ആശയങ്ങളെ മുറുകെ പിടിച്ചവർ
ആശകളെല്ലാം മറന്നവർ നിങ്ങൾ
സ്വന്തമായ് ഒന്നും ഇല്ലാത്തവർ
ജനമനസ്സിൽ ജീവിക്കുന്നവർ

രക്തസാക്ഷികൾ എന്ന് വിളിക്കുന്നു നിങ്ങളെ
ഉറവ വറ്റാത്ത ആവേശമായ്
പടനിങ്ങളിൽ പടരുന്നവർ
ചോര ചിന്തിയ പോരാട്ട വീഥിയിൽ
മുറിവേറ്റു വീണു പിടയുന്ന നേരത്തും
തളർന്നു പോവാതെ പറഞ്ഞിങ്ങനെ
കൊന്നു തള്ളാം നിനക്കെന്നെ എങ്കിലും
അറിയൂ വിജയമില്ല നിനക്കെന്റെ മേലെ
അന്ധകാരം പടരും യുവത്വത്തിൻ
കണ്ണിൽ വെളിച്ചമായ് പടരുക
മരവിച്ചു പോയ കാലത്തിൻ നാവിൽ
പ്രതികരണത്തിന്റെ വാക്കായ് മാറുക
ബോധം മറയും അധിനിവേശത്തിൻ ഇരുട്ടിൽ
ആത്മ ബോധത്തിൻ രക്ത താരമാവുക
No comments:
Post a Comment