Monday, July 23, 2012

മകളെ നീ


അയാള്‍ ഒരു സാധാരണക്കാരനായിരുന്നു
എല്ലാവരെയും പോലെ ജീവിക്കുന്ന ഒരാള്‍
നമ്മള്‍ക്കിടയില്‍ നമ്മെ പോലെ അയാളുണ്ട്
അയാള്‍ക്കൊരു പെണ്‍കുഞ്ഞു പിറന്നു
എന്നറിഞ്ഞപ്പോള്‍ അയാള്‍ വളരെ സന്തോഷവാനായി
ആ സന്തോഷത്തില്‍ അയാള്‍ പുതിയ ഒരു
സമ്പാദ്യ പദ്ധധിയില്‍ അംഗമായ്
തന്റെ മകള്‍ക്കുവേണ്ടി
അന്നുമുതല്‍ അയാള്‍ തന്റെ ശമ്പളത്തിന്റെ
ഒരുഭാഗം അതിനായ് നീക്കിവച്ചു
എല്ലാമാസവും അവള്‍ക്കു പുതിയ
കളിപ്പാട്ടങ്ങള്‍ വാങ്ങി കൊടുത്തു
അയാളുടെ പുതിയ  സിനിമ കാണുക എന്ന
ശീലം അതിനായ് ത്യജിച്ചു
അവള്‍ക്കു കേക്ക് കൊടുക്കാന്‍
അയാള്‍ അയാളുടെ റൊട്ടികഷ്ണങ്ങളെ മറന്നു
അവളെ അണിയിച്ചോരുക്കാന്‍ അയാള്‍ തന്റെ
കീറിയ പഴയ കുപ്പായങ്ങളില്‍ മാത്രം ഒതുങ്ങി
അയാള്‍ പട്ടിണി കിടന്നിട്ടും അവള്‍ക്ക്
ചായ പെന്‍സിലുകള്‍ വാങ്ങികൊടുത്തു
അവള്‍ക്കു ഉല്ലാസയാത്ര പോവാന്‍ അയാള്‍
തന്റെ ഭാര്യയുടെ കെട്ടുതാലി പണയത്തിലാക്കി
ഇരുപതു വര്‍ഷങ്ങള്‍ അയാള്‍ മകളെ
കഴുകനില്‍ നിന്നും കാക്കയില്‍ രക്ഷിച്ചു
അയ്യാള്‍ ഏറെ ക്ഷീണിച്ചു പോയെങ്കിലും
അവള്‍ സുന്ദരി ആയിരുന്നു
ഒടുവില്‍ തന്റെ മുഴുവന്‍ സമ്പാദ്യവും
കൂട്ടിവച്ചു അയാള്‍ അവക്കൊരു
കല്യാണം സ്വപ്നം കണ്ടു
പക്ഷെ അവള്‍ പേരറിയാത്ത ആര്‍ക്കൊപ്പമോ
ഒന്നും മിണ്ടാതെ ഇറങ്ങി പോയി
ആശുപത്രിയിലെ തണുത്ത മുറിയില്‍
അല്‍പപ്രാണനായി  കിടക്കുമ്പോഴും
അയാളുടെ ചുണ്ടുകള്‍ മന്ത്രിച്ചത്
അവളുടെ പേര് മാത്രം
അയാളുടെ വിരലുകള്‍ തേടിയത്
അവളുടെ കൈകള്‍ക്ക്  വേണ്ടി മാത്രം
ഒടുവില്‍ ഐസ് പെട്ടിയില്‍ കിടക്കുമ്പോഴും
ആ മുഖത്ത് മകളെ കുറിച്ചുള്ള
നൊമ്പരങ്ങള്‍ മാത്രം

4 comments:

  1. കര്‍മം മാത്രം ചെയുക ഭലത്തെ പറ്റി ചിന്തിക്കാതിരിക്കുക

    ReplyDelete
  2. Super Da.. Continue With ur wrk. Nver leave this ....

    ReplyDelete