പടിഞ്ഞാറൻ ചക്രവാളത്തിൽ
സൂര്യൻ
എരിഞ്ഞടങ്ങുന്നത് എന്നേക്കുമായ്
നാളെ വീണ്ടും ഉദിച്ചുയരാൻ
ആണ്
അവർ ആ പോർമുഖങ്ങളിൽ
രക്തസാക്ഷികൾ ആയതു അവസാനമല്ല
ഇനിയും പിറക്കാനിരിക്കുന്ന
ആയിരം
പോരാട്ടങ്ങൾക്ക് കരുത്തു
നൽകുവാനാണ്
അപരാജിതരായി ഇവിടെ പൊരുതിയ
തലമുറ എഴുതിയ മന്ത്രം
മാനവ മോചന രണാങ്കണങ്ങളിൽ
കാറ്റായ് മാറിയ മന്ത്രം
"ഇങ്കുലാബ് സിന്ദാബാദ്
രക്ത സാക്ഷികൾ സിന്ദാബാദ്"
No comments:
Post a Comment