Sunday, March 31, 2013

രക്തസാക്ഷികൾ


ആശയങ്ങളെ മുറുകെ പിടിച്ചവർ
ആശകളെല്ലാം മറന്നവർ നിങ്ങൾ
സ്വന്തമായ് ഒന്നും ഇല്ലാത്തവർ
ജനമനസ്സിൽ ജീവിക്കുന്നവർ
കാലം എന്നും ഓർക്കുന്നു നിങ്ങളെ
രക്തസാക്ഷികൾ എന്ന് വിളിക്കുന്നു നിങ്ങളെ
ഉറവ വറ്റാത്ത ആവേശമായ്‌
പടനിങ്ങളിൽ പടരുന്നവർ

ചോര ചിന്തിയ പോരാട്ട വീഥിയിൽ
മുറിവേറ്റു വീണു പിടയുന്ന നേരത്തും
തളർന്നു പോവാതെ പറഞ്ഞിങ്ങനെ
കൊന്നു തള്ളാം നിനക്കെന്നെ  എങ്കിലും
അറിയൂ വിജയമില്ല നിനക്കെന്റെ മേലെ

അന്ധകാരം പടരും യുവത്വത്തിൻ
കണ്ണിൽ വെളിച്ചമായ് പടരുക
മരവിച്ചു പോയ കാലത്തിൻ നാവിൽ
പ്രതികരണത്തിന്റെ വാക്കായ് മാറുക
ബോധം മറയും അധിനിവേശത്തിൻ ഇരുട്ടിൽ
ആത്മ ബോധത്തിൻ രക്ത താരമാവുക 

Wednesday, March 27, 2013

ഓടക്കുഴൽ പാട്ട് പോലെ


പാഴ്മുളം തണ്ടിന്റെ ഹൃദയത്തിൽ നിന്നും
ഞാൻ കാറ്റിന്റെ നൊമ്പരം കേട്ടു
ഏഴു സ്വരങ്ങളായ് പെയ്തൊഴിയുന്ന
ഓടക്കുഴൽ നാദം കേട്ടു 

ആരും പാടാത്ത നോവിന്റെ ഗീതം
പാടുമ്പോഴും നിന്റെ ഉള്ളിൽ
ഏഴു വർണ്ണങ്ങളിൽ വീണ്ടും വിരിയാൻ
ഒരു മഴവിൽ സ്വപ്നം ബാക്കിയല്ലെ

കടലിന്റെ രോദനം കരളിൽ പേറും
നാദമുഖരിത ശംഖാണ് നീ
വേനലിൻ നെഞ്ചിൽ കനിവിൻ തണുപ്പായ്
പൊഴിയുന്ന മഴയാവട്ടെ നീ

Monday, March 25, 2013

അനുരാഗികൾ


ശാരികേ നീയോരോമൽ പൂവ്
ആരും തേടും നീലമ്പൽ പൂവ്
ശ്യാമ വാനിൽ പൂത്ത കുടമുല്ല പൂവ്
നറുമണമോലും എൻ മോഹ പൂവ്

പാടാൻ നീ നല്ല നീലാംബരി
കുയിൽ നാദം പോൽ സ്വരസുന്ദരി
നാണം നിൻ കവിളിൽ പൂക്കും നേരം 
കാർവണ്ടായ്  നിന്നെ മുകരട്ടെ ഞാൻ

കാണാൻ സ്വപ്ന മഴവില്ല് നീ
മാറിൽ ചേരും നേരം മയിൽ‌പീലി നീ
താരം പോലും മിഴിപൂട്ടുമീ
നീലരാവിൽ നിന്നിലലിയട്ടെ  ഞാൻ  

ഓർമ്മകൾ


അരുവികളുടെ കളകളം  കേൾക്കുന്ന സന്ധ്യയിൽ
നിൻ കരിവളയുടെ കൊഞ്ചലുകൾ ഓർക്കുന്നു ഞാൻ
അകലെ നേർത്ത നൂലുപോൽ മഴ മെല്ലെ പൊഴിയവെ
നിൻ പരിഭവ പിണക്കവും ഓർക്കുന്നു ഞാൻ

ശിശിരകാല സന്ധ്യയിൽ ഇല പൊഴിഞ്ഞ വഴികളിൽ
പോക്ക് വെയിലും ഏറ്റു നാം നടന്നതോർത്തു ഞാൻ
ശൈത്യ കാല രാത്രിയിൽ തണുത്തു നിന്ന നിന്നെ
പുതപ്പിനുള്ളിൽ വന്നു പുണർന്നതോർത്തു ഞാൻ

പകലിന്റെ നൊമ്പരം സന്ധ്യയാണ് എന്ന് നീ
മുടിയിൽ തലോടി പറഞ്ഞതോർത്തു ഞാൻ
ഇനി എന്ന് കാണുമെന്നറിയില്ല എങ്കിലും
കൊതിയോടെ നിന്നെയും കാത്തിരിപ്പു ഞാൻ

Sunday, March 24, 2013

ഓർമ്മകൾ പാടുന്നു വീണ്ടും


മാനസയമുനേ മനസ്സിൻ മടിയിൽ
മയങ്ങാതൊഴുകുന്നു നീ
കൽവിളക്കിലെ   തിരിനാളം പോൽ
അണയാതെ എരിയുന്നു നീ
മനസ്സിൽ അണയാതെ എരിയുന്നു നീ

ദളങ്ങൾ ഇല്ലാത്ത പൂവായിരുന്നു ഞാൻ
അകലെ നീ പോയ നിമിഷങ്ങളിൽ
വിടരാൻ കൊതിച്ച മൊട്ടായിരുന്നു
നിന്നെ കാത്ത ദിവസങ്ങളിൽ
നിന്റെ വരവ് കാത്ത സന്ധ്യകളിൽ

അരുതേ എന്നൊരിക്കലും പറഞ്ഞില്ല നീ
നാം തമ്മിൽ പിരിയുന്ന നേരത്തിലും
നിഴലിനെ സ്നേഹിച്ച സഞ്ചാരി ഞാൻ
ഒറ്റയ്ക്ക് തുടരുന്നു യാത്ര
നീയില്ലാത്ത ജീവിത യാത്ര

Tuesday, March 5, 2013

വീണ്ടും ഓര്‍മയില്‍ മഴ പെയ്യുന്നു


പകല് വാടി വീഴുന്ന സന്ധ്യയില്‍
പുക പരക്കുന്ന നഗര വീഥിയില്‍
ലക്‌ഷ്യം ഇല്ലാത്ത മനസുമായ് ഞാന്‍
കെട്ടു പൊട്ടിയ പട്ടമായ് പാറവേ
എവിടെ നിന്നോ വന്നു പൂമ്പാറ്റ പോല്‍
നിറം മങ്ങും ജീവിത സന്ധ്യയില്‍
നഷ്ട മോഹം എരിച്ച എന്‍ മനസില്‍ നിന്‍
ഓര്‍മയുടെ നദി വന്നു ഒഴുകുന്നു
കനവു വിടര്‍ന്ന മനോവാടിയില്‍
കവിത മെല്ലെ വീണ്ടും വിടരുന്നു
ഓര്‍മയെന്നെ വിളിക്കുന്നു വീണ്ടും
കാലചക്രം തിരിയുന്നു പിന്നോട്ട്
പ്രണയം എന്നും മധുരനൊമ്പര ഗീതം
പാടുമ്പോള് ശ്രുതി മാറും മോഹന ഗീതം
പാടി തീര്ക്കുവാന് ആവാത്ത രാഗം 
അറിയും തോറും അകലുന്ന നൊമ്പരം
മഞ്ഞുപെയ്യും അമാവാസി രാത്രിയില്‍
ആര്ദ്രരായ് നാം ചന്ദരനെ കണ്ടതും
വെയിലില്‍ മുങ്ങും മീനമാസത്തില്‍
തൊടിയിലെ ചെടിയില്‍ വസന്തം വിടര്‍ന്നതും
ഇന്നും ഓര്‍ക്കുന്നുവോ സഖീ നീ
മെല്ലെ നനയുന്ന കണ്ണും മനസ്സുമായ്
പകരമാവില്ല മറ്റൊന്നെനിക്ക് നിന്‍
നഷ്ട ബോധത്തിന്‍ മുകളില്‍ വെക്കുവാന്‍
പത്തു മാറ്റി ജീവിതം രണ്ടായ് നീ
നിനക്ക് മുന്‍പും നിനക്ക് ശേഷവും
കതിര് നിറയുന്ന പാടത്തിനരികിലെ
പൂത്തുലഞ്ഞ വാകമരകീഴില്‍
പൊടി പരക്കുന്ന നാട്ടു വഴിയിലെ
കഥപറയുന്ന ആല്‍മര തണലിലും
കണ്ടിരുന്നു നാം എന്നും ശാരികേ
രണ്ടു മിഴിയിലും വിസ്മയത്തോടെ
ഇന്ന് വീണ്ടും കണ്ടു മുട്ടുന്നു നാം
നരക തുല്യമാം ഈ നഗര വീഥിയില്‍
പണ്ട് ഞാന്‍ കണ്ട വര്‍ണങ്ങള്‍ ഒന്നും
ഇന്ന് കണ്ടില്ല നിന്റെ മിഴികളില്‍
പണ്ട് ക്ന്ജന്‍ കണ്ട നാണത്തെയും
ഇന്ന് കണ്ടില്ല നിന്‍ കവിളിണയില്‍
അപരിചിതരെ പോല്‍ നടന്നകന്നു നാം
തമ്മില്‍ നമ്മള്‍ പരിചിതരെങ്കിലും
കണ്ണ് തമ്മില്‍ ഉടക്കിയ നേരത്ത്
ഹൃദയ സ്പന്ദന വേഗത കൂടുന്നു
ഏറെ ദൂരം പോവുന്നതിന്‍ മുന്‍പ്
എന്നെ മെല്ലെ തിരിഞ്ഞു നോക്കി നീ
പറയാതെ നീ വച്ച വാക്കുകള്‍ ഒക്കെയും
ഒറ്റ നോട്ടം പറഞ്ഞു പറയുന്നു എന്നോട്
ഇനി ഒരിക്കലും കാണില്ല എങ്കിലും
ഇത് മതി എനിക്കെന്നു ഓര്‍ക്കാന്‍
മരണം എന്നെ തലോടുന്ന നാള്‍ വരെ
നിന്റെ നഷ്ട ഗാനം പാടുവാന്‍

Monday, March 4, 2013

ഒരു വിവാഹ മോചനത്തിന്റെ കഥ

ഏതോ നിമിഷത്തില്‍ ജീവിത വീഥിയില്‍ 
കണ്ടവരാണ് നാം 
ഏറെ ഇഷ്ടമാണ് എന്ന് പറഞ്ഞു 
ഇഷ്ടം അറിയിച്ചവര്‍ നാം 
കാണാതിരിക്കാന്‍ ആവില്ല എന്ന്
 പറഞ്ഞു പ്രണയിച്ചവര്‍ നാം 
മനസ്സും ശരീരവും ഒന്നാണ് എന്ന് 
പറഞ്ഞു ഒന്നായവര്‍ നാം 
മരണം വരെ പിരിയില്ല എന്ന് 
ദൈവത്തിനു  സത്യം ചെയ്തു 
താലിമാലയില്‍ ഒന്നയവര്‍ നാം 
നിന്നെ എനിക്കിഷ്ടമല്ല ,
നിന്നെ എനിക്ക് കാണേണ്ട ,
നിന്നോടൊപ്പം ജീവിക്കാനാവില്ല ,
എന്ന് പറഞ്ഞു പിരിയുന്നു നാം 
മരണമെത്തുന്നതിന്നു മുന്‍പേ