Tuesday, April 9, 2013

പൂത്തുമ്പിയും കാറ്റും


ഓണ പൂത്തുമ്പി തേടുവതാരെ പകലിന്റെ തിരി താഴും നേരം
ചന്ദ്രക്കല മാനത്തു തെളിയുന്ന നേരം ഈ സന്ധ്യ മയങ്ങുന്ന നേരം
അകലത്തു മെല്ലെ പാടുന്നതാരോ കിന്നാരം ചൊല്ലുന്ന കാറ്റോ
കവിളത്ത് മെല്ലെ തഴുകുന്ന കാറ്റേ തേടി നടന്നത് നിന്നെ

ഇന്നലെ സന്ധ്യക്ക് ആരും കാണാതെൻ കവിളിൽ
മുത്തം തന്നു മറഞ്ഞ നിന്നെ തേടി നടപ്പൂ ഞാൻ
എന്തിനു വെറുതെ എന്നെ തേടി അലഞ്ഞിടുന്നു തുമ്പി
അഴിഞ്ഞ നിന്നുടെ കരിമുടി തഴുകി അടുത്തിരിപ്പുണ്ടിവിടെ

കാടും മേടും കടന്നു പോവും കള്ളനാമെൻ കാറ്റേ
അകന്നു പോയാൽ എന്നെ പറ്റി മറന്നിടുമോ നീ
അകന്നു പൂവാനാവില്ലിനി മരിച്ചു പോയാൽ പോലും 
എന്തിനു വെറുതെ മിഴി നിറയുന്നു എന്നോമൽ പൂത്തുമ്പി

No comments:

Post a Comment