Tuesday, February 12, 2013

ഒരു കാലത്തിന്റെ ഓര്‍മക്കായ്‌


നിദ്രയെന്നെ മറന്ന രാവൊന്നില്‌ ദേവി നിന്നെ ഞാന്‍ കണ്ടു 
നാം നെയ്ത സ്വപ്നങ്ങളും പിന്നെ നിന്‍ കണ്ണീരും കണ്ടു 
മനസിന്റെ മാനത്ത് മഴ മേഘമായ് ഓര്‍മകള്‍ ഓടിയണഞ്ഞു 
അറിയാതെ ഞാനും നിന്റെ ഓര്‍മയുടെ കൂടെ നടന്നു 
പ്രണയ സ്വപ്നങ്ങളില്‍ നമ്മള്‍ രണ്ടു ചിത്രശലഭങ്ങള്‍ അല്ലോ 
ഒരുമിച്ചു പൂക്കളില്‍ നിന്നും തേന്‍ നുണയുകയായിരുന്നല്ലോ 
താഴ്വാരമാകെ ചുറ്റി പറന്നു ചിറകുകള്‍ തളരുന്ന നേരം 
പൂമരകൊമ്പിലെ ചില്ലയില്‍ മെയ് ചേര്‍ത്ത് നീയും ഞാനും മയങ്ങും 
ആകാശഗംഗയില്‍ നമ്മള്‍ രണ്ടു പ്രേമനക്ഷത്രങ്ങള്‍ ആവും 
പതിയെ പതിയെ നാം ഒരു പുതിയ വാല്‍നക്ഷത്രമാവും 
ആകാശഗംഗയെ ചുറ്റി നമ്മള്‍ ഒരുപാട് കാലം കറങ്ങും 
ഒടുവില്‍ ഒരുനാളില്‍ നമ്മള്‍ തമോഗര്‍ത്തത്തിലേക്ക്  മറയും 
പ്രണയത്തെ സ്നേഹിക്കും ലോകം എന്നും നമ്മെ കുറിച്ചോര്‍ക്കും 
പ്രണയിച്ച കാലത്ത് നമ്മള്‍ രണ്ടു തീവണ്ടികള്‍ ആയിരുന്നു 
ഒന്ന് തൊടാന്‍ പോലുമാവാതെ ജീവിച്ച ദുഖങ്ങള്‍ ആയിരുന്നു 
മംഗല്യം മോഹിച്ച കാലത്ത് നാം അഗ്നി പര്‍വതങ്ങള്‍ ആയിരുന്നു
പൊട്ടിത്തെറിച്ചു ഒന്ന്  ചേരാന്‍ മോഹിച്ച ദാഹങ്ങള്‍ ആയിരുന്നു 
നമ്മുടെ ആയുസ്സില്‍ വര്‍ഷങ്ങള്‍ ചേര്‍ത്ത് കാലം പിന്നെയും  ഓടിടുന്നു 
ഒഴുകി പരക്കാന്‍  മോഹിച്ച പ്രണയം കരളില്‍ കടലായി മാറിടുന്നു 
എന്ന് ഇവിടെ നമുക്ക് നാം തന്നെ സ്വന്തം ചിതകള്‍ ഒരുക്കുന്നു  
ഒടുവില്‍ ഒരുനാളില്‍ നമ്മള്‍ പരസ്പരം തീ നല്‍കി ഇല്ലാതെയാവും 
പിന്നെയീ ഭൂമിയില്‍ നമ്മള്‍ വെറും വ്യര്‍ത്ഥ സ്വപ്‌നങ്ങള്‍ മാത്രം 
സൂര്യനു നല്‍കുവാന്‍ ചുംബനം സൂക്ഷിച്ച സൂര്യകന്തിയെ പോലെ
ഈ ഭൂമിയില്‍ നമ്മള്‍ ഇനിയും പിറക്കുകയെങ്കില്‍
ശിവപാര്‍വതിയെ പോലെ ഒന്നായ്  പിറക്കാം
നളദമയന്തിയെ പോലെ അനുരാഗലോലരാവം




No comments:

Post a Comment