Tuesday, September 4, 2012

നിനക്കായ്‌ മാത്രം



പറയാന്‍ മറന്ന വാക്കുകളില്‍ 
എവിടെയോ നിന്നോടുള്ള പ്രണയം 
ഒളിച്ചിരിപ്പുണ്ടായിരുന്നു പക്ഷെ 
നീ ഒരിക്കലും അതിനെ കണ്ടതേയില്ല 
ഓര്‍മകള്‍ക്ക് മുകളില്‍ മറവിയുടെ
മഷി മറഞ്ഞപ്പോള്‍ പോലും 
നിന്റെ പേര് വ്യക്തമായി കാണാമായിരുന്നു 
രാത്രികള്‍ നിന്നെ എന്നും എന്റെ 
സ്വപ്നങ്ങളില്‍ കൊണ്ടുവന്നിരുന്നു 
പക്ഷെ എനിക്കൊരിക്കലും നിന്റെ
സ്വപ്നങ്ങളുടെ പടി കടക്കാന്‍ കഴിഞ്ഞില്ല 
എന്റെ പാട്ടുകളില്‍ നീ എന്നും നിറഞ്ഞിരുന്നു 
പക്ഷെ ആ പാട്ടുകള്‍ ഒരിക്കലും 
നിന്റെ കാതുകളെ തഴുകിയിട്ടില്ല
പറയാതെ പോയ പ്രണയത്തിനും 
അത് അറിയാതെ പോയ നിനക്കും 
മാത്രമായ് ഈ വരികള്‍ കുറിച്ചിടട്ടെ 


1 comment: