ഏതോ നിമിഷത്തില്‍ ജീവിത വീഥിയില്‍
കണ്ടവരാണ്
നാം
ഇഷ്ടം
അറിയിച്ചവര്‍ നാം
കാണാതിരിക്കാന്‍
ആവില്ല എന്ന്
പറഞ്ഞു പ്രണയിച്ചവര്‍
നാം
മനസ്സും
ശരീരവും ഒന്നാണ് എന്ന്
പറഞ്ഞു
ഒന്നായവര്‍ നാം
മരണം വരെ
പിരിയില്ല എന്ന്
ദൈവത്തിനു സത്യം ചെയ്തു
താലിമാലയില്‍
ഒന്നയവര്‍ നാം
നിന്നെ
എനിക്കിഷ്ടമല്ല ,
നിന്നെ
എനിക്ക് കാണേണ്ട ,
നിന്നോടൊപ്പം
ജീവിക്കാനാവില്ല ,
എന്ന്
പറഞ്ഞു പിരിയുന്നു നാം
മരണമെത്തുന്നതിന്നു
മുന്‍പേ
No comments:
Post a Comment