Friday, March 9, 2018

പിറക്കാതെ പോയ പെങ്ങൾക്ക്

എന്റെ വീട് നിറത്തിൽ കുളിച്ചു നിൽക്കുകയാണ്. ഇനി ഏതാനും മണിക്കൂറുകൾ അവൾ ഈ വീടിന്റെ പടി ഇറങ്ങി പോവും എന്റെ അനിയത്തികുട്ടി നെഞ്ചിൽ എന്തോ ഭാരം വച്ച പോലെ ശ്വാസം കഴിക്കാൻ പോലും എന്തോ ഒരു വേദന. കണ്ണുകൾ കള്ളനാണ് പറയാതെ നിറഞ്ഞു കളയും ഒന്ന് കരയാൻ പോലും ഇപ്പൊ തനിക്കാവില്ല ഈ വേദന താൻ അനുഭവിച്ചേ മതിയാവു .

"എടാ ചെക്കന്റെ വീട്ടുകാർ എപ്പോ എത്തും " രജീഷിന്റെ ചോദ്യം ആണ് സന്തോഷിനെ ചിന്തകളിൽ നിന്നും വിളിച്ചുണർത്തിയത്

"അവർ ഒരു 20 മിനിട്ടു കൊണ്ട് എത്തും " ഉള്ളിലെ ദുഃഖം പുറത്തു കാണിക്കാതെ ശബ്ദം ഇടറാതെ  സന്തോഷ് പറഞ്ഞു

ആളുകൾ വീട്ടിലേക്കു വന്നു തുടങ്ങിയിരിക്കുന്നു സന്തോഷ് അവരെയൊക്കെ സ്വീകരിച്ചിരുത്താൻ തുടങ്ങി ഇന്നലെ മുതൽ ഈ നേരം വരെ അവളെ ഞാൻ കണ്ടിട്ടില്ല കണ്ടാൽ ഒരു പക്ഷെ എനിക്ക് എന്നെ പിടിച്ചു നിർത്താൻ ആവില്ല ഞാൻ കരഞ്ഞു പോവും . ഓർമ്മകൾ അനുവാദം ചോദിക്കാതെ കയറി വരികയാണ് അച്ഛന്റെ കൈ പിടിച്ചു ആശുപത്രിയിൽ പോയ ദിവസം അമ്മയുടെ അടുത്ത് കിടന്ന കുഞ്ഞു , കണ്ണുകൾ തുറന്നു മെല്ലെ എന്നെ നോക്കിയത് ,എന്റെ വിരലുകൾ പിടിച്ച നിമിഷം , അവളെ തൊട്ടിലിൽ കിടത്തിയിട്ട് എന്നെ അമ്മ എന്നെ കാവലിരുത്തിയത്,കയ്യിൽ എടുത്തപ്പോൾ എന്റെ കുപ്പായം നനച്ചതും ,എന്റെ കൈ പിടിച്ചു പിച്ചവച്ചതും ആദ്യമായ് വീണു മുട്ട് പൊട്ടി പറഞ്ഞപ്പോ ഓടി കയ്യിൽ എടുത്തതും നിന്നെ വീഴ്ത്തിയ കസേരക്ക് രണ്ടു തല്ലു കൊടുത്തു നിന്നെ സമാധാനിപ്പിച്ചതും

ആദ്യം നീ സ്കൂളിൽ  പോയ ദിവസം എന്നെ ക്ലാസ്സിൽ പോകാൻ വിടാതെ ചേർത്ത് പിടിച്ചു കരഞ്ഞതും ആദ്യം എഴുതിയ അക്ഷരം എന്നെ കാണിച്ചു എന്റെ ടീച്ചർ ആയതും . ബാഗ് എന്റെ കയ്യിൽ തന്നിട്ട് വഴി നീളെ പറന്നു നടന്ന ചിത്രശലഭം .

ആദ്യം ആയി നിനക്കു കൺമഷി വാങ്ങിത്തന്നു ഞാൻ ആണ് ,കളിപ്പാട്ടങ്ങൾ തന്നതും ഞാൻ തന്നെ എവിടെ പോയി വരുമ്പോഴും നിനക്കു എന്തെങ്കിലും വാങ്ങിയില്ലെങ്കിൽ എനിക്ക് സമാധാനം ഇല്ലായിരുന്നു .ഒടുവിൽ നിനക്കൊരു ചെക്കനെ കണ്ടെത്തിയതും ഞാൻ തന്നെ

കുറച്ചു നാൾ മുൻപേ കല്യാണ കത്തിൽ പേരെഴുതുമ്പോ "നാത്തൂന്റെ പേരെഴുതാൻ മറക്കണ്ട" എന്ന് പറഞ്ഞു എന്നെ കളിയാക്കിയ പെണ്ണെ ,ഡ്രസ്സ് എടുക്കാൻ പോയപ്പോ എനിക്ക് ആരും കാണാതെ ഒരു ഷർട്ട് അധികം എടുത്തവൾ

അവൾ കതിർ മണ്ഡപത്തിൽ എത്തി എന്നെ തന്നെ നോക്കുന്നുണ്ട് പക്ഷെ എനിക്ക് നോക്കാൻ പറ്റുന്നില്ല കല്യാണം കഴിഞ്ഞു രണ്ടുപോയേറും എന്റെ കല്ല് തൊട്ടപ്പോൾ ഒന്നും മിണ്ടാനായില്ല ഒരു നിമിഷം കണ്ണ് നിറഞ്ഞു പോയി

അവസാനം അവൾ ഇറങ്ങുമ്പോ എന്നെ കാണാതിരിക്കാൻ ഞാൻ ഭക്ഷണം കഴിക്കാനിരുന്നു പക്ഷെ ആരൊക്കെയോ എന്നെ വിളിച്ചു . കരഞ്ഞു കലങ്ങിയ കണ്ണുകളുമായി നിൽക്കുന്നു എന്റെ കാന്താരി .എന്നെ കണ്ടതും ഓടി എന്റെ അടുത്ത് വന്നു എന്റെ നെഞ്ചിലേക്ക് ചാഞ്ഞു അത്ര നേരം പിടിച്ചു നിർത്തിയ എനിക്ക് എന്നെ നിയന്ത്രിക്കാനായില്ല കണ്ണുകൾ നിറഞ്ഞൊഴുകി .അളിയന്റെ കയ്യിൽ അവളുടെ കൈ പിടിച്ചു കൊടുക്കുമ്പോഴും എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു

എപ്പോ കുറച്ചു മുൻപേ എന്നെ വിളിച്ചു അവിടുത്തെ വിശേഷങ്ങൾ പറയാൻ. ഞാൻ നെഞ്ചിലിട്ടു വളർത്തിയ എന്റെ പഞ്ചവർണക്കിളി സുംഗലിയായ് പടി ഇറങ്ങി എങ്കിലും മോളെ നീ ഇ ഏട്ടന് ഇപ്പോഴും കുഞ്ഞാണ്.ഏട്ടന്റെകയ്യും പിടിച്ചു മഴവെള്ളത്തിൽ കളിച്ചു സ്കൂളിൽ പോയ കുഞ്ഞു 

No comments:

Post a Comment