നീര്‍ചാലുപോലോഴുകി അകലുന്ന സത്യമേ
നീയെന്റെ കരളിന്റെ
മുറിവറിഞ്ഞോ
നീയെന്റെ പ്രാണന്റെ
നോവറിഞ്ഞോ
ഓര്‍മയില്‍ മാത്രം
മരിക്കാതൊഴുകുന്ന
നിത്യ നിര്‍വൃതിയാണ്
നീയെനിക്ക്
നിന്നോര്‍മ്മയില്‍
വീണു ഉറങ്ങുമ്പോള്‍
ഞാന്‍ എന്റെ ബാല്യത്തിടുന്നു
നിന്റെ തീരത്ത് കളിവീട്
തീര്‍ത്തിടുന്നു
കണ്മുന്നിലൂടെ നീ പതഞ്ഞു
ഒഴുകാതെ
ഞാനെങ്ങനെ ജീവിതഗന്ധിയാം
പാടു പാടും
കാതില്‍ നിന്‍ മോഹന
താളങ്ങളില്ലാതെ
എന്‍ വേദന എങ്ങനെ കവിതയാവും
മണലൂറ്റിയൂറ്റി ഈ വേദന
തിന്നു നീ
മരണത്തിലേക്ക് മറിഞ്ഞിടുമ്പോള്‍
നേരിയ നിലവില്‍ നീയന്നു
പാടിയ
പാട്ടെന്റെ നെഞ്ചില്‍
ഉടുക്ക് കൊട്ടും
അത് മെല്ലെ മെല്ലെ
നിന്നെ പോലെ
ഇരുളിലേക്ക് മെല്ലെ
മാഞ്ഞു പോവും
ഇനിയും പിറക്കുവാന്‍
കഴിയുമെങ്കില്‍
എവിടെ ഇനിയും ജീവിക്കുവാനാകുമെകില്‍
നിന്റെ ഒന്നിച്ചു മറ്റൊരു
ജീവിതം
ഇനിയെനിക്കീശ്വരന്‍
തന്നുവെങ്കില്‍....
പോവുകയാണ് ഞാന്‍ യന്ത്ര
മുരള്‍ച്ചകള്‍
മാത്രമുയരുന്ന നാട്ടിലേക്കു
കോണ്‍ഗ്രീറ്റ് കാടുകളില്‍
ഇനിയുള്ള
ജീവിത വനവാസ കാലമായി
മാറ്റിടാം ഞാന്‍
No comments:
Post a Comment