Wednesday, May 29, 2013

തിരിനാളം


ജീവിതത്തിന്‍റെ ഇടനാഴികളില്‍ എവിടെയോ
ഞാന്‍ കണ്ട മെഴുകുതിരി ആയിരുന്നു പ്രണയം
തേടി അലഞ്ഞ നിമിഷങ്ങള്‍ ഒക്കെയും
എന്റെ മനസില്‍ എരിഞ്ഞു 
കൊണ്ടിരുന്ന തിരിനാളം
ഒടുവില്‍ ഒരു നാള്‍ എന്നെ വിഷാദത്തിന്റെ
ഗര്‍ത്തത്തിലേക്ക് തള്ളിയിട്ടു മഞ്ഞു പോയ
നിമിഷ സുഖം മാത്രമാണ് പ്രണയം

എന്റെ സ്വപ്‌നങ്ങൾ




എന്റെ സ്വപ്‌നങ്ങൾ
അപ്പൂപ്പൻ തടികളെ പോലെ ആയിരുന്നു
നിന്റെ പരിഭവ കാറ്റിൽ അവയെല്ലാം
എങ്ങോ പറന്നു പോയി ,ഒടുവിൽ
നീ നഷ്ടത്തിന്റെ മഴയായ് പൊഴിഞ്ഞപ്പോൾ
എന്റെ സ്വപ്‌നങ്ങൾ......

സ്വപ്‌നങ്ങൾ

ഒരിക്കൽ വിരിയും എന്ന് പറഞ്ഞു
നീ തന്ന സ്വപ്നത്തിന്റെ പൂമൊട്ടുകൾ 
എന്നെങ്കിലും വിരിയാൻ ഞാൻ
എന്റെ ഹൃദയത്തില സൂക്ഷിച്ചു
പക്ഷെ ഇപ്പോൾ
അവയെല്ലാം കരിഞ്ഞുണങ്ങി
എന്റെ ചിന്തകളിൽ
ദുർഗന്ധം മാത്രമാവുന്നു

Tuesday, May 28, 2013

ഒരു ചുവന്ന സ്വപ്നം

നിങ്ങൾ ശവ കുടീരങ്ങളിൽ ഉറങ്ങുക
മുദ്രാവാക്യത്തിന്റെ കമ്പനങ്ങളിൽ
ചൂഷകന്റെ കോട്ടകൾ പൊളിഞ്ഞു വീഴുമ്പോൾ,
വിശക്കുന്ന കുഞ്ഞുങ്ങളുടെ നിലവിളികൾ ഉയരാത്ത ,
ഒരു ഇന്ത്യ പുലരുക തന്നെ ചെയ്യും
കിഴക്കാൻ ചക്രവാളങ്ങളിൽ ചുവന്ന
സൂര്യൻ ഉദിക്കുന്ന ആ പുലരികളിൽ
നിങ്ങളെ ഞങ്ങൾ വിളിച്ചുണർത്തും
ത്രിവർണ്ണ പതാകകളും ഏന്തി
സാഹോദര്യത്തിന്റെ ഗീതവും പാടി
ഒരു പുതിയ തലമുറ നിങ്ങളുടെ
ശവകുടീരങ്ങളിൽ വരും
നിങ്ങൾ കണ്ട സ്വപ്നം
സാക്ഷത്കരിച്ചു എന്ന് പറയാൻ
നാളെയുടെ പുലരികൾ ചുവക്കാൻ
നിങ്ങൾ തന്ന രക്തം
പാഴായി പോയില്ലെന്നു പറയാൻ
അന്ന് ഈ ലോകം മുഴുവൻ ഉറക്കെ വിളിക്കും
"ഇങ്കുലാബ് സിന്ദാബാദ്‌ "

Monday, May 20, 2013

ഓർമകളുടെ രാത്രിമഴ


ഒരിക്കൽ നീയും ഞാനും പ്രണയിച്ചിരുന്നു
അന്ന് നീ നിലാവും
ഞാൻ നിശയും ആയിരുന്നു
പ്രണയ സ്വപ്നങ്ങളിൽ
നീ വസന്തവും
ഞാൻ കാറ്റും ആയിരുന്നു
തമ്മിൽ കാണുന്ന നേരങ്ങളിൽ
നീ തേൻ കിനിയുന്ന പൂവും
ഞാൻ കാർവണ്ടും ആയിരുന്നു

എന്റെ സ്വപ്നങ്ങളിൽ
ഞാൻ സൂര്യ രശ്മിയും
നീ പുലർ മഞ്ഞു തുള്ളിയും ആയിരുന്നു

ഒടുവിലെന്നോ നീ വെളുത്ത പകലും
ഞാൻ ഇരുണ്ട രാത്രിയും ആയി
പ്രാണനിൽ ഒഴുകിയ
നീയെന്ന കനിവിന്റെ നദി
ഒഴുകി ഇല്ലാതായിരിക്കുന്നു
ഇന്നും നീ പെയ്തോഴിയാരുണ്ട്
നിർനിദ്രമായ എന്റെ രാവുകളിൽ
ഓർമകളുടെ രാത്രി മഴയായ്

Thursday, May 16, 2013

മരണത്തിൻ വാതിലിൽ


നിനക്കായ്‌ മാത്രം കാത്തിരിക്കാം സഖീ
അരികത്തു നീ വരും നേരം വരെ
നിന്നെ മാത്രം ഞാൻ ഓർത്തിരിക്കും പ്രിയാ
മരണത്തിൻ കാലൊച്ച കേൾക്കും വരെ

വെറുതെ വെറുതെ എന്തിനു നീ
എൻ രാവുകളെ നിർനിദ്രമാക്കി
വെറുതെ വെറുതെ എന്തിനു നീ
കരളിൽ നോവിന്റെ കനൽ നിറച്ചു

മരണമേ നീ നിന്റെ വാതിൽ തുറക്കൂ
ശാന്തമായ് ഉറങ്ങട്ടെ ഞാൻ
ഉമിതീയിൽ ഉരുകും ഓർമകളിൽ
നിന്നും ഓടി ഒളിക്കട്ടെ ഞാൻ 
തീജ്വാലകൾ എന്നെ പൊതിയും നേരത്തും
ശാന്തനായ് ഉറങ്ങട്ടെ ഞാൻ

Monday, May 13, 2013

നിശാഗന്ധി പൂവിന്റെ നൊമ്പരം


മോഹത്തിൻ മഞ്ഞു പെയ്യും രാത്രി
പൂനിലാവിൽ മൂടി നില്ക്കും രാത്രി
കുടമുല്ല പൂമണം കാറ്റിൽ പരന്നപോൽ
നീയെന്റെ അരികത്തു നിന്നു
ഒന്നും മിണ്ടാതെ ഞാനും നിന്നു

കൊഴിഞ്ഞു പോവും നിശാഗന്ധി പൂവിന്റെ
ആരും അറിയാത്തൊരു നൊമ്പരം ബാക്കി
ഇനി ഒരിക്കൽ കൂടി രാത്രിയുടെ തോഴിയായ്
മാറാൻ കഴിയില്ലെന്ന നൊമ്പരം ബാക്കി
തിരിഞ്ഞു നോക്കാതെ നീ നടന്നകന്നപ്പോൾ
നിശാഗന്ധിയായി പൂവായ് ഞാൻ

പൂവിനെ ചുംബിച്ചു മറയുന്ന കാറ്റ്
ഒരു വേള തിരിഞ്ഞു നോക്കിയെങ്കിൽ
പൂവിന്റെ നൊമ്പരം കാണാമായിരുന്നു
നടന്നകലും ഓമനേ ഒരുവേള
എവിടേക്ക് നോക്കു എൻ നൊമ്പരം നീ അറിയൂ

Thursday, May 9, 2013

ഒരു നഷ്ട സ്വപ്നം


പറയൂ നീ എന്നെ ഇഷ്ടമല്ലെന്നെങ്കിലും
ഈ കാത്തിരിപ്പിവിടെ തീർക്കട്ടെ ഞാൻ
അറിയാം എനിക്ക് നിൻ മനസിലെന്താണെന്നു
വെറുതെ വെറുതെ ഉരുകേണ്ട നീ

ഇരുട്ടു നിറഞ്ഞ വഴികളിൽ എവിടെയോ
ഞാൻ കണ്ട സാന്ത്വന വിളക്കാണ് നീ
വീണ്ടും എന്നെ ഇരുട്ടിനു കൊടുത്തിട്ട്
ദൂരേക്ക് മായുവാൻ ശ്രമിക്കുന്നു നീ

ഒന്നും ഒന്നും പറയില്ല ഞാൻ
നിൻ ഇഷ്ടം അതാണെങ്കിൽ പിന്നെ
നിനക്ക് സന്തോഷം കിട്ടുമെങ്കിൽ
ഈ ഇരുട്ടിനെയും എനിക്ക് ഇഷ്ടമാവും