Wednesday, May 29, 2013
Tuesday, May 28, 2013
ഒരു ചുവന്ന സ്വപ്നം

മുദ്രാവാക്യത്തിന്റെ കമ്പനങ്ങളിൽ
ചൂഷകന്റെ കോട്ടകൾ പൊളിഞ്ഞു വീഴുമ്പോൾ,
വിശക്കുന്ന കുഞ്ഞുങ്ങളുടെ നിലവിളികൾ ഉയരാത്ത ,
ഒരു ഇന്ത്യ പുലരുക തന്നെ ചെയ്യും
കിഴക്കാൻ ചക്രവാളങ്ങളിൽ ചുവന്ന
സൂര്യൻ ഉദിക്കുന്ന ആ പുലരികളിൽ
നിങ്ങളെ ഞങ്ങൾ വിളിച്ചുണർത്തും
ത്രിവർണ്ണ പതാകകളും ഏന്തി
സാഹോദര്യത്തിന്റെ ഗീതവും പാടി
ഒരു പുതിയ തലമുറ നിങ്ങളുടെ
ശവകുടീരങ്ങളിൽ വരും
നിങ്ങൾ കണ്ട സ്വപ്നം
സാക്ഷത്കരിച്ചു എന്ന് പറയാൻ
നാളെയുടെ പുലരികൾ ചുവക്കാൻ
നിങ്ങൾ തന്ന രക്തം
പാഴായി പോയില്ലെന്നു പറയാൻ
അന്ന് ഈ ലോകം മുഴുവൻ ഉറക്കെ വിളിക്കും
"ഇങ്കുലാബ് സിന്ദാബാദ് "
Monday, May 20, 2013
ഓർമകളുടെ രാത്രിമഴ

അന്ന് നീ നിലാവും
ഞാൻ നിശയും ആയിരുന്നു
പ്രണയ സ്വപ്നങ്ങളിൽ
നീ വസന്തവും
ഞാൻ കാറ്റും ആയിരുന്നു
തമ്മിൽ കാണുന്ന നേരങ്ങളിൽ
നീ തേൻ കിനിയുന്ന പൂവും
ഞാൻ കാർവണ്ടും ആയിരുന്നു
എന്റെ സ്വപ്നങ്ങളിൽ
ഞാൻ സൂര്യ രശ്മിയും
നീ പുലർ മഞ്ഞു തുള്ളിയും ആയിരുന്നു
ഒടുവിലെന്നോ നീ വെളുത്ത പകലും
ഞാൻ ഇരുണ്ട രാത്രിയും ആയി
പ്രാണനിൽ ഒഴുകിയ
നീയെന്ന കനിവിന്റെ നദി
ഒഴുകി ഇല്ലാതായിരിക്കുന്നു
ഇന്നും നീ പെയ്തോഴിയാരുണ്ട്
നിർനിദ്രമായ എന്റെ രാവുകളിൽ
ഓർമകളുടെ രാത്രി മഴയായ്
Thursday, May 16, 2013
മരണത്തിൻ വാതിലിൽ
അരികത്തു നീ വരും നേരം
വരെ
നിന്നെ മാത്രം ഞാൻ ഓർത്തിരിക്കും
പ്രിയാ
മരണത്തിൻ കാലൊച്ച കേൾക്കും
വരെ
വെറുതെ വെറുതെ എന്തിനു
നീ
എൻ രാവുകളെ നിർനിദ്രമാക്കി
വെറുതെ വെറുതെ എന്തിനു
നീ
കരളിൽ നോവിന്റെ കനൽ നിറച്ചു
മരണമേ നീ നിന്റെ വാതിൽ
തുറക്കൂ
ശാന്തമായ് ഉറങ്ങട്ടെ ഞാൻ
ഉമിതീയിൽ ഉരുകും ഓർമകളിൽ
നിന്നും ഓടി ഒളിക്കട്ടെ
ഞാൻ
തീജ്വാലകൾ എന്നെ പൊതിയും
നേരത്തും
ശാന്തനായ് ഉറങ്ങട്ടെ ഞാൻ
Monday, May 13, 2013
നിശാഗന്ധി പൂവിന്റെ നൊമ്പരം
പൂനിലാവിൽ മൂടി നില്ക്കും
രാത്രി
കുടമുല്ല പൂമണം കാറ്റിൽ
പരന്നപോൽ
നീയെന്റെ അരികത്തു നിന്നു
ഒന്നും മിണ്ടാതെ ഞാനും
നിന്നു
കൊഴിഞ്ഞു പോവും നിശാഗന്ധി
പൂവിന്റെ
ആരും അറിയാത്തൊരു നൊമ്പരം
ബാക്കി
ഇനി ഒരിക്കൽ കൂടി രാത്രിയുടെ
തോഴിയായ്
മാറാൻ കഴിയില്ലെന്ന നൊമ്പരം
ബാക്കി
തിരിഞ്ഞു നോക്കാതെ നീ
നടന്നകന്നപ്പോൾ
നിശാഗന്ധിയായി പൂവായ്
ഞാൻ
പൂവിനെ ചുംബിച്ചു മറയുന്ന
കാറ്റ്
ഒരു വേള തിരിഞ്ഞു നോക്കിയെങ്കിൽ
പൂവിന്റെ നൊമ്പരം കാണാമായിരുന്നു
നടന്നകലും ഓമനേ ഒരുവേള
എവിടേക്ക് നോക്കു എൻ നൊമ്പരം നീ അറിയൂ
Thursday, May 9, 2013
ഒരു നഷ്ട സ്വപ്നം
ഈ കാത്തിരിപ്പിവിടെ തീർക്കട്ടെ
ഞാൻ
അറിയാം എനിക്ക് നിൻ മനസിലെന്താണെന്നു
വെറുതെ വെറുതെ ഉരുകേണ്ട
നീ
ഇരുട്ടു നിറഞ്ഞ വഴികളിൽ
എവിടെയോ
ഞാൻ കണ്ട സാന്ത്വന വിളക്കാണ്
നീ
വീണ്ടും എന്നെ ഇരുട്ടിനു
കൊടുത്തിട്ട്
ദൂരേക്ക് മായുവാൻ ശ്രമിക്കുന്നു
നീ
ഒന്നും ഒന്നും പറയില്ല
ഞാൻ
നിൻ ഇഷ്ടം അതാണെങ്കിൽ
പിന്നെ
നിനക്ക് സന്തോഷം കിട്ടുമെങ്കിൽ
ഈ ഇരുട്ടിനെയും എനിക്ക്
ഇഷ്ടമാവും
Subscribe to:
Posts (Atom)