Wednesday, December 26, 2012

എന്റെ പ്രണയിനിക്കായ്


മഞ്ഞില്‍ പൊതിഞ്ഞ രാത്രിയില്‍ ഒന്നില്‍
ഒമലാല്‍ എന്‍ കരം കവര്‍ന്നു
കവിളില്‍ ചുംബന മുത്തുകള്‍ നല്‍കി ഞാന്‍
ഓമലാലിന്‍ മനം കവര്‍ന്നു

പുലരെ നീയൊരു ചുംബനം തരുമെങ്കില്‍
പകലുകള്‍ പ്രിയമുള്ള ഗാനമാവും
സന്ധ്യക്ക്‌  നീയെന്നെ  വാരിപുണര്‍ന്നാല്‍
രാത്രികള്‍ പ്രണയ ലോലമാവും

പരിഭവം പറഞ്ഞു നീ ചാരത്തിരുന്നാല്‍
പതിയെ ഞാന്‍ എന്നെ മറന്നു പോവും
പറയാതെ പിണങ്ങി നീ ദൂരെ പോയാല്‍
പാതിരാ മുല്ലകള്‍ പൂക്കതെയവും

Monday, December 10, 2012

അരികില്‍ നീ ഇല്ലെങ്കിലും


കുടയില്ലതെന്നും മഴ ഞാന്‍ നനയുമ്പോള്‍
നിന്നെ കുറിച്ചെന്നും ഓര്‍ത്തു പോവും
പാതിയ്യായ് നീ എന്‍റെ ചാരത്തില്ലെന്ന
വേദന കണ്ണില്‍ മഴത്തുള്ളിയാവും

പൗര്‍ണമി രാവില്‍ നീ പാടിയ
തരള മധുര പ്രണയഗാനം പോല്‍
മധുരമാണ് എന്നും നീ പോയെങ്കിലും
അണയാതെ എരിയും നിന്‍  ഓര്‍മ്മകള്‍

പരിഭവ പിണക്കങ്ങള്‍ പതിവാണെങ്കിലും
പിരിയാന്‍ ഒരിക്കലും കൊതിച്ചില്ല നാം 
പരിയുമ്പോള്‍ പോലും പ്രിയമുള്ളതൊക്കെയും
പറഞ്ഞു തീര്‍ത്തിട്ടെ പോയുള്ളൂ നീ

Sunday, December 2, 2012

ഒരു ഹൃദയ സ്പന്ദനം കൂടി മരണത്തിലേക്ക്



പ്രണയമേ നീ പറയുക എന്തിനു നീ
മോഹങ്ങളില്ലാത്ത  എന്‍റെ മനസ്സില്‍
വര്‍ണസ്വപ്‌നങ്ങള്‍ വരിവിതച്ചു
എന്തിന്നെന്‍ ഹൃദയം പൂങ്കാവനമാക്കി
ഒരിക്കലും കേള്‍ക്കാത്ത ഈണങ്ങള്‍
എന്തിനു എന്‍റെ കാതില്‍ മൂളി
ഇത്രയേറെ കരയിക്കുവാന്‍ മാത്രം
എന്തിനെന്നെ നീ ചിരിപ്പിച്ചു
ഒരിക്കലും നിന്നെ ഞാന്‍ വിളിച്ചില്ല
എങ്കിലും ഒരു വിരുന്നുകാരനായ്  നീ വന്നു
ഒടുവില്‍ ഒരു പിടി ദുഃഖം പകരം വച്ചിട്ട്
നീയെന്‍ മനസിന്റെ പടിയിറങ്ങി
എന്‍റെ ചുണ്ടിലെ ചിരിയും എന്‍റെ
നെഞ്ചിലെ മോഹങ്ങളും കവര്‍ന്നു
മരണമേ നിന്‍റെ തീ നാമ്പുകള്‍ കൊണ്ട്
എന്നെ തലോടുക എന്നെയും വിളിക്കുക്ക
നിന്‍റെ നിശബ്ദതയിലേക്ക്
ഓര്‍മ്മകള്‍ കുത്തിനോവിക്കാത്ത
വേദനകള്‍ക്ക് കടന്നെതനാവാത്ത
അനന്തതയിലേക്ക് ............

Monday, October 22, 2012

ഹൃദയത്തില്‍ ആരോ


എന്‍റെ ഹൃദയത്തില്‍ ആരോ ഇന്നലെ
ഒരു വാക്ക് കോറിയിട്ടു
മരണം മണക്കുന്ന മോര്ച്ചരിയുടെ പിന്നില്‍
ശവത്തിനു വിലപറഞ്ഞ കവല്‍ക്കരനാണോ?
കൂട്ടബലാല്‍കാരം ചെയ്യപെട്ട പെണ്ണിന്‍റെ
കനലെരിയുന്ന കണ്ണുകളാണോ?
കൊല്ലരുതെന്ന് അപേക്ഷിച്ച് അറവുകാരന്‍റെ
കണ്ണില്‍ നോക്കിനില്‍ക്കുന്ന അറവുമാടോ ?
ആരോ ഇന്നലെ എന്‍റെ ഹൃദയത്തില്‍
അത് കുറിച്ചിട്ടു ഒരു ചെറിയ നീറ്റലോടെ
ഇന്ന് രാവിലെ എന്‍റെ ശവപെട്ടിക്കുമേല്‍
ഞാന്‍ ആ വാക്കുകള്‍ വീണ്ടും കണ്ടു
"കാണാന്‍ കണ്ണുകള്‍ക്കും കേള്‍ക്കാന്‍ കാതിനും
കരുതില്ലത്തവര്‍ ജീവിക്കുവാന്‍ അര്‍ഹരല്ല"

Thursday, October 11, 2012

മറഞ്ഞു പോയവര്‍ക്കായി





ഓരോ ദിനവും വിരിയുന്നുവെങ്കില്‍ അത്
നിന്നോര്‍മയില്‍ നിന്ന് മാത്രമാവും
ഓരോ പകലും കൊഴിയുന്നുവെങ്കില്‍
അത് നിന്നെ കുറിച്ചോര്‍ത്തു മാത്രമാവും


പകലന്തിയോളം പെയ്ത മഴ ആകെ
നിന്റെ ഭാവങ്ങള്‍  ആയിരുന്നു
ഓരോ നോക്കിലും പറയാതെ പോയ
നിന്‍ പരിഭവം മഴയായ് പൊഴിഞ്ഞതാവാം...
ഒരു വരിക്കവിത കൂട്ടിനു തന്നിട്ട്
കൂട്ടില്‍ നിന്നും നീ പറന്നു പോയി
കാത്തിരിക്കാന്‍ മാത്രം പറയാതെ പറഞ്ഞിട്ട്
കാലത്തിനപ്പുറം നീ മാഞ്ഞു പോയി .....

തീരത്തെ പുല്‍കുന്ന തിരമാലയെ പോലെ
ഓരോ തുടിപ്പും നിനക്കുവേണ്ടി
കാലം മായ്ക്കാത്ത മുറിവായ്‌ പോല്‍ നീ
എന്റെ കരളിലെ കൂട്ടില്‍ പിടഞ്ഞിടുമ്പോള്‍
പറയുവാന്‍ കഴിയാത്ത വേദന ഒക്കെയും
കവിതയായ്  എന്നും ഇനി വിടരും

Wednesday, October 10, 2012

ഗസല്‍ മഴയിലെ നൊമ്പരങ്ങള്‍





പറയാന്‍ മറന്ന വാക്കുകളൊക്കെയും
പ്രണയത്തിനെ കുറിച്ചായിരുന്നു
എഴുതാന്‍ മറന്ന കവിതയിലാകെയും
ഇഷ്ട പ്രാണേശ്വരി ആയിരുന്നു


അരികത്തു വന്നു ഞാന്‍ ഇഷ്ടമെന്നോതിയിട്ടും
എന്തെ നീ എന്നെ അറിയാതെ പോയി
പുഞ്ചിരിക്കുള്ളില്‍ കണ്ണുനീര്‍ മാത്രമായ്
നീയെന്നും എന്റെ പുഞ്ചിരിയായ്‌
ഒഴുകുന്ന കാലമേ ഓര്‍മയെ മായ്ക്കുവാന്‍
നീ ഒരു പുതിയ സ്വപ്നം തന്നിട്ട് പോ

മഴയില്‍ നനയുന്ന കടലാസ് തോണി ഞാന്‍
മരണം മുന്നില്‍ കാണുമ്പോഴും
ഒരിക്കലും കാണാന്‍ കഴിയില്ലെന്നറിഞ്ഞിട്ടും
നീയാം തീരത്തെ തേടുന്നു ഞാന്‍
ദുഖങ്ങളൊക്കെയും തീര്‍ക്കുന്ന മരണമേ
നീയെന്റെ ജീവനില്‍ വിരുന്നുവായോ