Wednesday, October 10, 2012

ഗസല്‍ മഴയിലെ നൊമ്പരങ്ങള്‍





പറയാന്‍ മറന്ന വാക്കുകളൊക്കെയും
പ്രണയത്തിനെ കുറിച്ചായിരുന്നു
എഴുതാന്‍ മറന്ന കവിതയിലാകെയും
ഇഷ്ട പ്രാണേശ്വരി ആയിരുന്നു


അരികത്തു വന്നു ഞാന്‍ ഇഷ്ടമെന്നോതിയിട്ടും
എന്തെ നീ എന്നെ അറിയാതെ പോയി
പുഞ്ചിരിക്കുള്ളില്‍ കണ്ണുനീര്‍ മാത്രമായ്
നീയെന്നും എന്റെ പുഞ്ചിരിയായ്‌
ഒഴുകുന്ന കാലമേ ഓര്‍മയെ മായ്ക്കുവാന്‍
നീ ഒരു പുതിയ സ്വപ്നം തന്നിട്ട് പോ

മഴയില്‍ നനയുന്ന കടലാസ് തോണി ഞാന്‍
മരണം മുന്നില്‍ കാണുമ്പോഴും
ഒരിക്കലും കാണാന്‍ കഴിയില്ലെന്നറിഞ്ഞിട്ടും
നീയാം തീരത്തെ തേടുന്നു ഞാന്‍
ദുഖങ്ങളൊക്കെയും തീര്‍ക്കുന്ന മരണമേ
നീയെന്റെ ജീവനില്‍ വിരുന്നുവായോ

No comments:

Post a Comment