അരുവികളുടെ കളകളം കേൾക്കുന്ന സന്ധ്യയിൽ
നിൻ കരിവളയുടെ കൊഞ്ചലുകൾ ഓർക്കുന്നു ഞാൻ
അകലെ നേർത്ത നൂലുപോൽ മഴ മെല്ലെ പൊഴിയവെ
നിൻ പരിഭവ പിണക്കവും ഓർക്കുന്നു ഞാൻ
ശിശിരകാല സന്ധ്യയിൽ ഇല പൊഴിഞ്ഞ വഴികളിൽ
പോക്ക് വെയിലും ഏറ്റു നാം നടന്നതോർത്തു ഞാൻ
ശൈത്യ കാല രാത്രിയിൽ തണുത്തു നിന്ന നിന്നെ
പുതപ്പിനുള്ളിൽ വന്നു പുണർന്നതോർത്തു ഞാൻ
പകലിന്റെ നൊമ്പരം സന്ധ്യയാണ് എന്ന് നീ
മുടിയിൽ തലോടി പറഞ്ഞതോർത്തു ഞാൻ
ഇനി എന്ന് കാണുമെന്നറിയില്ല എങ്കിലും
കൊതിയോടെ നിന്നെയും കാത്തിരിപ്പു ഞാൻ
No comments:
Post a Comment