Thursday, August 2, 2012

രാഷ്ട്രീയകാരന്‍


ഞാന്‍ ഒരു രാഷ്ട്രീയകാരന്‍ ആയിരുന്നു
ജീവനേക്കാള്‍ ആശയത്തെ സ്നേഹിച്ചയാല്‍
കൊടിയുടെ നിറം നോക്കി സത്യത്തിനെ
മാറ്റി എഴുതാന്‍ എനിക്ക് മടി ഇല്ലായിരുന്നു
എന്റെ ആശയത്തെ എതിര്‍ത്തവര്‍
എന്നും എനിക്ക് ശത്രുക്കള്‍ ആയിരുന്നു
ആശയത്തെ എതിര്‍ക്കുന്നവനെ
ആശയം കൊണ്ടുതന്നെ നേരിടുമായിരുന്നു
അല്ലെങ്കില്‍ ആയുധം കൊണ്ട്
എന്റെ കൈകളില്‍ ചോരപുരണ്ടിട്ടുണ്ട്
ഞാന്‍ എനിക്ക് വേണ്ടി കൊന്നിട്ടില്ല
എല്ലാം എന്റെ ആശയത്തിനു വേണ്ടി
ഒരു രാത്രി ഞാന്‍ എന്റെ സ്വപ്നത്തില്‍
ചോരമണക്കുന്ന താഴ്വരങ്ങളിലൂടെ
ആയുധങ്ങള്‍ ഇല്ലാതെ ഏകനായ് നടന്നു
എന്റെ കാതുകളില്‍ മരണത്തിന്റെ
നിശബ്ധത മാത്രം കണ്ണുകളില്‍
മോഹഭംഗങ്ങളുടെ കൂരിട്ടു മാത്രം
കാലുകള്‍ തളര്‍ന്നു ഞാന്‍ വീണു പോയപ്പോള്‍
ഒരമ്മയുടെ കരച്ചില്‍ കേട്ടു
മകനെ കാണാതെ കരയുന്ന
അമ്മയുടെ വിലാപം
ഒരു കുഞ്ഞിന്റെ തേങ്ങല്‍ കേട്ടു
അച്ഛനെ നഷ്ടപെട്ട കുഞ്ഞിന്റെ തേങ്ങല്‍
ഒരു പെണ്ണ് അവളുടെ താലിച്ചരട്
എനിക്ക് പൊട്ടിച്ചു തന്നു
ആ കണ്ണുകള്‍ കത്തുകയായിരുന്നു
ഞെട്ടി ഉണരന്നു പോയ ഞാന്‍
പിന്നെ ഉറങ്ങിയിട്ടെയില്ല
അപ്പോള്‍ പുറത്തു അടക്കി പിടിച്ചു
ആരോ സംസാരിക്കുന്നു
"ഇന്ന് വിടരുത് പിന്നെ അവനെ കിട്ടില്ല "

No comments:

Post a Comment