Monday, July 8, 2013
നീ ഒരു മഴയായ്

ഒരു മഴയായ് പെയ്തൊഴിയാൻ
തരുമോ ഒരു നിമിഷം വീണ്ടും
ആ മടിയിൽ തല ചായ്ച്ചുറങ്ങാൻ
ഒരു മണ്ചി്രാതിലെ തിരിനാളമായ്
ആത്മാവിൽ നീ എരിയുന്നുവോ
പറയാത്ത നൊമ്പരം ശ്രുതി ചേർത്ത് ഞാൻ
ഈ രാത്രി നിന്നെ ഓർത്തു പാടുമ്പോഴും
നിറമിഴി പൂക്കളോടെ ഓമനേ അന്ന് നീ
ചാരത്തുനിന്ന് മറഞ്ഞു പോയി
അകലുവാന് മാത്രമാണെങ്കില് നീ
എന്തിനെന് ഹൃദയതുടിപ്പിന്റെ താളമായി
മറക്കാന് പറയുവനയിരുന്നെങ്കില് നീ എന്തിനു
വെറുതെയെന് ഉറങ്ങുന്ന മനസിനെ വിളിച്ചുണര്ത്തി
കാക്ക

കാക്ക ഒന്നും പറയാതെ അതിനെ
അടവച്ച് വിരിയിക്കുന്നു
ഊട്ടി വളർത്തുന്നു
ഒടുവിൽ പറക്കാൻ പ്രായമാകുമ്പോൾ
കുയിൽ കാക്ക കൂട്ടിൽ നിന്നും പറന്നകലുന്നു
ഒരു വാക്ക് പോലും മിണ്ടാതെ
എന്നിട്ടും എല്ലാവരും കുയിലിനെ
സ്നേഹിക്കുന്നു ,
അതിന്റെ പാട്ടിനെ പുകഴ്ത്തുന്നു
പാവം കാക്ക,
അതിന്റെ സ്നേഹം ആരും അറിയുന്നില്ല
അത് പിന്നെയും ബലിചോറ്
തിന്നാൻ വരുന്ന നികൃഷ്ട ജീവി മാത്രം
Sunday, July 7, 2013
ഞാൻ എന്നിലേക്ക് നോക്കുമ്പോൾ
ഹൃദയഭാരതോടെ ഞാൻ മടങ്ങി
അകലെയൊരു വെട്ടിയ കാഞ്ഞരകുറ്റിയിൽ
ബലിക്കാക്ക എന്നെ നോക്കി
,
എന്റെ ഹൃദയത്തിൽ ഒരു ചോദ്യം
ഇനി ബാക്കി
ഇനിയേതു ഗംഗയില് മുങ്ങണം
ഞാൻ
എന്റെ പാപഭാരത്തിന്റെ
കറ കളയാൻ
ഇനിയെന്ത് മന്ത്രം ചൊല്ലണം
ഞാൻ
എന്റെ ആത്മാവിനു ആത്മ
ശാന്തി നല്കാൻ
മരമായ് പടന്നു വള്ളർന്ന
മുത്തച്ഛൻ
എന്നെ തണലായ് തഴുകി ഉറക്കിയ
മുത്തച്ഛൻ
ഊഞ്ഞാലു കെട്ടിയും മാമ്പഴം
തന്നും
എന്റെ ബാല്യത്തിലാകെ നിറഞ്ഞു
നിന്നൊൻ
അതിൻ തായ് വേരിൽ മഴു വച്ച
അപരാധി ഞാൻ
കുളിരായ് എന്നെ തഴുകിയ
മുത്തശ്ശി
പുഴയായ് ഒഴുകുന്ന സ്നേഹ
പ്രവാഹം
കളിച്ചും കുളിച്ചും വളർന്ന
സ്നേഹത്തെ
മണലൂറ്റിയൂറ്റി കൊന്നവൻ ഞാൻ
വാക്കുകളായ് എന്നെ വളർത്തിയ
അമ്മ
കവിതയായ് കഥയായ് ഞാൻ അറിഞ്ഞ ഭാഷ
അക്ഷര മലരുകളെ വാക്കിന്റെ
പൂക്കളായ്
വിരിയിച്ച സത്യം എൻ അമ്മ
എന്റെ ഭാഷ
അതിനെയും വിറ്റു തിന്നവൻ
ഞാൻ
അതിനെ അറിയില്ലെന്ന് പറഞ്ഞവാൻ
ഞാൻ
പൈതൃകമായ് എന്നിൽ നിറഞ്ഞ
അച്ഛൻ
എന്റെ സംസ്കരമായ് ഞാൻ
അറിഞ്ഞ അച്ഛൻ
ലോകമാകെ സുഖം ഭവിക്കട്ടെ
എന്നെന്നെ
പഠിപിച്ച ആ നല്ല സത്യത്തെയും
മെല്ലെ മെല്ലെ മറക്കുന്നു
ഞാൻ
തെറ്റെന്നറിഞ്ഞിട്ടും
ചെയ്യുന്നു ഞാൻ
അനാഥൻ ആവുന്നു ഞാൻ എന്റെ
കർമ ബന്ധങ്ങൾ മുറിഞ്ഞു
ഒറ്റയവുന്നു ഞാൻ
അമ്മേ പ്രകൃതീ ഇനിയും
ഈ മണ്ണിൽ പിറക്കുമെങ്കിൽ
നീ തരണം ഒരു ജന്മം നരനായല്ല,നരിയായല്ല
നിൻ മടിത്തട്ടിൽ ഉറങ്ങാൻ
നിന്റെ ഹൃദയത്തിൽ ചേരാൻ
നായയായ് എങ്കിലും ഒരു
ജന്മം
Subscribe to:
Posts (Atom)