ഉത്തരം തേടുന്നു
നിത്യവും നമ്മള്‍
കൂട്ടത്തില്‍ ഏറ്റവും
വലിയൊരു ചോദ്യം
ഉത്തരമില്ലാതെ നില്‍ക്കുന്നു "പ്രണയം"
കൃഷ്ണനും രാധയും തേടിയ
ചോദ്യം
രാമനും സീതയും തേടിയ
ചോദ്യം
നളദമയന്തിമാ തേടിയ
ചോദ്യം
ഒടുവില്‍ നമ്മളും
തേടിയലഞ്ഞു
ഉത്തരം കിട്ടാതെ
പിരിഞ്ഞ ചോദ്യം
ഒടുവിലീ കാലത്തിന്‍
ബന്ധങ്ങളിലൂടെ
തേടി അലഞ്ഞു ഞാന്‍ നേടി
ഒരു ഉത്തരം
മനസ്സില്‍ ചിറകിടും മാംസ ദാഹം
ശമിപ്പിക്കാന്‍ അണിയുന്ന നിറമുള്ള
കപട മുഖപടം മാത്രമേ പ്രണയം
ഇനി ഒരു പക്ഷെ ബാക്കി ഉണ്ടാവാം
എന്റെ ചുമലില്‍ നിന്‍ നഖം
കോരിയ മുറിവിന്റെ
പാടുകള്‍
ഇനി ഒരു പക്ഷെ ബാക്കി
ഉണ്ടാവാം
എന്റെ മനസ്സില്‍ മുറിവായ്
നിന്‍ കണ്ണുനീര്‍ ചാലിട്ട വഴികള്‍
ഇനി ഒരു പക്ഷെ ബാക്കി
ഉണ്ടാവാം
എന്‍റെ ശയന കിടക്കയില്‍
നിന്‍റെ നിണത്തിന്റെ
പാടുകള്‍
അകലെയെങ്കിലും നിന്നെ ഞാന്‍ കാണുമ്പോള്‍
അരികില്‍ എത്തി നീ എന്നെ നോക്കുമ്പോള്‍
പ്രണയം എന്നില്‍ തുടിക്കുന്ന നൊമ്പരം
gud 1
ReplyDelete