Tuesday, July 17, 2012

ദൈവത്തിന്റെ സ്വന്തം നാട്


ഒരുദിവസം അമ്മപ്രവ് കുഞ്ഞിനെ
പറക്കാന്‍ പഠിപ്പിക്കുകയായിരുന്നു
ആകാശത്തെ പറ്റിയും അതിന്റെ
ചതിക്കുഴികളെ പറ്റിയും പറഞ്ഞു കൊടുത്തു
പെട്ടന്ന് എങ്ങുനിന്നോ ഒരു കഴുകന്‍
പറന്നു വന്നു ചുവന്ന കണ്ണും കൂര്‍ത്ത കൊക്കുമുള്ള
ആ ജീവി അമ്മകിളിയുടെ രണ്ടു ചിറകും
ചിറകും അറിഞ്ഞു മാറ്റി
താഴെ വീണ അമ്മയുടെ മുന്നില്‍ നിന്ന്
കഴുകന്‍ കുഞ്ഞു പ്രാവിനെ കൊത്തികീറി
കരഞ്ഞു കരഞ്ഞു അമ്മ മരണത്തെ പുല്‍കി
പാവം കുഞ്ഞു കരഞ്ഞു കരഞ്ഞു അതിനു വട്ടും ആയി
ഒടുവില്‍ ഈ സംഭവം ദൈവത്തിന്റെ
കോടതിയില്‍ വിചാരണക്കെടുത്തു
പ്രതികൂട്ടില്‍ കഴുകന്‍ ചിരിയുമായ് നിന്നു
പ്രാവ് നിറകണ്ണും കുനിഞ്ഞ സിരസ്സുമായ്
അപമാനിതയായി നിന്നു
ഒടുവില്‍ വാദം തുടങ്ങി
കഴുകന് വേണ്ടി കുയിലിന്റെ പാട്ടുണ്ടായിരുന്നു
മയിലിന്റെ നര്‍ത്തനം ഉണ്ട്
പഞ്ചവര്‍ണ്ണ കിളിയുടെ പുഞ്ചിരി ഉണ്ട്
ഒടുവില്‍ കണ്ണുകെട്ടിയ ന്യായാധിപന്‍
കഴുകനെ കുറ്റവിമുക്തനാക്കി
പ്രാവിനെ ഉപദേശിച്ചു ഇനിയെങ്കിലും
നല്ല രീതിയില്‍ ജീവിക്കാന്‍
ഒടുവില്‍ കഴുകന്‍ ചിരിച്ചു കൊണ്ട് പുറത്തേക്കു പറന്നു 
അടുത്ത പ്രാവിനെയും തേടി

No comments:

Post a Comment