Wednesday, July 18, 2012

കോമാളി


അയാള്‍ ഒരു കോമാളി ആയിരുന്നു
സര്‍ക്കസ്സിലെ ഏറ്റവും മിടുക്കനായ കോമാളി
അരങ്ങില്‍ എന്നും പൊട്ടിച്ചിരിയുടെ
അമിട്ടുകള്‍ വാരിവിതറുന്ന അയാള്‍
തിരശീലക്കു പിന്നിലെ കണ്ണീര്‍ പുഷ്പമായിരുന്നു
എത്ര ചായം തേച്ചു മിനുക്കിയാലും ആ കണ്ണുകളില്‍
നൊമ്പരത്തിന്റെ നിഴല്പാട് ഒളിച്ചിരുന്നു
ജീവിതം അയാള്‍ക്ക് ഒരു പരാജയ നാടകം മാത്രമായിരുന്നു
എന്നും തോറ്റു പോയ പാവം മനുഷ്യന്‍
സ്കൂളിലെ കൂട്ടുകാര്‍ക്കിടയിലെ മണ്ടന്‍ ആയിരുന്നു
അമ്മയൊഴികെ എല്ലാവരും അയാളെ
പൊട്ടന്‍ എന്നാണ് വിളിച്ചിരുന്നത്‌
അയാള്‍ എന്ത് പറഞ്ഞാലും അത്
വെറും മണ്ടത്തരം മാത്രം ആയിരുന്നു
പക്ഷെ അയാളുടെ ഹൃദയത്തില്‍
ഒരു വൃന്ദാവനം ഉണ്ടായിരുന്നു
പൂക്കളും പക്ഷികളും അരുവികളും
നിറഞ്ഞ വൃന്ദാവനം
അവിടെ അയാള്‍ തന്റെ പ്രിയയോടൊപ്പം
പാട്ട് പാടാറുണ്ടായിരുന്നു സ്വപ്നങ്ങളില്‍ മാത്രം
പകല്‍ അയാള്‍ക്കെന്നും ഒരു ശാപമായിരുന്നു
രാത്രികള്‍ പ്രിയപ്പെട്ട കൂട്ടുകാരും
ഓര്‍മകളിലെ കറുപ്പ് മനസിനെ
മൂടാന്‍ തുടങ്ങിയപ്പോള്‍ ആണ് അയാള്‍
സ്വയം ഒരു കോമാളി ആയി മാറിയത്
ഒരിക്കല്‍ ഒരു തണുത്ത ഡിസംബര്‍ പുലരിയില്‍
വെളിച്ചം കടന്നു ചെല്ലാത്ത കറുത്ത മലകള്‍ക്കപ്പുറം
അയാള്‍ ഒരു കുടില്‍ കെട്ടി
പിന്നെ അങ്ങോട്ട്‌ പോയി
കണ്ടുനിന്ന കാഴ്ചക്കാര്‍ അയാളെ
ഭ്രാന്തന്‍ എന്ന് വിളിച്ചെങ്കിലും ആ ലോകത്ത്
അയാള്‍ ശാന്തനായിരുന്നു
ഒരിക്കല്‍ ഒരു ട്രിപ്പീസില്‍ സ്വയം കൈവിട്ടു
നിലത്തു പതിച്ചപ്പോള്‍ കണ്ടവര്‍ക്ക് അത്
ഒരപകട മരണം ആണെങ്കിലും
അയാള്‍ക്ക് അതൊരു മോചനമായിരുന്നു

No comments:

Post a Comment