Thursday, July 19, 2012

മഞ്ഞു തുള്ളി പോലെ



പുലരെ ഒരു കറുകനാമ്പില്‍ നിന്നും
താഴേക്ക് ഊര്‍ന്നു പോയ മഞ്ഞു തുള്ളി
താഴെ മണ്ണില്‍ വീണുടഞ്ഞു പോയ്‌ നീ
നഷ്ട മോഹങ്ങള്‍ ബാക്കിയാക്കി
മന്ദമാരുതന്‍ നിന്നെ തഴുകിയില്ല
സൂര്യ രശ്മികള്‍ നിന്നെ തൊട്ടുമില്ല
പിന്നെ എന്തിനു വീണുടഞ്ഞു പോയ്‌ നീ
വര്‍ണ മോഹങ്ങള്‍ ബാക്കിയാക്കി
നിന്നിലെത്തി മഴവില്ല് തീര്‍ക്കാന്‍
കാത്തിരുന്നൊര രശ്മിയെ കാണാതെ
സ്നേഹിച്ചു മതിവരാത്ത കറുകനാമ്പിനെ ഏകനാക്കി
മരണത്തിന്‍ അഗാതമാം ആഴത്തിലേക്ക്
നീ ഊര്‍ന്നു പോയ എന്തിനു മൂകയായ്‌
എങ്കിലും ഹിമ ബിന്ദു നീയെത്ര ധന്യ
ക്ഷണികം ആണെങ്കിലും നിന്‍ ജന്മം ധന്യം
നിന്നമ്മയെ കാപാലികര്‍ കൊല്ലുന്ന കാണാതെ
നിന്‍ സഹോദരനെ തിന്നുന്ന കാണാതെ
മരണമാം മറയിലേക്ക് മായുന്നു നീ
നിന്‍ ക്ഷണികമാം ജീവിതം കാണുമ്പോള്‍
എന്‍ മനസിലൊരു മോഹം
നിന്നെ പോലെ ക്ഷനികമായ് അടരുവാന്‍ മോഹം
ഈ ദുഃഖ സത്യങ്ങളെ അറിയാതെ
പിരിയുവാന്‍ മോഹം

No comments:

Post a Comment