Tuesday, March 5, 2013

വീണ്ടും ഓര്‍മയില്‍ മഴ പെയ്യുന്നു


പകല് വാടി വീഴുന്ന സന്ധ്യയില്‍
പുക പരക്കുന്ന നഗര വീഥിയില്‍
ലക്‌ഷ്യം ഇല്ലാത്ത മനസുമായ് ഞാന്‍
കെട്ടു പൊട്ടിയ പട്ടമായ് പാറവേ
എവിടെ നിന്നോ വന്നു പൂമ്പാറ്റ പോല്‍
നിറം മങ്ങും ജീവിത സന്ധ്യയില്‍
നഷ്ട മോഹം എരിച്ച എന്‍ മനസില്‍ നിന്‍
ഓര്‍മയുടെ നദി വന്നു ഒഴുകുന്നു
കനവു വിടര്‍ന്ന മനോവാടിയില്‍
കവിത മെല്ലെ വീണ്ടും വിടരുന്നു
ഓര്‍മയെന്നെ വിളിക്കുന്നു വീണ്ടും
കാലചക്രം തിരിയുന്നു പിന്നോട്ട്
പ്രണയം എന്നും മധുരനൊമ്പര ഗീതം
പാടുമ്പോള് ശ്രുതി മാറും മോഹന ഗീതം
പാടി തീര്ക്കുവാന് ആവാത്ത രാഗം 
അറിയും തോറും അകലുന്ന നൊമ്പരം
മഞ്ഞുപെയ്യും അമാവാസി രാത്രിയില്‍
ആര്ദ്രരായ് നാം ചന്ദരനെ കണ്ടതും
വെയിലില്‍ മുങ്ങും മീനമാസത്തില്‍
തൊടിയിലെ ചെടിയില്‍ വസന്തം വിടര്‍ന്നതും
ഇന്നും ഓര്‍ക്കുന്നുവോ സഖീ നീ
മെല്ലെ നനയുന്ന കണ്ണും മനസ്സുമായ്
പകരമാവില്ല മറ്റൊന്നെനിക്ക് നിന്‍
നഷ്ട ബോധത്തിന്‍ മുകളില്‍ വെക്കുവാന്‍
പത്തു മാറ്റി ജീവിതം രണ്ടായ് നീ
നിനക്ക് മുന്‍പും നിനക്ക് ശേഷവും
കതിര് നിറയുന്ന പാടത്തിനരികിലെ
പൂത്തുലഞ്ഞ വാകമരകീഴില്‍
പൊടി പരക്കുന്ന നാട്ടു വഴിയിലെ
കഥപറയുന്ന ആല്‍മര തണലിലും
കണ്ടിരുന്നു നാം എന്നും ശാരികേ
രണ്ടു മിഴിയിലും വിസ്മയത്തോടെ
ഇന്ന് വീണ്ടും കണ്ടു മുട്ടുന്നു നാം
നരക തുല്യമാം ഈ നഗര വീഥിയില്‍
പണ്ട് ഞാന്‍ കണ്ട വര്‍ണങ്ങള്‍ ഒന്നും
ഇന്ന് കണ്ടില്ല നിന്റെ മിഴികളില്‍
പണ്ട് ക്ന്ജന്‍ കണ്ട നാണത്തെയും
ഇന്ന് കണ്ടില്ല നിന്‍ കവിളിണയില്‍
അപരിചിതരെ പോല്‍ നടന്നകന്നു നാം
തമ്മില്‍ നമ്മള്‍ പരിചിതരെങ്കിലും
കണ്ണ് തമ്മില്‍ ഉടക്കിയ നേരത്ത്
ഹൃദയ സ്പന്ദന വേഗത കൂടുന്നു
ഏറെ ദൂരം പോവുന്നതിന്‍ മുന്‍പ്
എന്നെ മെല്ലെ തിരിഞ്ഞു നോക്കി നീ
പറയാതെ നീ വച്ച വാക്കുകള്‍ ഒക്കെയും
ഒറ്റ നോട്ടം പറഞ്ഞു പറയുന്നു എന്നോട്
ഇനി ഒരിക്കലും കാണില്ല എങ്കിലും
ഇത് മതി എനിക്കെന്നു ഓര്‍ക്കാന്‍
മരണം എന്നെ തലോടുന്ന നാള്‍ വരെ
നിന്റെ നഷ്ട ഗാനം പാടുവാന്‍

No comments:

Post a Comment