Sunday, July 22, 2012

ഓര്‍മയിലെ ബാല്യകാലം



ഓര്‍ത്തു പോകുന്നു ഞാന്‍ നിറയുന്ന മിഴിയോടെ 
ഓര്‍മയില്‍ കുളിരായ ബാല്യകാലം 
അക്ഷര മലരിലെ വിദ്യയാം തേനുണ്ട്
പൂതുമ്പിയെ പോല്‍ പറന്ന കാലം 
പൊട്ടക്കുളത്തിലെ തവളക്കുഞ്ഞിനെ
കൌതുകത്തോടെ നോക്കിയനാള്‍
കണ്ണാടിപുഴയുടെ മാറില്‍ നീന്തിത്തുടിച്ചു 
നടന്ന കാലം എന്റെ ബാല്യകാലം 
മുണ്ടകന്‍ പാടം പൂത്തൊരു കാലം 
വയലില്‍ ഞാറ്റുവേലപ്പട്ടുയര്‍ന്ന കാലം 
തുള്ളിയായ് പെയ്തൊരു കര്‍ക്കിടക മഴയില്‍ 
ഭൂമിയും ഞാനും നനഞ്ഞിരുന്നു 
പാടത്ത് തവളകള്‍ പാടുന്ന പാട്ടിന്നു 
ചെവിയോര്‍ത്തു ഉറങ്ങാതെ ഇരുന്നിരുന്നു 
കര്‍ക്കിടം മഞ്ഞു ചിങ്ങം പിറന്നപ്പോള്‍ 
പൂപ്പോലി പാട്ടുകള്‍ കേട്ടിരുന്നു 
ചെക്കിയും തുമ്പയും ചെമ്പരത്തി പിന്നെ 
മുക്കുറ്റി പൂവും കൈകോര്‍ത്തിരുന്നു  
അവര്‍ മുറ്റത്ത്‌ പൂക്കളം തീര്‍ത്തിരുന്നു 
നമ്മള്‍ മാവേലിയപ്പന് കാണുവാനായ്
ഓണം കഴിഞ്ഞു വസന്തം മറഞ്ഞു 
പിന്നെ തണുത്ത മകരമാസമായ് 
പാഴിലകള്‍ കൂടിയിട്ടു തീകാഞ്ഞ
മൂടല്‍ മഞ്ഞിന്റെ കാലമായ്
വയലില്‍ കൊയ്ത്തു കഴിയുന്ന കാലത്ത് 
മഞ്ഞ കണിക്കൊന്ന പൂക്കുന്ന കാലത്ത് 
വേനലവധി തുടങ്ങുന്നകാലം 
വിഷു വന്നണയുന്ന നല്ലകാലം 
തൊടിയിലെ മാവിന്റെ ചോട്ടില്‍ 
കൂട്ടുകാരൊത് കളിച്ച നേരം 
ഒരു ചിരട്ടയില്‍ മണ്ണുവാരി
മണ്ണപ്പം ചുട്ടു വിളമ്പിയ ഓര്‍മ്മകള്‍ 
തെയ്യം കണ്ടു നടന്നൊരു നാളുകള്‍ 
ചെണ്ടയുടെ താളം അറിയുന്ന നാളുകള്‍ 
ഇതെല്ലാം കളഞ്ഞു ഞാന്‍ ഇവിടെ 
ജീവിക്കുമ്പോള്‍ നഷ്ടമാവുന്നതെന്‍ ബാല്യം 
എനിക്കിഷ്ടമാണ് എന്നുമെന്‍ ബാല്യം 



1 comment: