Friday, March 9, 2018

എന്റെ പാവം പെണ്ണു - കണ്ണാ നിനക്കായ്

"ഏട്ടാ നമ്മുടെ നല്ലതിനല്ലേ പറയുന്നേ  എന്തിനാ ഇപ്പൊ പോയി വലിച്ചേ ? എന്നോട് മിണ്ടണ്ട" ആമി ഞാൻ സിഗരറ്റ് വലിച്ചത് പിടിച്ചു

ഒരു പത്തു മിനിട്ടു മുൻപേ അവളറിയാതെ മുങ്ങിയതാണ് സിഗരറ്റ് വലിക്കാൻ. അവൾ  അടുക്കളയിൽ തിരക്കിട്ട പണികൾക്കിടയിലായിരുന്നു പാല് വാങ്ങാൻ എന്ന് പറഞ്ഞു മുങ്ങിയതാണ് ഞാൻ സിഗരറ്റ് വലിച്ചു പാലും വാങ്ങി വീട്ടിൽ എത്തിയ ഉടനെ അവൾ പിടിച്ചു 

"സോറി ആമി ഇനി വലിക്കില്ല " മുഖത്തു ഒരു അപേക്ഷയുടെ ഭാവം വരുത്തിയിട്ട് ഞാൻ പറഞ്ഞു 

"ഏട്ടൻ ഒന്നും പറയണ്ട ഇന്നലെ സത്യം ചെയ്തതല്ലേ ഇനി വലിക്കില്ലന്നു എന്നോട് ഇത്തിരി സ്നേഹം ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെ ചെയ്യോ ഞാൻ ആകെ ഏട്ടനോട് ഇത് മാത്രം അല്ലെ പറഞ്ഞുള്ളു ഏട്ടൻ ഏട്ടന്റെ ഇഷ്ടത്തിന് നടന്നോ എന്നോട് ഒരു സ്നേഹം ഇല്ലല്ലോ " പെണ്ണ് കത്തിക്കയറുകയാണ് കണ്ണൊക്കെ നിറഞ്ഞു 

"സാരമില്ല പോട്ടെ ഇനി ഞാൻ വലിക്കില്ല നീയാണ് സത്യം" സമാധാനത്തിന്റെ വെള്ളക്കൊടിയുമായ് ഞാൻ അവളുടെ അടുത്തേക്ക് ചെന്ന് അവളുടെ കയ്യിൽ പിടിച്ചു 

" എന്നെ തൊടണ്ട എന്നോട് കൂട്ടിനു വാരികേം വേണ്ട " എന്റെ കൈ തട്ടി മാറ്റി ആമി പറഞ്ഞു 

"ഞാൻ എത്ര സന്തോഷത്തിൽ ആണ് ഇന്ന് നിങ്ങളെ കാത്തിരുന്നത് എന്നറിയാമോ ? എനിക്ക് ഒരു കാര്യം പറയാൻ ഉണ്ടായിരുന്നു " ആമിയുടെ കണ്ണുകൾ വീണ്ടും നിറഞ്ഞൊഴുകി 

" സോറി മോളെ ഒരു തെറ്റ് ഏതു പോലീസുകാരനും പാട്ടും എപ്പോ നീ ഒന്ന് ക്ഷമിക്കു " ഞാൻ അവളുടെ അടുത്ത് സോഫയിൽ ഇരുന്നു . പ്രശനം ഒരു വിധം തീർന്നു എന്ന് തോനുന്നു അവൾ നോർമൽ ആയി 

"അങ്ങോട്ട് മാറി ഇരിക്ക് എനിക്കിതിന്റെ സ്മെൽ ഇഷ്ടമേ അല്ല. പോയി കുളിച്ചിട്ടു വാ ഇല്ലെങ്കിൽ എന്റെ കൂടെ കിടക്കേണ്ട " അവൾ kannukal തുടച്ചിട്ട് പറഞ്ഞു 

"സാരി ഞാൻ കുളിക്കാം നീ പറഞ്ഞില്ലേ എന്തോ പറയാൻ ഉണ്ട് എന്ന് എന്താ അത് പറ " 

" ആദ്യം കുളി എന്നിട്ടു പറയാം " അവൾ എഴുന്നേറ്റു ടവൽ എടുത്തു തന്നു 

" ഈ തണുപ്പത് കുളിക്കാനോ ??"

" വേണ്ട ഇവിടെ സോഫയിൽ കിടന്നോ ബെഡ്‌റൂമിൽ ഞാൻ കിടത്തില്ല " അവൾ ഗൗരവത്തിൽ പറഞ്ഞു 

"ശരി കുളിക്കാം " വേറെ വഴിയില്ലാതെ ഞാൻ കുളിമുറിയിലേക്ക് നടന്നു 

കുളികഴിഞ്ഞു വന്നപ്പോ ഡൈനിങ്ങ് ടേബിൾ നിറയെ വിഭവങ്ങൾ ഇതെന്തു പാട്ടി ഇന്ന് എന്തോ സ്പെഷ്യൽ ഉണ്ട് ഒരു നിമിഷത്തേക്ക് തലച്ചോറിൽ ഒരു കൊള്ളിയാൻ മിന്നി എന്താണാവോ സ്പെഷ്യൽ അവളുടെ ബര്ത്ഡേ അല്ല ഞങ്ങളുടെ വിവാഹ വാർഷികവും അല്ല eni എന്താണ് എന്തായാലും അത് മറന്നത്തിനും പണി കിട്ടും 

"വാ കഴിക്കാം " ആമിയുടെ വിളി എന്നെ ചിന്തകളിൽ നിന്നുണർത്തി 

ഞാൻ ടേബിളിൽ ഉള്ള വിഭവങ്ങൾ ഒക്കെ നോക്കി ഒരു പ്ലേറ്റ് എടുത്ത് കസേരയിൽ ഇരുന്നു ആമി എനിക്ക് ചപ്പാത്തിയും കറിയും വിളമ്പി 

" കഴിക്കാൻ തുടങ്ങല്ലേ ഇപ്പൊ വരാം"

 "വാ നീ കൂടെ ഇരിക്ക് " ഞാൻ കൈ പിടിച്ചു പറഞ്ഞു 

അവൾ എന്റെ അടുത്തിരുന്നു എന്റെ പ്ലേറ്റിൽ നിന്നും ചപ്പാത്തി എടുത്ത് എന്റെ വായിലേക്ക് വച്ച് തന്നു . ഞാൻ അവളുടെ മുഖത്തേക്ക് വീണ മുടിയിഴകൾ ചെവിക്കു പുറകിലേക്ക് മാടിയൊതുക്കി 

ഭക്ഷണം കഴിച്ചു ഞങ്ങൾ ഒരുമിച്ചു പാത്രങ്ങൾ ഒക്കെ കഴുകി. അവൾ ഏറെ സന്തോഷത്തിൽ ആണ് 

" ഇനി പറ എന്താ നീ പറയാൻ ഉണ്ട് എന്ന് പറഞ്ഞ കാര്യം " ഞാൻ ചോദിച്ചു 

അവളെന്റെ നെഞ്ചിലേക്ക് ചാഞ്ഞു കുറച്ചു നേരം മിണ്ടാതെ നിന്ന് പിന്നെ മുഖത്ത് എനിക്കേറെ പ്രിയപ്പെട്ട നനത്തിന്റെ ഭാവത്തോടെ പറഞ്ഞു 

" ഈ മാസം അത് വന്നില്ല സാധാരണ വരേണ്ട സമയം കഴിഞ്ഞു എനിക്ക് തോനുന്നു കണ്ണൻ നമുക്കിടയിലേക്കു വരണ്ട സമയം ആയി എന്ന് " 

എനിക്ക് എന്തെന്നറിയാത്ത സന്തോഷം തോന്നി ഞാൻ അവളെ ചേർത്ത് പിടിച്ചു നെറ്റിൽ ഒരു ഉമ്മ കൊടുത്തു 

"ഇപ്പൊ ഉറപ്പിക്കാറായില്ല നാളെ ഒരു പ്രെഗ്നൻസി ടെസ്റ്റിംഗ് കിറ്റ് വാങ്ങി ടെസ്റ്റ് ചെയ്തു നോക്കിയാല് ഉറപ്പാവു " 

"നാളെ  ഞാൻ ലീവ് ആണ് " 

" ഇനി ഒരു സത്യം ചെയ്യണം ഇനി വലിക്കില്ലന്നു "

ഞാൻ പുറകിപ്പോടെ അവളുടെ വയറിൽ കൈകൾ വച്ചിട്ട് കാതിൽ പറഞ്ഞു 

"ഇല്ല ഇനി വലിക്കില്ല "

സിഗരറ്റിനോട് എന്നെന്നേക്കുമായി യാത്ര പറയാൻ തീരുമാനം ആയി . അവൾ എന്റെ നെഞ്ചിൽ തലവച്ചു ഉറങ്ങാൻ കിടന്നു അവളെ ചേർത്ത് പിടിച്ചു ഞാനും ദൈവത്തിനോട് നല്ലതു വരുത്താൻ പ്രാര്ഥിച്ചിട്ടു ഉറക്കത്തിന്റെ തോണിയിൽ നാളെയുടെ തീരങ്ങളിക്ക്...

No comments:

Post a Comment