Wednesday, June 21, 2017

അവൾ ആരായിരുന്നു

കല്യാണ വീടിന്റെ ആരവങ്ങൾ എല്ലാം  അടങ്ങിയിരിക്കുന്നു എന്തോ വീട്  ശൂന്യമായതു പോലെ ഇന്നലെ വരെ ഇവിടെ പാറിനടന്ന എന്റെ പൊന്നു എന്ന്  ഇവിടെയില്ല ഏതാനും മണിക്കൂറുകൾക്കു മുൻപ് സുമംഗലിയായ്  ഈ പാടി ഇറങ്ങിയിരിക്കുന്നു വണ്ടിയിൽ കയറും വരെ എന്റെ കൈപിടിച്ച് ഒരേ കരച്ചിൽ ആയിരുന്നു സാരമില്ല അതാണ് ജീവിതം, വര്ഷങ്ങള്ക്കു മുൻപേ ഇതുപോലെ അവളുടെ കണ്ണീരു കണ്ടത് ആദ്യമായ് അവൾ സ്കൂളിൽ  പോയ ദിവസം ആണ്  സ്കൂളിന്റെ ഗേറ്റ് ഞാൻ കടക്കും വരെ കരഞ്ഞു കൊണ്ട് എന്നെ തന്നെ നോക്കിയിരുന്ന എന്റെ പൊന്നു മോളെ നിന്റെ കണ്ണുനീർ വേദന തന്നെ ആണ് പക്ഷെ ഇത് അനിവാര്യം അല്ലെ? മറ്റൊരിക്കലും നിന്റെ കണ്ണുകൾ നിറഞ്ഞിട്ടില്ല അച്ഛൻ ഒരിക്കലും അതിനു സമ്മതിച്ചിട്ടും ഇല്ല അതല്ലേ നിനക്കിഷ്ടപെട്ട ആളെ തന്നെ വിവാഹം കഴിക്കാൻ അച്ഛൻ  സമ്മതിച്ചത്. ഇതൊക്കെ ഞാൻ ആത്മഗതം പറയുകയാണ് എന്നെ സ്വയം സമാധാനിപ്പിക്കാൻ

"എന്തെ കണ്ണ് നിറഞ്ഞിരിക്കുന്നെ ?" ഭാര്യയുടെ ചോദ്യം എന്നെ ചിന്തയുടെ ലോകത്തു നിന്നും ഭൂമിയിലേക്ക് വലിച്ചിട്ടു

"ഒന്നും ഇല്ല കണ്ണൊന്നും നിറഞ്ഞില്ല " കണ്ണ് തുടച്ചു കൊണ്ട് ഞാൻ ഭാര്യയോട് പറഞ്ഞു

"സാരമില്ല അവൾ നേരത്തെ വിളിച്ചില്ല  അവൾ ഹാപ്പി അല്ലെ  അതല്ലേ നമ്മൾ ആഗ്രഹിച്ചതും " എന്റെ രണ്ടു കൈകളും ചേർത്ത് പിടിച്ചു കൊണ്ട് അവൾ  പറഞ്ഞു. അല്ലെങ്കിലും ജീവിതത്തിൽ ഞാൻ ഇങ്ങനെ ആണ് പ്രധാനപെട്ട സന്ദർഭങ്ങളിൽ ഞാൻ തളർന്നു പോവും പക്ഷെ എന്നും എനിക്ക് ശക്തി ആയതു ഇവൾ  തന്നെ ആണ്

"ഞാൻ ഭക്ഷണം എടുത്ത് വെക്കാം നിങ്ങൾ താഴോട്ട് വാ "

"നീ പൊക്കോ ഞാൻ വരം "  ഞാൻ പറഞ്ഞു

ഒത്തിരി ദുഃഖം ഉള്ളിലുണ്ടെങ്കിലും എന്നെ സമാധാനിപ്പിക്കുകയാണ്  അടുക്കളയിലെ ഒരു കോണിലോ അല്ലെങ്കിൽ ബെഡ് റൂമിലെ അലമാരയുടെ അടുത്തോ നിന്ന് കരഞ്ഞു കാണും
ഞാൻ വീണ്ടും ഭൂതകാലത്തിന്റെ ആഴങ്ങളിലേക്ക് ഊളിയിട്ടു
വര്ഷങ്ങള്ക്കു മുൻപേ അവളെ ഞാൻ കാണുമ്പോൾ അവൾ അന്ന് ഞാൻ പഠിപ്പിക്കന്ന കോളേജിലെ അവസാന വർഷ ഡിഗ്രി വിദ്യാർത്ഥി  ആണ്  പിന്നെ അവൾ എന്റെ ഭാര്യ ആയി അതൊരു പ്രണയ വിവാഹം ആയിരുന്നില്ല പക്ഷെ കല്യാണത്തിന് ശേഷം ഞങ്ങൾ പ്രണയിച്ചു രണ്ടു മൂന്ന് വര്ഷം കഴിഞ്ഞിട്ടും കുട്ടികൾ ഒന്നും അകത്തായപ്പോൾ ആളുകൾ അവളെ കുറ്റം പറയാൻ തുടങ്ങി അന്ന്  ആദ്യം ആയാണ് ബെഡ്റൂമിലെ അലമാരയുടെ ഒരു വശത്തിരുന്നു കരയുന്ന അവളെ ഞാൻ കണ്ടത്  പിന്നെ ആ അലമാരയുടെ സൈഡിൽ അവളെ കണ്ടാൽ എനിക്കറിയാമായിരുന്നു അവൾക്കു എന്തോ എന്നോട് പറയാൻ ഉണ്ട്
ഒരു നീണ്ട നിശബ്ദതയുടെ അവസാനം ഞങ്ങൾ ഡോക്ടറുടെ റൂമിൽ കയറി ഡോക്ടർ ഞങ്ങളോട് സംസാരിക്കുമ്പോൾ എന്റെ പ്രോബ്ലം കൊണ്ട് ആണ് കുട്ടികൾ ആവാത്തത് എന്ന് പറയുമ്പോൾ അവൾ എന്റെ കയ്യിൽ മുറുകെ പിടിച്ചിരുന്നു  തലേന്ന് പോയ എനിക്ക് താങ്ങായിരുന്നു അവൾ
ഒരു കുഞ്ഞിനെ ദത്തെടുക്കാം എന്ന തീരുമാനം അവളുടേതായിരുന്നു ഞാൻ അത് ലോകത്തെ അറിയിച്ച ദൂതൻ മാത്രം ആയിരുന്നു
പൊന്നുവിനെ എന്റെ ജീവിതത്തിലേക്ക്  തന്നത് അവൾ ആയിരുന്നു പൊന്നുവിന്റെ അമ്മയായ് എന്റെ നല്ല പാതിയായ് എന്റെ മാതാപിതാക്കൾക്ക്  മക്കളായി നീണ്ട 25 വർഷങ്ങൾ
ഞാൻ കസേരയിൽ നിന്നും എഴുന്നേറ്റു പടികളിറങ്ങി താഴെ എത്തി എനിക്കറിയ്യാം അവൾ അലമാരയുടെ അരികിൽ ഉണ്ട്  ഞാൻ ബെഡ്റൂമിലേക്ക് നടന്നു അതെ അലമാരയുടെ അടുത്തു കസേരയിൽ ഇരിക്കുകയാണ് ആ കണ്ണുകൾ നിറഞ്ഞിരുന്നു എന്നെ കണ്ടപ്പോൾ ഓടി വന്നു എന്നെ കെട്ടിപിടിച്ചിട്ടു പതിയെ പറഞ്ഞു "അവൾ മറ്റന്നാൾ ഇങ്ങോട്ടു വരുന്നുണ്ട് ഇപ്പൊ വിളിച്ചിരുന്നു പിന്നെ എന്തിനാ സങ്കടം " വാക്കുകൾ മുറിഞ്ഞു പോയിരുന്നു എങ്കിലും എനിക്കറിയ്യമായിരുന്നു അവളുടെ ദുഃഖങ്ങളെ
അവളെയും ചേർത്ത് പിടിച്ചു നിൽക്കുമ്പോൾ എന്റെ കണ്ണും നിറഞ്ഞു
അവർ വെറും പെണ്ണല്ല  അവർ ഇല്ലായിരുന്നെങ്കിൽ ഞാൻ എന്താവുമായിരുന്നു? എന്റെ ജീവിതത്തെ വരച്ച എന്റെ ഭാര്യയും എന്റെ നെഞ്ചിൽ കളിച്ചു വളർന്ന എന്റെ പൊന്നുവും 

No comments:

Post a Comment