ന ഒരു മിന്നലും അതിനു പിറകെ ഓടി എത്തിയ ഇടിയും അവളെ നിദ്രയിൽ നിന്നും വിളിച്ചുണർത്തി.
" ഏട്ടാ ഇനിയും ഉറങ്ങിയില്ലേ?"
"ഇല്ല ഞാൻ നിന്റെ ഉറക്കത്തിന്റെ സൗന്ദര്യം കാണുകയായിരുന്നു"
"ഇമ്മ്മ് " അർത്ഥം വച്ച ഒരു നീണ്ട മൂളൽ
"പുറത്ത് നല്ല മഴയാണ് അല്ലെ?"
"ഇല്ലടി പെണ്ണേ നല്ല വെയിൽ അണ്" ഞാൻ അവളെ കളിയാക്കാൻ പറഞ്ഞു
"വെയില് മാത്രം എല്ലാ മഞ്ഞ് ഉണ്ട് എന്നും തോന്നും " ഉരുളക്കുപ്പേരി പോലെ മറുപടി
"നീ എനിക്കൊരു ചയയിട്ട് താ, ഇപ്പോ ചയ കുടിക്കാൻ നല്ല രസം അണ്" കിടക്കയിൽ നിന്നും അവളെ എഴുന്നേൽപ്പിച്ച് കൊണ്ട് ഞാൻ പറഞ്ഞു
ആമി എഴുന്നേറ്റു ജനലിനടുത്തേക് നടന്നു ഒരു നിമിഷം മഴ നോക്കി നിന്നിട്ട് എന്റെ അടുത്തേക്ക് ഓടി വന്നു
" ഏട്ടാ വാ നമുക്ക് ഐസ് ക്രീം കഴിക്കാൻ പോവം നല്ല രസമാണ് മഴയത്ത് ഐസ്ക്രീം തിന്നാൻ"
എന്റെ ദൈവമേ എനിക്ക് പണികിട്ടി അവളോട് ചയവച്ച് തരാൻ പറഞ്ഞ നിമിഷത്തെ ഞാൻ സത്യത്തിൽ വെറുത്ത് പോയി. ഒന്നും മിണ്ടാതെ ഇരുന്നാ മതിയായിരുന്നു
" എന്റെ മോളെ ഇപ്പൊ എവിടാ ഐസ്ക്രീം കിട്ടുക സമയം 12 ആവറയില്ലെ" തന്ത്രത്തിൽ ഒഴിയുവൻ ഞാൻ ഒരു ശ്രമം നടത്തി.
" ആ ഹോസ്പിറ്റലിന്റെ അടുത്ത ഉള്ള ഷോപ്പ് ഫുൾ ടൈം തുറക്കും എന്ന് നമ്മൾ അവിടെ പോയി കഴിച്ചത് ഓർക്കുന്നില്ലേ?" സ്വതസിദ്ധമായ കുട്ടിത്തം അവളുടെ വാക്കുകളിൽ
കല്യാണം കഴിഞ്ഞ ആദ്യം ഉണ്ടായിരുന്ന ആവേശം എനിക്ക് തന്നെ അടിയായിരിക്കുന്നു.
" പുറത്ത് നല്ല മഴയാണ് മോളെ ഇപ്പൊ എങ്ങനെ പൊവുന്നെ?" മറ്റൊരു ചോദ്യം കൊണ്ട് ഒരു അവളെ തടയാൻ ഞാൻ വീണ്ടും ശ്രമിച്ചു
" പണ്ടൊക്കെ മഴയത്ത് ബൈക്കിൽ പോയി നമ്മൾ ഐസ്ക്രീം കഴിക്കാറില്ലെ? പിന്നെ ഇപ്പൊ എന്താ പ്രോബ്ലം"
പെണ്ണ് വിടുന്ന ലക്ഷണമില്ല. കാറിന്റെ ചാവിയും എന്റെ പേഴ്സും എടുത്തോണ്ട വന്നു.
" ഇതാ ഇത് പിടിക്ക് വാ പോവാം" അവൾക്ക് ഐസ്ക്രീം കഴിക്കണം എന്ന ഒറ്റ നിർബന്ധം.
"ഒരു മിനിട്ട് നില്ക്കു ഡ്രസ്സ് മാറ്റണ്ടെ?"
"വേണ്ട ഞാൻ കാറിൽ നിന്നും പുറത്തിറങ്ങില്ല. പിന്നെ ഇപ്പൊ രാത്രി ആരും ഉണ്ടാവില്ല, ഏട്ടൻ ഒന്ന് വേഗം ഇറങ്ങു മഴ തീരും മുൻപേ ഐസ്ക്രീം കഴിക്കണം" ആമിക്ക് തിരക്ക് കൂടി
ഞങ്ങൾ കാറെടുത് ഷോപ്പിലേക്ക് നീങ്ങി. നല്ല മഴ റോഡിൽ നിറയെ വെള്ളം ആണ്. കാർ ഞാൻ ഷോപിനോട് ചേർത്ത് നിർത്തി.
ആമി പുറത്തിറങ്ങി ഷോപ്പിന്റെ മുന്നിൽ ഇട്ട കസേരയിൽ ഇരുന്നു . നല്ല തണുത്ത കാറ്റ് മഴവെളളത്തുള്ളികളെ കൊണ്ട് എന്നെ നനക്കുന്നുണ്ട്
ഞാൻ കടയിൽ കയറി കടക്കാരൻ മൊബൈലും നോക്കി ഇരിപ്പാണ്
"ചേട്ടാ ഐസ്ക്രീം പിന്നെ ഒരു ചായ"
കടക്കാരൻ തല ഉയർത്തി എന്നെ നോക്കി ഈ മഴയത്ത് ഐസ്ക്രീം തിന്നുന്നതാരണ് എന്ന ചോദ്യം ആവാം അ നോട്ടത്തിൽ.
" ചായ ഒരു രണ്ടു മിനുട്ട് കൊണ്ട് റെഡി ആവും, ഐസ്ക്രീം ഇപ്പൊ തരാം"
ഞാൻ സമ്മതം എന്ന രീതിയിൽ തലകുലുക്കി.കടക്കാരൻ ഐസ്ക്രീം കൊണ്ടുവന്നു
ആമി വെളിയിൽ കാത്തു നിൽക്കുകയാണ് അവൾക്ക് ഏറെ പ്രിയപ്പെട്ട ചോക്കലേറ്റ് ഫ്ലേവർ ഐസ്ക്രീം വാങ്ങി പുറത്ത് വന്നു. ആമി മഴ നോക്കി ഇരിപ്പാണ്. എനിക്ക് ഇന്ന് വരെ മനസ്സിലാക്കാൻ പറ്റാത്ത ഒരു കാര്യം അണ് അവള്.
ചിലപ്പോഴൊക്കെ അവള് ശസിക്കുന്ന , വൽത്സല്യത്താൽ എന്നെ നിയന്ത്രിക്കുന്ന എന്റെ അമ്മ ആവും , മറ്റു ചിലപ്പോൾ എന്റെ മകളാവും വാശിയുള്ള കുസൃത്തിയുള്ള എന്റെ മകൾ.
" ഇതാ ഐസ്ക്രീം"
ആമി ഐസ്ക്രീം വാങ്ങി കഴിക്കാൻ തുടങ്ങി.
"ഏട്ടന്റെ ചായ ഇവിടെ?"
"റെഡി ആവണം ഒരു 5 മിനുട്ട് കഴിയും നീ കഴിക്ക്"
ചായ വന്നു ചൂട് മഴയത്ത് കുടിച്ചപ്പോ നല്ല സുഖം ആമി അപ്പോഴേക്കും ഐസ്ക്രീം കഴിച്ചു കഴിഞ്ഞിരുന്നു
"ഏട്ടാ ഒരു കാര്യം പറയട്ടെ" കുസൃതി നിറഞ്ഞ അവളുടെ ഭാവം പെണ്ണു എന്തോ പുതുതായി കണ്ടിട്ടുണ്ട്
" നീ പറഞ്ഞോ ആമി, ചന്ദ്രനെ പിടിച്ചു തരണം എന്ന് പറയരുത്"
"അയ്യോ അതൊന്നും അല്ല എനിക്ക് ജീരക മിട്ടായി തിന്നണം"
ദൈവമേ ഞാൻ വീണ്ടും കെണിഞൊ?
" നീ അത് എവിടാ കാണുന്നത് ആമി, ഇവിടെ കിട്ടുമോ എന്നറിയില്ല"
"അവിടെ ഉണ്ട് ഫ്രിഡ്ജിന് മുകളിൽ ഉള്ള കുപ്പിയിൽ ഉണ്ട് പ്ലീസ് വാങ്ങിക്കണെ" അവളുടെ കിഞ്ചിക്കൊണ്ടുള്ള ചോദ്യം കണ്ടപ്പോ ഇല്ലെന്ന് പറയാൻ പറ്റിയില്ല
അങ്ങനെ കടക്കാരൻ കള്ളച്ചിരിയോടെ തന്ന ജീരകമിട്ടായിയും വാങ്ങി തിരിച്ചു വീട്ടിലേക്ക് ഡ്രൈവ് ചെയ്യുമ്പോൾ അവള് എന്റെ കൈ പിടിച്ചിരുന്നു എന്റെ ചുമലിൽ തലച്ചയ്ച്ചിരിക്കുകയയിരുന്നു. കാർ നിർത്തി പുറത്തിറങ്ങിയപ്പോൾ കഴുത്തിലൂടെ കൈകൾ ചേർത്ത് പിടിച്ചു കവിളിൽ സ്നേഹ മുദ്രയും തന്നു.