ഞാന്‍ ഒരു രാഷ്ട്രീയകാരന്‍ ആയിരുന്നു
ജീവനേക്കാള്‍ ആശയത്തെ സ്നേഹിച്ചയാല്‍
കൊടിയുടെ നിറം നോക്കി സത്യത്തിനെ
മാറ്റി എഴുതാന്‍ എനിക്ക് മടി ഇല്ലായിരുന്നു
എന്റെ ആശയത്തെ എതിര്‍ത്തവര്‍
എന്നും എനിക്ക് ശത്രുക്കള്‍ ആയിരുന്നു
ആശയത്തെ എതിര്‍ക്കുന്നവനെ
ആശയം കൊണ്ടുതന്നെ നേരിടുമായിരുന്നു
അല്ലെങ്കില്‍ ആയുധം കൊണ്ട്
എന്റെ കൈകളില്‍ ചോരപുരണ്ടിട്ടുണ്ട്
ഞാന്‍ എനിക്ക് വേണ്ടി കൊന്നിട്ടില്ല
എല്ലാം എന്റെ ആശയത്തിനു വേണ്ടി
ഒരു രാത്രി ഞാന്‍ എന്റെ സ്വപ്നത്തില്‍
ചോരമണക്കുന്ന താഴ്വരങ്ങളിലൂടെ
ആയുധങ്ങള്‍ ഇല്ലാതെ ഏകനായ് നടന്നു
എന്റെ കാതുകളില്‍ മരണത്തിന്റെ
നിശബ്ധത മാത്രം കണ്ണുകളില്‍
മോഹഭംഗങ്ങളുടെ കൂരിട്ടു മാത്രം
കാലുകള്‍ തളര്‍ന്നു ഞാന്‍ വീണു പോയപ്പോള്‍
ഒരമ്മയുടെ കരച്ചില്‍ കേട്ടു
മകനെ കാണാതെ കരയുന്ന
അമ്മയുടെ വിലാപം
ഒരു കുഞ്ഞിന്റെ തേങ്ങല്‍ കേട്ടു
അച്ഛനെ നഷ്ടപെട്ട കുഞ്ഞിന്റെ തേങ്ങല്‍
ഒരു പെണ്ണ് അവളുടെ താലിച്ചരട്
എനിക്ക് പൊട്ടിച്ചു തന്നു
ആ കണ്ണുകള്‍ കത്തുകയായിരുന്നു
ഞെട്ടി ഉണരന്നു പോയ ഞാന്‍
പിന്നെ ഉറങ്ങിയിട്ടെയില്ല
അപ്പോള്‍ പുറത്തു അടക്കി പിടിച്ചു
ആരോ സംസാരിക്കുന്നു
"ഇന്ന് വിടരുത് പിന്നെ അവനെ കിട്ടില്ല "
No comments:
Post a Comment