Wednesday, July 18, 2012

പ്രണയിനീ നിനക്കായ്‌ (ഒരു ഫെബ്രുവരി 14 ന്റെ ഓര്‍മയ്ക്ക് )


സ്നേഹിച്ചു പോയി ഞാന്‍ നിന്നെയെന്നോമനെ
പ്രാണരാഗത്തിന്റെ താളമേകി
ചോരച്ചുവപ്പര്‍ന്ന ചെമ്പനീര്‍ പൂവുകള്‍
ചഞ്ഞ്ജാടിയാടുന്ന പൂവടിപോല്‍
ഗ്രീഷ്മ കാലത്തിന്റെ ഓര്‍മയാണെന്നും നീ
തീരാത്തോരെന്‍ മോഹസ്വപ്നങ്ങളില്‍
കുയിലിന്റെ പാട്ടുപോല്‍ മധുരതരം നീ
മയിലിന്റെ നര്‍ത്തന ചുവടുപോലെ
പൊട്ടിയ തന്ദ്രികള്‍ ചേര്‍ത്തുവച്ചിന്നു  ഞാന്‍
മുഗ്ദമാം ഗാനമോന്നാലപിക്കെ
തൊടിയിലെ ചെടികളില്‍ മഞ്ഞിന്റെ നീര്‍കണം
പൂവിന്റെ കവിള്‍ത്തടം മുകര്‍ന്നിടുന്നു
അകലെ ആകാശത്ത് മോഹര്‍ദ്രനാം ചന്ദ്രന്‍
ആമ്പല്‍ പൂവിനെ നോക്കി  നില്‍ക്കും
അരികത്തു വന്നു നീ മാറില്‍ അണയുവാന്‍
എന്നും ഞാന്‍ നിന്നെ കാത്തു നില്‍ക്കും
ഞാനും നീയും നെയ്തൊരു സ്വപ്‌നങ്ങള്‍
മഴ മേഘമയെന്റെ മുന്നില്‍ നില്പൂ
ഇനിയെന്ന് കാണുമെന്നറിയാതെ ഞാനുമെന്‍
മിഴിനീര്‍ തുള്ളിയും കാത്തിരിപ്പൂ 

No comments:

Post a Comment