വാടികുഴഞ്ഞ പനിനീർ പൂവ് പോലെ അവൾ മുറിയിലേക്ക് വന്നു കൈക്ക് പിടിച്ചു അവളെ ഞാൻ കിടക്കയിലേക്ക് ഇരുത്തി.
"എന്താ ആമി എന്താ പറ്റിയെ നീ ആകെ വല്ലാതിരിക്കുന്നല്ലോ? എന്താ നിനക്ക് സുഖം ഇല്ലെ?" ആമിയെ നോക്കി ഞാൻ ചോദിച്ചു .
വൈകുന്നേരം ഓഫീസിൽ നിന്ന് വന്നത് മുതലേ അവളുടെ മുഖം ആകെ വാടിയിരുന്നു അപ്പോ ചോദിച്ചില്ല ആകെ വീട്ടിൽ ബഹളം ആയിരുന്നു.
"ഒന്നും ഇല്ല ഞാൻ ഇന്ന് താഴെ കിടന്നോളാം ഞാൻ പുറത്തായി" എന്റെ മുഖത്ത് നോക്കാതെ അവൾ പറഞ്ഞു.
"അതിനു എന്തിനടി പെണ്ണേ നീ താഴെ കിടക്കുന്നെ. ഇതൊക്കെ സാധാരണം അല്ലെ?" ഞാൻ അവളെ എന്നോട് ചേർത്ത് കൊണ്ട് പറഞ്ഞു
" അങ്ങോട്ട് മാറി നിന്നെ ഇപ്പൊ അങ്ങനൊന്നും പാടില്ല. പാപം കിട്ടും, വീട്ടിൽ അമ്മ പുറത്താവുമ്പോൾ അച്ഛന്റെ അടുത്തു കൂടി പോകാറെ ഇല്ല" എന്നിൽ നിന്നും കുതറി മാറിക്കൊണ്ട് അവൽ പറഞ്ഞു
എനിക്ക് ചിരിക്കണോ കരയണോ എന്നറിയാത്ത ഒരു വല്ലാത്ത ഫീലിംഗ്. ഒന്നും പറയാതെ ഞാൻ വീണ്ടും അവളെ എന്നോട് വീണ്ടും ചേർത്ത് പിടിച്ചു. ആമി വീണ്ടും കുതറി മാറാൻ ശ്രമിച്ചെങ്കിലും ഞാൻ ശക്തിയായി പിടിച്ചു.
" എടീ പെണ്ണേ ഇത് പെണ്ണിന് മാത്രം കിട്ടിയ ഒരു വരം ആണ് അമ്മയാകാൻ കഴിയുന്ന അപൂർവ്വ ഭാഗ്യം. അത് അശുദ്ധി അല്ല.ഓരോ ആർത്തവവും പിറക്കാതെ പോകുന്ന ഒരു ജീവൻ അണ്. പിന്നെ ആരൊക്കെ എന്തൊക്കെ പറഞ്ഞാലും നീ എന്റെ പെണ്ണാണ് .നീ എനിക്കൊരിക്കലും അശുദ്ധ അല്ല" ഞാൻ ആമിയോടു പറഞ്ഞു.
അവള് എപ്പോഴും എന്നെ തന്നെ നോക്കി ഇരിപ്പാണ്. അവള് എന്റെ കണ്ണുകളിലേക്ക് തന്നെ നോക്കി ഞാൻ ഇന്നോളം കാണാത്ത ഒരു പ്രകാശം ആ കണ്ണുകളിൽ ഉണ്ടായിരുന്നു.
ഏറെ നേരത്തെ എന്റെ ക്ലാസ്സിനു ശേഷം അവള് എന്റെ കൂടെ ബെഡിൽ കിടക്കാം എന്ന് സമ്മതിച്ചു പക്ഷേ ഒരു കണ്ടീഷൻ അവളെ ഞാൻ തൊടാൻ പോലും പാടില്ല അവള് ഒരു സൈഡിൽ കിടക്കും ഞാൻ മറുപുറത്ത് മിണ്ടാതെ കിടക്കണം.അതും സമ്മതിക്കാൻ ഞാൻ ഒരുക്കം ആയിരുന്നില്ല.
ഒരു പെൺകുട്ടി ഏറ്റവും അധികം പ്രയാസങ്ങൾ അനുഭവിക്കുന്ന ദിനങ്ങൾ അണ് അവളുടെ ആർത്തവ നാളുകൾ ഏറ്റവും കൂടുതൽ സ്നേഹവും കരുതലും ആഗ്രഹിക്കുന്ന ദിനങ്ങൾ.
ആ ദിനങ്ങളിൽ ഞാൻ എങ്ങനെ അവളെ ഒറ്റക്ക് അതനുഭവിക്കാൻ വിടും.
ഒരു കുഞ്ഞിനു എന്നപോലെ അവളെ പിന്നിൽ നിന്നും ചേർത്ത് പിടിച്ചു ഞാൻ കിടന്നു. ഞാൻ കൈ അവളുടെ വയറിന് ചേർത്ത് വെച്ചു. അവളുടെ ഗർഭപാത്രം പിറക്കാതെ പോയ കുഞ്ഞിനു കണ്ണ് നീര് കൊണ്ട് വിട നൽകുകയാണ്.
No comments:
Post a Comment