Monday, August 6, 2012

കടല്‍ തീരത്തെ സന്ധ്യ


സാഗര തീരത്ത് മണല്‍  തിട്ടയില്‍
ദിവാകരനെ നോക്കി ഞാനിരിന്നു
കടലിലേക്കലിയുന്നതും നോക്കി ഞാനിരുന്നു
കമിതക്കാളുണ്ട് സുഹൃത്തുക്കളുണ്ട് പിന്നെ
കരയുന്നവരും ഉണ്ട്  കടപ്പുറത്ത്
ഭൂമിക്കു ചന്ദ്രനെ കാവലും നിര്‍ത്തി
സൂര്യന്‍ മറയുന്നതിനു സാക്ഷിയാവാന്‍
ഒരുപാട് പേരുണ്ട്  കടപ്പുറത്ത്
മിഴികളില്‍ അഴലിന്റെ നീര്‍മണി മുത്തുമായ്
ഭൂമിക്കു കൂട്ടായി ഞാനിരിക്കെ
നീട്ടിയ കൈയ്യുമായ് എന്റെ മുന്നിലൂടൊരു
തെരുവിന്റെ പുത്രന്‍ കടന്നുപോയി
കരയുവാന്‍ പോലും കഴിയാത്ത ബാല്യം
അന്നത്തെ അന്നം തിരക്കുവാനായ്‌
അല്‍പ ദൂരം അകലെ മധു നുകരുന്നൊരു 
വേദിയിലേക്ക് കടന്നു ചെന്നു
തെറി പറഞ്ഞോടിക്കുവാന്‍ നോക്കി അവര്‍
പിന്നെ കൈകള്‍ ഉയര്‍ത്തി നോക്കി
പാവം വിശപ്പാല്‍  കരയുന്നതല്ലാതെ
ഓടുവാന്‍ കഴിയാതെ നിന്ന നേരം
കൂട്ടത്തിലൊരു നഗര പുത്രന്‍ അവന്റെ
ഒഴിഞ്ഞ മധുപാത്രം ബാലന്റെ തലയിലുടച്ചു
ചോര ചീറ്റി താഴെ വീണ ബാലനെ നോക്കാതെ
അവര്‍ ഇരുട്ടിന്റെ മറവിലെക്കോടി മാഞ്ഞു
കണ്ടു നിന്ന എന്‍ കണ്ണുകള്‍ ആര്‍ദ്രമായ്‌
കടല്‍ തിരകള്‍ ബാലനെ മെല്ലെ
പുണര്‍ന്നു ഒരു അമ്മയെ പോലെ
കടല്‍ക്കാറ്റിന്റെ ഇരമ്പലുകളില്‍
അവന്റെ കരച്ചില്‍ മെല്ലെ അലിഞ്ഞു പോയ്‌

No comments:

Post a Comment