
ഇഷ്ടമാല്ലെന്നെന്തേ പറഞ്ഞില്ല നീ
അറിഞ്ഞില്ല ഒന്നും അറിഞ്ഞില്ല ഞാന്‍ നിന്റെ
ഇഷ്ടം എന്താണെന്നും അറിഞ്ഞില്ല ഞാന്‍
മഴപൊഴിയുന്നൊരാ വഴി അരികില്‍ നിന്നും
സുഹൃത്തേ നിന്നെ ഞാന്‍ കുടയിലേറ്റി
സ്വയം നനഞ്ഞ മറന്നിട്ടും ഒരു തുള്ളി നനക്കാതെ
കുടയില്‍ നിന്നെ ഞാന്‍ ചേര്‍ത്ത് നിര്‍ത്തി
മഴ പൊഴിഞ്ഞകന്നപ്പോള്‍ മനസിന്റെ കുടകീഴില്‍
പ്രിയയെ നിന്നെ ഞാന്‍ കണ്ടതില്ല നിറമുള്ള കുട
തേടി നീ പോയെന്നറിയുവാന്‍ എന്തെ ഞാനിന്നും വൈകി
പോയി എന്റെ മനസാം കുടയും തകര്‍ന്നു പോയി
nice one dear
ReplyDelete