Monday, September 10, 2012

അമ്മയുടെ സ്നേഹം



മഹാനഗര വീഥികളില്‍ ഏകനായ് 
സ്നേഹത്തെയും തേടി ഞാന്‍ അലഞ്ഞു  
കണ്ണുനീര്‍ വറ്റിയ കണ്ണുകളില്‍ 
ഞാന്‍ സ്നേഹത്തെ തേടി പക്ഷെ 
കണ്ടത് വിശപ്പിന്റെ വേദനകള്‍ മാത്രം 
മദ്യ ലഹരി നുരയുന്ന കണ്ണുകളില്‍ 
ഞാന്‍ തേടി നോക്കി 
കണ്ടത് അഴലിന്റെ കറുപ്പ് മാത്രം 
കാഷായ വസ്ട്രധാരിയുടെ 
കണ്ണുകളില്‍ ഞാന്‍ അതിനെ തേടി 
കണ്ടത് ഭക്തിയുടെ ഭയം മാത്രം 
ആഡംബര കാറില്‍ പായുന്ന 
മന്ത്രിയുടെ കണ്ണിലും കണ്ടില്ല സ്നേഹം  
വെട്ടിപിടിക്കാന്‍ ഓടും മനുഷ്യന്റെ 
കണ്ണില്‍ ഞാന്‍ തേടി സ്നേഹത്തെ 
കണ്ടത് വെറും മോഹഭംഗങ്ങള്‍  മാത്രം 
ഒരുപാട് കഥകള്‍ പറയുന്ന 
പ്രണയിനിയുടെ കണ്ണിലും കണ്ടില്ലതിനെ  
കണ്ടത് പരിഭവം മാത്രം 
ചരിത്ര പഥത്തിലെ ധീരനായ 
കര്‍ണന്റെ കണ്ണിലും തേടി 
കണ്ടത് നഷ്ട ബാല്യത്തിന്റെ ദുഖം 
തോക്കുമായി നില്‍ക്കുന്ന തീവ്രവാദിയുടെ 
കണ്ണില്‍ ഞാന്‍ തേടി 
കണ്ടത് പകയുടെ കനലുകള്‍ മാത്രം 
ഒടുവില്‍ തളര്‍ന്നു ഞാന്‍ വീട്ടിലെത്തി 
അമ്മയെ നോക്കി 
ആ കണ്ണില്‍ ഞാന്‍ കണ്ടു 
സ്നേഹത്തിന്‍ ദീപം 
ഒരിക്കലും അണയാത്ത 
വാത്സല്യത്തിന്റെ ദീപം 


1 comment:

  1. അമ്മയാണ് സ്നേഹം
    വളരെ നന്നായി എഴുതി
    ആശംസകള്‍

    ReplyDelete