Wednesday, June 21, 2017

ഒരു പിണക്കവും അതിന്റെ ചിലവും

മൊബൈൽ നിർത്താതെ കരയുന്നു
"ആരാണാവോ ഈ നേരത്തു ഒരു കുന്നോളം പണി ഇനിയും ബാക്കി ഉണ്ട്  ഏതു കൂടി തീർത്തിട്ട് വേണം വീട്ടി പോവാൻ " പിറുപിറുത്തു കൊണ്ട് ഞാൻ മൊബൈലിലേക്ക് നോക്കി
"നിമ്മി Calling" ഭാര്യ ആണ്  ഇവൾ എന്താ എപ്പോ വിളിക്കുന്നെ
"ഹലോ"
"ഹലോ എപ്പോഴാ വരിക ഞാൻ റെഡി ആയി വെയിറ്റ് ചെയ്യുകയാ "
ആ ഡയലോഗ്  കേട്ടപ്പോൾ എന്റെ തലച്ചോറിൽ ഒരു കൊള്ളിമീൻ പാഞ്ഞു മിനിഞ്ഞാന്ന് ഞാൻ വാക്കു കൊടുത്തതാണ് ഇന്ന് സിനിമ കാണാൻ പോവാം എന്ന്  അപ്പോഴത്തെ വഴക്കവസാനിപ്പിക്കാൻ  പറഞ്ഞതാണെങ്കിലും അവൾ അത് സീരിയസ് ആയി എടുത്തിരിക്കുന്നു എന്ന് പുതിയ പിണക്കത്തിന് വഴി ആയല്ലോ ദൈവമേ
"ഹലോ കേൾക്കുന്നില്ലേ  ഏട്ടാ " ആ ചോദ്യം എന്നെ ചിന്തകളിൽ നിന്നും ഉണർത്തി
"അത് പിന്നെ നിമ്മി ഞാൻ ഇവിടെ ഓഫീസിൽ ആണ് വർക്ക് തീർന്നില്ല മാനേജർ എന്നെ വിടുന്നില്ല " പാവം മാനേജരെ പഴിചാരി ഞാൻ തടിതപ്പാൻ ശ്രമിച്ചു
"അപ്പൊ ഇന്ന് പോവാൻ പറ്റില്ലേ ? " ആ ചോദ്യത്തിന് ഒരു കടുപ്പം ഇല്ലേ ? എനിക്ക് സംശയം
"അത് പിന്നെ നിമ്മി നമുക് ശനിയാഴ്ച പോവാം " ഞാൻ ഒരുവിധം പറഞ്ഞൊപ്പിച്ചു
ഉത്തരം ഒന്നും ഇല്ലാതെ ഫോൺ കട്ടായി അപ്പോഴേ ഞാൻ തീരുമാനിച്ചു മൂന്നാം ലോക മഹായുദ്ധം പൊട്ടിപുറപ്പെട്ടിരിക്കുന്നു പണിയൊക്കെ വേഗം തീർത്തു ഓഫീസിൽ നിന്ന് ഇറങ്ങുമ്പോൾ മുഴുവൻ മനസ്സിൽ അവളെ എങ്ങനെ സമദനിപ്പിക്കും എന്ന ചിന്ത ആയിരുന്നു
വണ്ടി വീടിന്റെ ഗേറ്ററിന്റെഅടുത്തു എത്തിയപ്പോഴേ ഞാൻ കണ്ടു ഉമ്മറത്ത് വീർത്ത മുഖവുമായി ഇരിക്കുന്ന ഭാര്യയെ
"പൂമുഖ വാതിൽക്കൽ സ്നേഹം വിടർത്തുന്ന പൂന്തിങ്കൾ ആകുന്നു ഭാര്യ" എന്ന് എഴുതിയ മഹാൻ അവിവിവാഹിതൻ ആയിരുന്നോ ആവോ ?
ഞാൻ ഉമ്മറത്ത് കയറി അവൾ സാദാരണ എന്റെ ബാഗ് വാങ്ങാറുള്ളതാണ് ഇന്നു വാങ്ങിയില്ല പകരം ഒരു നോട്ടവും പിന്നെ ചവിട്ടി കുലുക്കി അകത്തേക്ക്  ഒരു പോക്കും സംഭവം സീരിയസ് ആയിരിക്കുന്നു ഇന്നു ജാൻ ദുഖത്തോടെ മനസ്സിലാക്കി
ബാഗും ഷൂസും ഒക്കെ മാറ്റി ഒരു ലുങ്കി ഉടുത്തു ഞാൻ മെല്ലെ സെന്റര്  ഹാളിലെ സോഫയിൽ നിലയുറപ്പിച്ചു അടുക്കളയിൽ പാത്രങ്ങളുടെ കലപില  എന്നോടുള്ള ദേഷ്യം പാത്രങ്ങളോടാണ് തീർക്കുന്നത് ഗ്ലാസ് പാത്രങ്ങൾ ഒന്നും പൊട്ടാതിരുന്നാൽ മതി  ഞാൻ മെല്ലെ അടുക്കളയിലേക്കു ചെന്നു എന്റെ നിമ്മി അടുക്കളയിൽ പാത്രങ്ങൾ കൊണ്ട് പൂക്കളം തീർത്തിരിക്കുന്നു
ഞാൻ മെല്ലെ പിന്നിൽ ചെന്നു പച്ചക്കറി മുറിക്കുകയായിരുന്ന അവളെ പിന്നിലൂടെ ഒന്ന് വട്ടം ചേർത്ത് പിടിച്ചു വയറിനു കൈമുട്ട് കൊണ്ട് ഒരിടിയാണ് മറുപടി പിന്നെ ഒരു നീണ്ട ഡയലോഗ്   " നിങ്ങള്ക്ക് മാത്രം വലിയ തിരക്ക് ബാക്കിയുള്ളവർ ഒക്കെ നേരത്തെ വീട്ടിൽ വരുന്നു  നിങ്ങൾ മാത്രം എന്നും ഇങ്ങനെ"
ഒരു കരച്ചിലിന്റെ വക്കോളം എത്തി നിൽക്കുകയാണ് അവൾ ഇനി എന്ത് പറഞ്ഞാലും ഒരു കരച്ചിൽ ഉറപ്പാണ്
"സാരമില്ല നീ ഇന്ന് ക്ഷമിക്കു ഞാൻ നാളെ മുതൽ നേരത്തെ വരാം പോരെ" അവളുടെ സങ്കടം തീർക്കാൻ ഞാൻ ഒരു കള്ളം പറഞ്ഞു എനിക്ക് നന്നായി അറിയാം നാളെയും നേരത്തെ വരാൻ ആവില്ലെന്ന്
"ഞാൻ അമ്മുവിനോടും അഞ്ജുവിനോടും ഒക്കെ പറഞ്ഞു ഇന്ന് പുറത്തു പോവുകയാണ് എന്നു ഒരു സിനിമ പിന്നെ ഡിന്നർ  ഞാൻ അവരോടു എന്ത് പറയും ?" അപ്പോഴാണ് എന്റെ പ്രിയതമയുടെ ദേശത്തിന്റെ പിന്നിലെ യഥാർത്ഥ കാരണം മനസ്സിലായത് സിനിമ അല്ല അവരോടു പറഞ്ഞ വാക്കു ആണ് പ്രശനം
"സാരി നീ കരയല്ലേ നമുക് നാളെ വൈകുന്നേരം പോവാം "
"വേണ്ട നാളെയും നിങ്ങൾ ലേറ്റ് ആവും " പൊട്ടി പെണ്ണാങ്കിലും കാര്യങ്ങൾ മനസ്സിലാക്കി തുടങ്ങിയിരിക്കുന്നു ഇനി രക്ഷ ഇല്ല
"ശരി നാളെ രാവിലെ പോവാം നാളെ ഞാൻ ലീവ് ആണ് മതിയോ?"
"ഹ്മ്മ് " ഒരു മൂളൽ മാത്രം മറുപടി  അവളെ കെട്ടിപിടിച്ചു സമാധാനിപ്പിക്കുമ്പോഴും എന്റെ ചിന്ത നാളത്തെ ലീവിനെ പറ്റി ആയിരുന്നു ഞാൻ എന്ത് പറയും? ഒരു വീക്ക് ലീവ് കഴിഞ്ഞു ജോയിൻ ചെയ്തിട്ട് ഒരു മാസം ആയില്ല അപ്പോഴേക്കും വീണ്ടും ലീവ്  നാളത്തെ കാര്യം നാളെ എല്ലാം സാരി ആവും എന്ന ശുഭാപ്തി വിശ്വാസത്തോടെ ഞാൻ അടുക്കളയിൽ അവളെ കറി വെക്കാൻ ഹെല്പ് ചെയ്തു
പിറ്റേന്ന് രാവിലെ ഞാൻ ഉണരുമ്പോഴേ നിമ്മി ഭയങ്കര ഒരുക്കം ആണ് പുറത്തു പോവാൻ
"വേഗം കുളിച്ചു റെഡി ആവൂ നമുക് പോവണ്ടേ ?" അതുപറയുമ്പോൾ അവളുടെ മുഖത്ത്  ഒരു 1000  വാട്ട്സ്  ലൈറ്റിന്റെ പ്രകാശം
ഒടുവിൽ അന്ന് മുഴുവൻ പുറത്തു കറങ്ങി അവളുടെ ആഗ്രഹം പോലെ ഒരു സിനിമ പിന്നെ കുറച്ചു ടൈം പാർക്കിലെ ബെഞ്ചിൽ പ്രേമസല്ലാപം ഒരു ലഞ്ച്  പിന്നെ കുറച്ചു ഷോപ്പിംഗ്  കുറച്ചു എന്നു പറഞ്ഞാൽ ഒരു സാരി പിന്നെ എനിക്ക് ഒരു ഷർട്ട്  ടോട്ടൽ ബില് വന്നപ്പോൾ രാവിലത്തെ 1000 വാട്ട്സിന്റെ കരണ്ടു അടിച്ചത് എനിക്കാണ്.  ഒരു സിനിമ പിന്നെ ഡിന്നർ അതിൽ തീർക്കേണ്ട കാര്യം എപ്പോൾ തന്നെ അതിന്റെ മൂന്ന് ഇരട്ടി ആയി
"പിന്നെ പോവുമ്പോ ഫുഡ് പാർസൽ വാങ്ങിക്കാം എനിക് വയ്യ ഇന്നിനി കുക്ക് ചെയ്യാൻ " അപ്പൊ അതും ഹാപ്പി
വീട്ടിൽ ചെന്നു കയറിയപ്പോ തന്നെ അവൾ എനിക്ക് ഒരു ചായ തന്നു പിന്നെ സോഫയിൽ അവളുടെ മടിയിൽ തലവച്ചു കിടക്കുമ്പോ ഞാൻ ആലോചിക്കുകയായിരുന്നു "എന്തൊക്കെ പറഞ്ഞാലും ഈ പൊട്ടി പെണ്ണിനെ എനിക്കിഷ്ട്ടം ആണ് "

No comments:

Post a Comment