Monday, October 8, 2012

പുകച്ചുരുളിലെ മൗനം


എന്റെ പ്രണയ രേണുക്കള്‍
ചൂടാതെ പോയ തോഴി
നിനക്കായ് ഈ പനിനീര്‍ പൂവുകള്‍
ഹൃദയരക്തം പോല്‍ ചുവന്ന
എന്റെ പനിനീര്‍ പൂവുകള്‍
ഇനിയും എന്റെ ചുണ്ടില്‍ ഒരു
പുഞ്ചിരിയായ്‌ വിരിയാന്‍ നീ ഇല്ല
പുകച്ചുരുളുകളിലെ കാണാത്ത ദുഖമായ്
പുഞ്ചിരിയിലെ കണ്ണുനീര്‍ പോലെ
നീ എന്നും എന്നില്‍ ശേഷിക്കുമായിരിക്കും
പക്ഷെ ഒരിക്കലും നിന്റെ
വളക്കിലുക്കങ്ങള്‍ ഇനി എന്റേതല്ല
നിന്റെ പരിഭവങ്ങള്‍ എന്റെ സന്ധ്യയെ
പ്രണയ അര്‍ദ്രമാക്കില്ല
ലോകത്തിന്റെ ഏതെങ്കിലും കോണിലിരുന്നു
ഓര്‍മകളെ നീ തിരയുമ്പോള്‍
ആ ഓര്‍മകളില്‍ കുറെ കറുത്ത ദിവസങ്ങള്‍
ആ ദിവസങ്ങളില്‍ ഒരു നഷ്ട
വേദനയെ പോല്‍ ഞാനും
ചിരിക്കുവാന്‍ കഴിയില്ലെങ്കിലും
പുറത്തു വരാത്ത ഒരു കരച്ചിലായ്
നീ എന്നും എന്റെ മനസ്സില്‍
ഒടുവില്‍ ഒരു സ്വപ്നം മാത്രം ബാക്കി
സ്നേഹനൊമ്പരങ്ങളില്‍ ചിരിക്കുന്ന
ഒരു വ്യര്‍ത്ഥ സ്വപ്നം
മറ്റൊരു ജന്മമുണ്ടെങ്കില്‍.......

1 comment:

  1. നന്നായി എഴുതി
    ആശംസകള്‍

    nb: word verification disable cheyu

    ReplyDelete