Monday, May 28, 2012

ഞാന്‍ ഒരു പാവം മലയാളി


ഒരു മഞ്ഞുതുള്ളി ഇലത്തുമ്പില്‍ നിന്നും ഊര്‍ന്നു വീഴുന്ന പോലെ ..
പേമാരിക്കിടയില്‍ ഒരിക്കല്‍ മിന്നിമറയുന്ന മിന്നല്‍പിണര്‍ പോലെ ...
ക്ഷണികമാണ് നമ്മുടെ ജീവിതം
ഇനി എത്രനാള്‍ ഈ ഭൂമിയില്‍ എന്നറിയാതെ നാം ജീവിക്കുന്നു
ഒന്നറിയാം എത്രനാള്‍ നാം ഈ ഭൂമിയില്‍ ജീവിച്ചു എന്ന് മാത്രം
നടന്നു പിന്നിട്ട വഴികളിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍ മനസ്സില്‍ ഒരു വേദന
ഇനി ഒരിക്കലും ആ വഴികളിലൂടെ നടക്കാനാവില്ലല്ലോ എന്ന സത്യം മനസ്സില്‍ നിറക്കുന്ന ദുഃഖം അക്ഷരങ്ങളായ്‌ ഇവിടെ ഞാന്‍ എഴുതുന്നു ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത ആ കാലത്തിന്റെ ഓര്‍മകള്‍ക്ക്  ഒരു തുള്ളി കണ്ണുനീര്‍.........


No comments:

Post a Comment